ഡോർ തുറക്കപ്പെട്ടു മലയാളികളായ രണ്ടു പേരുമൊത്താണ് ആഫ്‌ളാറ് ഞാൻ ഷെയർ ചെയ്യുന്നതെന്ന് എനിക്ക് മനസിലായി. കൊല്ലക്കാരൻ ആയ സജുവും ഞങ്ങളുടെ നാട്ടുകാരൻ തന്നെ ആയ പത്തനംതിട്ടക്കാരൻ സന്തോഷും. അവർ രണ്ടും ഒരു മുറിയിലും ഞാൻ ഒറ്റയ്ക്ക് ഒരു റൂമിലും ആണ്. അവരോടൊക്കെ പരിചയപെട്ടു എന്റെ സാധങ്ങളുമായി ഞങ്ങൾ എന്റെ റൂമിലേക്ക് കയറി. വൃത്തിയുള്ള പുതിയതെന്നു തോന്നുന്ന ഫ്ലാറ്റ് ബാൽക്കണി ഒക്കെ ഉള്ളത് കൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു. ആകെ ഉള്ള പ്രശനം ബാൽക്കണിയിൽ നിന്നാൽ അടുത്ത വീടിന്റെ ബാല്കണിയെ കാണാൻ ഉള്ളു രണ്ട ബില്ഡിങ്ങിന്റെയും ഇടക്ക് ഇന്റർലോക്ക് പാകിയ ഒരു ചെറിയ വഴിയും. കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ലെന്ന വിഷമത്തോടെ ബാല്കണിയിൽ നിന്ന് ആ ബിൽഡിങ്ങിൽ നേരെ ഉള്ള വീട്ടിലേക്കു നോക്കിയപ്പപ്പോൾ ഞെട്ടിപ്പോയി. അതാ അവിടെ ആശ കൊച്ചു നിന്ന് കുക്ക് ചെയ്യുന്നു.
“ഡാ ഇത് നിന്റെ ഫ്ലാറ്റ് അല്ലെ ” ഞാൻ അവനോട് ചോദിച്ചു
” പിന്നെ എന്റെ ഭാര്യ വല്ലവന്റെയും അടുക്കൽ നിക്കുമോ, നിനക്ക് ഇതുവരെ ദിക്കൊന്നും പിടികിട്ടിയില്ല ആ ഫ്ലാറ്റിൽ നിന്നല്ലെടാ നീ ഇങ്ങോട്ടു ഇറങ്ങി വന്നു ഈ ബിൽഡിങ്ങിൽ കേറിയേ ” അവൻ ചോദിച്ചു
” അതെ അല്ലെ . എന്തായാലും അത് നന്നായി” ഞാൻ ആത്മഗതം പോലെ പറഞ്ഞു
ഞങ്ങൾ അവിടെ നിക്കുന്ന കണ്ട് ആശ ബീഗം കിച്ചൻ ബാല്കണിയിലേക്ക് ഇറങ്ങി വന്നു എന്ത് പറ്റി എന്ന് ചോദിച്ചു.
“ഒന്നുമില്ലടി അവൻ കാഴ്ചകൾ കാണുവാണ് ഇതുവരെ ദിക്കൊന്നും പിടികിട്ടിയിട്ടില്ല ” ഷാഹു പറഞ്ഞു
” ആദ്യ ദിവസമല്ല ഇക്ക ശരിയായിക്കോളും എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ കിച്ചണിലേക്ക് പോയി
അവന്റെ ഫ്ലാറ്റിൽ കിച്ചണിനും റൂമിനും ബാല്കണിയുണ്ട് . രണ്ടും ഇങ്ങോട്ടാണ് ബാൽക്കണി.” അപ്പോൾ ബാൽക്കണിയിൽ ഇറങ്ങി നിന്നാൽ നമ്മുക് രണ്ടാൾക്കും സംസാരിക്കാം അല്ലെ ഡാ” ഞാൻ ആകാംഷ ഭരിതനായി.
അതെ ഡാ ,പോട്ടെ എങ്കിൽ നീ വിശ്രമിക്ക് എന്ന് പറഞ്ഞു എന്നോട് യാത്രയും പറഞ്ഞു അവൻ ഇറങ്ങി.
