Kambikuttan Malayalam

Sex stories Kambikuttan kambikathakal

അസുരഗണം 4

അവിടെനിന്ന് കുറച്ച് ആൾക്കാർ പുറത്തേക്ക് വന്നു. താൻ അപ്പോഴും അവിടെ കത്തിജ്വലിക്കുന്ന ഹോമകുണ്ഡത്തിൽ ലേക്ക് നോക്കിയിരിക്കുകയാണ്. തന്റെ എതിർവശത്ത് ആരോ വന്നിരിക്കുന്ന തോന്നിയപ്പോഴാണ് ഞാൻ അങ്ങോട്ടേക്ക് നോക്കിയത്. ചുവന്ന പട്ടുസാരിയുടുത്ത് കയ്യിൽ സ്വർണ്ണവളകൾ ഇട്ടിരിക്കുന്നു. ഞാൻ മെല്ലെ അവളുടെ മുഖത്തേക്കു നോക്കി അത് അവളായിരുന്നു എന്റെ പാർവതി. നിറപുഞ്ചിരിയോടെ നെറ്റിയിലെ ചെറു ചന്ദനക്കുറിയും വാൽ എഴുതിയ കണ്ണു ഒരു കടുകുമണി പോലുള്ള ഒരു മൂക്കുത്തിയും കാതിൽ രണ്ടു ചെറിയ ജിമിക്കി കമ്മലും കഴുത്തിൽ ഒന്നുരണ്ട് മാലയും മാത്രമേയുള്ളൂ. അവളുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം തന്നെ ഞാൻ കണ്ടു. എനിക്ക് അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല അത്രയും ഭംഗിയുണ്ട് അവൾക്ക്. പെട്ടെന്ന് തന്നെ പൂജാരി എന്നെ വിളിച്ചു.  അദ്ദേഹം താലത്തിൽ ഇരിക്കുന്ന താലിമാല കയ്യിലെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ നേർക്കു നീട്ടി. ഞാനതു വാങ്ങി പാർവ്വതിയുടെ നേർക്ക് തിരിഞ്ഞു അവളുടെ മുഖം അതിമനോഹരമായിരിക്കുന്നു ഞാൻ കണ്ടു ഞാൻ അവളുടെ കഴുത്തിൽ അത് അണിയിച്ചു. അവിടെ മൊത്തം നാദസ്വര മേളം ആയിരുന്നു . ഞങ്ങളുടെ ചുറ്റിനും കൂടുന്നവർ അരിയും പൂവും കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു. പെട്ടെന്ന് സൈഡിൽ നിന്ന് കയ്യടിക്കുന്ന ശബ്ദം കേട്ടു ഒരു കൊച്ചുകുട്ടി അവന്റെ കുഞ്ഞുകൈകൾ കുട്ടി അടിച്ചു  അവൻ ഉറക്കെ പറഞ്ഞു.

അച്ഛൻ അമ്മയെ കല്യാണം കഴിച്ചേ…… ഹഹഹ……

അവൻ അതു പറഞ്ഞു ഉറക്കെ ചിരിക്കാൻ തുടങ്ങി. കൂടെ ചുറ്റിനും കൂടി നിന്നവരും ഞാൻ പാർവ്വതിയെ നോക്കിയപ്പോൾ അവളും ചിരിക്കുന്നു . പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വീഴുന്നത് തോന്നി ഞാൻ ഞെട്ടി എണീറ്റു. എന്റെ മുമ്പിൽ അതാ നിൽക്കുന്നു  പാർവതി. ഞാൻ ചുറ്റിനും നോക്കി എവിടെ പൂജാരി. എവിടെ  ഞങ്ങളെ അനുഗ്രഹിക്കാൻ വന്ന ആളുകൾ. എവിടെ ആ കൊച്ചു പയ്യൻ. നാദസ്വരത്തിന്റെ ശബ്ദം കേൾക്കുന്നതിന് പകരം അടുക്കളയിൽ കുക്കറിനെ ശബ്ദമാണ് കേട്ടത്.

..അപ്പോ ഇത് സ്വപ്നമായിരുന്നു അല്ലേ.

ഞാൻ അവസാനം പറഞ്ഞത് ശബ്ദം പുറത്തേക്ക് വന്നു അതുകേട്ട് പാർവ്വതി എന്നോട് ചോദിച്ചു.

പാർവതി : എന്തു സ്വപ്നമാണ് കണ്ടത്.

ഞാൻ : നമ്മുടെ കല്യാണം അല്ലാതെ വേറെ ആരുടെ.

അവൾക്ക് കേൾക്കാൻ പറ്റാത്ത രീതിയിൽ ഞാൻ പറഞ്ഞു.

പാർവതി : എന്താ കേട്ടില്ല.

ഞാൻ : ഏയ് അതു സാധാ ഒരു സ്വപ്നമായിരുന്നു.

പാർവതി  : അതെ  കല്യാണം കഴിക്കുന്ന സ്വപ്നം ആയിരുന്നോ.

ഞാൻ ആദ്യം ഒന്നു ഞെട്ടി. ദൈവമേ ഇവൾ എങ്ങനെ മനസ്സിലായി.

ഞാൻ : ഏയ് അല്ലല്ലോ.

എന്റെ മുഖത്തെ ഞെട്ടൽ മാറ്റി കൊണ്ട് ഞാൻ പറഞ്ഞു. അതു പറഞ്ഞപ്പോൾ അവളുടെ മുഖം ചെറുതായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴേക്കും റൂമിലേക്ക് അമ്മ കേറി വന്നു.
കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. അത് എന്റെ നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു

അമ്മ : ചുക്കുകാപ്പി ആ പനി ഒന്ന് പൊക്കോട്ടെ.

ഞാൻ : പനിയോ ആർക്ക്.

ഞാൻ ഒന്നും മനസ്സിലാവാതെ അമ്മയോട് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025