Kambikuttan Malayalam

Sex stories Kambikuttan kambikathakal

അതീന്ദ്രിയ ശക്തികൾ

അതുപോലെ, കഴിഞ്ഞ മാസം ഒരുത്തൻ, തൃശ്ശൂര് റൌണ്ട് വെസ്റ്റിലെ ഒരു റെഡിമെയ്ഡ് ഷോപ്പിൽ ആത്മഹത്യ ചെയ്തപ്പോ ഇത്തിരി ചോര കുടിക്കാൻ പോയതാ.. അവിടന്ന് റിഡക്ഷൻ സെയിലിൽ കിടന്നിരുന്ന കുറെ ജീൻസും ലെഗിങ്‌സും ഒക്കെ, പോലീസുകാര് കാണണേലും മുന്നേ അടിച്ചു മാറ്റിയിരുന്നു.

അവറ്റോള് കണ്ടാ ഒക്കെ എടുത്തോണ്ട് പോവും…. നല്ല ലാഭല്ലേ..
ഇപ്പം പോലീസ് ന്നു വെച്ചാ ആരാ??
വേണെങ്കെ ആരാന്റെ ബൈക്കിന്റെ കണ്ണാടി വരെ തല്ലിപൊട്ടിക്കാം.. ആരും ചോദിക്കില്ല.

പനേലിരിക്കുമ്പോ, ഇപ്പം ജീൻസും ലെഗ്ഗിങ്‌സുമൊക്കെ ആക്കിയ കാരണം മരത്തിൽ കേറാൻ നല്ല ഈസിയായി പറ്റും.

സംഗതി, ഞങ്ങൾടെ ഓർത്തഡോക്സ് പാലങ്കര,കരിമ്പന സഭയുടെ പുണ്യാളനായ ലൂസിഫർ ചേട്ടായി, ഇടക്കൊക്കെ വേണെങ്കി ചുടു ചോര കുടിച്ചോളാൻ അനുവാദം തന്നിട്ടുണ്ടെങ്കിലും, ആൾക്കാർ നെലോളിക്കണ കാണുമ്പോ കയ്യും കാലും വിറയ്ക്കുന്ന കാരണം, ഞാൻ, ചോര കുടിക്കാൻ തോന്നിയാ തന്നെ, ഫ്രഷ് ആയി തട്ടിപോയ ആരെയെങ്കിലും കിട്ടിയാലേ ആ പണിക്കു നില്ക്കു…

അല്ലെങ്കി, ശക്തൻ മാർക്കറ്റി പോയി ഏതേലും കടേന്നു ഒരു തണ്ണിമത്തൻ അടിച്ചു മാറ്റി ഓട്ടയിട്ട്, ചോരയാണെന്നു വിചാരിച്ച് വലിച്ചു കുടിക്കും…
പല്ലിനു നല്ല നീളമുള്ള കാരണം സ്ട്രോ വേണ്ട.. അങ്ങനൊരു ഉപകാരമുണ്ട്..

അല്ലാണ്ട് ജീവനുള്ള മനുഷ്യന്മാരടെ അടുത്തിക്ക് പോവില്ല… (വല്ല ഗോവിന്ദ ചാമി മോഡൽ ടീമുകളാണെങ്കി…
അയ്യോ!!!… അവറ്റോൾക്ക് യക്ഷിന്നൊന്നും ഇല്ല… ചെലപ്പോ…. ഹൂ…ആലോയ്ക്കാൻ വയ്യെന്റെ പൊന്നേ…)

പനയിൽ നിന്നിറങ്ങി താഴെ പതുങ്ങി നിന്നു..
റേഡിയോ നാടകം കേട്ട് പേടിച്ചു വിറച്ചാ പീക്കുട്ടൻ വരുന്നെന്നു തോന്നുന്നു… കയ്യിൽ മൊബൈൽ ടോർച്ചുണ്ട്….

കണ്ണടച്ച് മന്ത്രം ചൊല്ലി…

“ക്യാറ്റ് മോഹോ… ക്യും കരിം ക്യാറ്റായിതേ.. ക്യും ക്യും ക്യും …”

“മ്യാവ്!!!!…. “

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025