ദേഷ്യം വന്ന്, പനയിൽ നിന്നൊരു പനനൊങ്ക് പറിച്ചെടുത്ത് തല്ലിപൊട്ടിച്ച് കഴമ്പ് കടിച്ചീമ്പി, തൊണ്ട് വീടിന്റെ ഓട്ടുമ്പുറത്തേക്കിട്ടു..
അവിടെ കിടക്കട്ടെ!!!…
അല്ലെങ്കി തന്നെ ഒരു അടക്ക ഓടുമേൽ വീണാൽ അപ്പൊ ചാത്തനെറാണെന്നും പറഞ്ഞ് മന്ത്രവാദിയെ വിളിക്കാൻ പോണ കൂട്ടരാ ഈ മനുഷ്യന്മാര്…
ഇതും കിടക്കട്ടെ ചാത്തന്റെ പേരിൽ… സിമോണ വക സംഭാവന…
ഇന്നാള്, ആ വിനയന്റെ ആകാശഗംഗാന്ന് ന്ന് പറയണ സിൽമാ കാണാൻ ടാക്കീസിന്റെ മേലെ ഉത്തരത്തിൽ കാലും നീട്ടി ഇരിക്കുമ്പോ, അടുത്ത് വന്ന് കാലിന്റെ നഖം വെട്ടി തന്ന “വില്യം ഡിക്രൂസ്” കുട്ടിച്ചാത്തൻ സങ്കടം പറഞ്ഞു…
ഒറ്റ മരത്തിൽ തൂങ്ങാൻ പറ്റുന്നില്ലത്രേ!!.. പ്രാക്ക്…
കഴിഞ്ഞ ജന്മത്തിൽ, വേതാളം ന്നു പേരായി ഏതോ രാജാവിന്റെ തോളിൽ തൂങ്ങി ചെവി കടിച്ചു നടന്നിരുന്നതാ. അസുരവിത്ത്!!….
സ്മിതാമ്മ ന്നു പറയണ ഒരു അസ്പരാഗസ്…
സ്പരാസെസ്സ്???…..
അയ്യേ!!…
ആപ്സ്??… സ്പ??… ശ്ശേ..
അപ്സരസ്സ്…
ആ അതെന്നെ…
അതിനെ പിടിച്ച്, ചെവിയിൽ “വില്യം ഡിക്രൂസ്” ന്ന് മൂന്നുതവണ പേര് ചൊല്ലിയെന് ശേഷം രാജാവ് കുട്ടിച്ചാത്തനെ കയ്യൊഴിഞ്ഞു… പേര് പോയ വേതാളം ഇപ്പോൾ നാട്ടുകാരുടെ മതിലിൽ കയറി, രാത്രി കാലങ്ങളിൽ ആകാശം നോക്കി കിടന്നു നിലവിളിച്ചോണ്ടു സ്മൈലികൾ വിട്ടും നുണകൾ പറഞ്ഞും നേരം കളയാണത്രെ….
അതോടെ ഇപ്പം ഡിക്രൂസിന് പേരൊഴിഞ്ഞ് നേരമില്ലാന്ന് പറഞ്ഞപോലായി..
ലാസ്റ്റ് കണ്ടപ്പോ ഇനി എന്നെ ഉണ്നിഷ്ണൻ ന്നു വിളിച്ചാ മതീ ന്നാ പറഞ്ഞെ.. (ഒരിത്തിരി കള്ളക്കൃഷ്ണന്റെ സ്വഭാവോം കയ്യിലുണ്ട്…. കാണുമ്പോ ലുട്ടാപ്പീടെ പോലാണെന്നേ ഉള്ളു)
പാവം.. പറയണ കേട്ടപ്പോ സങ്കടം വന്നു…
ഒരു ദിവസം വേണേൽ നമ്മടെ പനയിൽ കിടന്നോളാൻ പറഞ്ഞപ്പോ, ഒരു ജാതി നോട്ടം നോക്കി, അളവെടുക്കാൻ സമ്മതിക്കോ ന്നു മറുചോദ്യം ചോദിച്ചു… അപ്പൊ തന്നെ കുരിശെടുത്ത് കാണിച്ച് ഓടിപ്പിച്ചു.
കള്ള ചാത്തൻ…
യക്ഷികളിൽ ഇനിക്ക് മാത്രേ കുരിശ് കയ്യോണ്ട് തൊടാൻ അനുവാദോള്ളോ. അത്, ഞാൻ ഇരുനിറം ആയ കാരണം, ലൂസിഫർ പുണ്യാളൻ കർത്താവിന്റെ കൂടെ സംസാരിച്ച് എഗ്രീ ചെയ്യിച്ചതാ..
വേണേൽ കുരിശ് പിടിച്ചോളാൻ…
