Kambikuttan Malayalam

Sex stories Kambikuttan kambikathakal

അസുരഗണം 4

ഞാൻ : ആ അപ്പോ അവർ ഇവിടെ ഇല്ലേ. എന്തുപറ്റി വല്ല വിശേഷവും ഉണ്ടോ

ചേച്ചി : ആ ഒരു ചെറിയ വിശേഷം ഉണ്ട്. ഇന്നല്ല രണ്ടുദിവസം കഴിഞ്ഞിട്ട് അതിന് എന്തൊക്കെയോ വാങ്ങിക്കണം എന്നു പറഞ്ഞു പോയിട്ടുണ്ട്.

ഞാൻ :  എന്താ ചേച്ചി വിശേഷം എന്നോട് പറയുമോ.

ചേച്ചി : അതു പറയില്ല അത് ഒരു സർപ്രൈസ് ആണ്.

ഞാൻ : ഓ എന്നാ പറയേണ്ട. എന്നാൽ നമ്മൾ പോകുന്ന കാര്യം അമ്മയോട് പറയാം. എപ്പോഴാ പോകുന്നത് .

ചേച്ചി  : ആ എന്ന് അമ്മയോട് പറയാം. ഒരു അഞ്ചര കഴിയുമ്പോൾ പോകാം.

അങ്ങനെ ഞങ്ങൾ അമ്മയോട് പോയി അനുവാദവും വാങ്ങി ചായ കുടിച്ചു ഒന്നു കുളിച്ച് അമ്പലത്തിലേക്ക് പോകാൻ റെഡിയായി. വീട്ടിൽ നിന്നും കുറച്ചു ദൂരമുണ്ട്. ഞാനും ചേച്ചിയും കുറച്ചു ദൂരം നടന്നതിനുശേഷം ഒരു ഓട്ടോയിൽ കയറി അമ്പലത്തിലേക്ക് പോയി. ചേച്ചിക്ക് ഇപ്പോൾ എട്ടാം മാസം ആയതുകൊണ്ട് വയറൊക്കെ അത്യാവശ്യമുണ്ട്.  അതുകൊണ്ട് ഞങ്ങൾ സൂക്ഷിച്ചാണ് പോയത് അമ്മയ്ക്ക് വല്ലാത്ത ഒരു പേടിയുണ്ട്. പക്ഷേ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമായി. അങ്ങനെ ഞങ്ങൾ അമ്പലത്തിൽ എത്തി. ഓട്ടോയിൽ നിന്നും ഇറങ്ങി കാശു കൊടുത്തു അമ്പലത്തിലേക്ക് നടന്നു. കുറച്ചു പടികൾ ഉണ്ട് അതിനു മേലെയാണ് അമ്പലം അത്യാവശ്യം നല്ല വലുപ്പം ഉള്ള അമ്പലം. ഞാൻ പതിയെ ചേച്ചിയുടെ കൈപിടിച്ച് അമ്പലത്തിലേക്ക് നടന്നു. സാവധാനമാണ് ഞങ്ങൾ നടന്നത്. പടികൾ കേറി അമ്പലത്തിലേക്ക് പ്രവേശിച്ചതും ഒന്നു രണ്ട് സന്യാസിമാർ അവിടെ ഇരിക്കുന്നുണ്ട്. അവർ എന്തൊക്കെയോ നാമങ്ങൾ ജപിക്കുന്നുണ്ട്. ഞാൻ ഉള്ളിലേക്ക് നടന്നു ശ്രീകോവിലിനുള്ളിൽ  ശിവലിംഗത്തിന് പ്രതിഷ്ഠ ഉണ്ടായിരുന്നു. ഞങ്ങൾ പതിയെ അതിന്റെ അടുത്തേക്ക് നീങ്ങി കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. മനസ്സിന് വല്ലാത്ത ഒരു ശാന്തത ലഭിക്കുന്നുണ്ടോ ഞങ്ങൾ അവിടെ കുറച്ചുനേരം പ്രാർത്ഥിച്ചിരുന്നു. അതിനുശേഷം അവിടെ ഒരു മണ്ഡപത്തിനു സമീപം കുറച്ചു നേരം ഇരിക്കാം എന്ന് ചേച്ചി ചോദിച്ചു. ഞങ്ങൾ പതിയെ അതിനടുത്തേക്ക് പോയി അവിടെ കുറച്ചുനേരം ഇരുന്നു. ഞങ്ങൾ ഇരിക്കുന്നതിൽ കുറച്ച് അപ്പുറത്തായി പ്രസാദം കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ചേച്ചിയോട് അതു വാങ്ങിച്ചു വരാം എന്നു പറഞ്ഞു അങ്ങോട്ടേക്ക് പോയി. അവിടെ കുറച്ച് ആളുകൾ പ്രസാദം വാങ്ങിക്കാൻ നിൽക്കുന്നുണ്ട്. അവരോടൊപ്പം നിന്ന് . അങ്ങനെ എന്റെ ഊഴമെത്തി. ഞാൻ പ്രസാദം കൈനീട്ടി പെട്ടെന്ന് സൈഡിൽ നിന്നും ഒച്ച കേട്ടത്.

അമ്മാ………….

ഞാൻ ആ ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി. അത് ചേച്ചി ഇരിക്കുന്ന ഭാഗമായിരുന്നു. അവിടെ കുറച്ച് ആളുകൾ കൂടി നിൽക്കുന്നുണ്ട്. ഞാൻ വേഗം അങ്ങോട്ടേക്ക് ഓടി. ആൾക്കാരെല്ലാം വകഞ്ഞു മാറ്റി ഞാൻ ചേച്ചിയുടെ അടുത്തേക്ക് എത്തി. നോക്കിയപ്പോൾ ചേച്ചി നിലത്തു കിടക്കുന്നു അനക്കമൊന്നും കേൾക്കുന്നില്ല. എനിക്കാകെ ഭയമായി. ഞാൻ കരഞ്ഞു കൊണ്ട് ചേച്ചിയെ വിളിച്ചു നോക്കി ഇല്ല അനക്കമില്ല ബോധം പോയിരിക്കുകയാണ്. വേഗം തന്നെ ഞാനും കുറച്ച് ആളുകളും ചേർന്നു ചേച്ചിയെ എണീപ്പിച്ചു പുറത്തേക്ക് കൊണ്ടുപോയി അവിടെനിന്നും ഒരു ഓട്ടോയിൽ കേറി നേരെ അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി. ഞാൻ കുറെ പ്രാവശ്യം ചേച്ചിയെ വിളിച്ചു. ചെറുതായി  കണ്ണു തുറക്കുന്നത് കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി അങ്ങനെ ആ വണ്ടി നേരെ ക്ലിനിക്കിലേക്ക് കേറി.
ഡോക്ടർ വന്നു പരിശോധിക്കാൻ തുടങ്ങി ഞങ്ങളോട് എല്ലാവരോടും പുറത്തു നിൽക്കാൻ പറഞ്ഞു എന്റെ കൂടെ വന്ന ആളുകളും ഞാൻ പുറത്തേക്കിറങ്ങി. ഞാൻ അവരുടെ അടുത്തേക്ക് പോയി ചോദിച്ചു.

ഞാൻ : ചേട്ടാ എന്റെ ചേച്ചിക്ക് എന്താ സംഭവിച്ചത്.

അതിൽ നിൽക്കുന്ന ഒരു ചേട്ടൻ എന്നോട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025