Kambikuttan Malayalam

Sex stories Kambikuttan kambikathakal

അതീന്ദ്രിയ ശക്തികൾ

അല്ലേലും, കർത്താവിന് വെളുമ്പി കന്യാസ്ത്രീകളെക്കാളും എന്നെ പോലത്തെ ഇരുനിറോള്ള യക്ഷികളെയാ ഇഷ്ടം.

കർത്താവിന്റെ നെറോം ഇത്തിരി കറുത്തിട്ടാ ത്രേ…
അല്ലെങ്കെ തന്നെ ആശാരിപ്പണി ചെയ്യുമ്പോ വെയിലത്തൊക്കെ നിക്കണ്ടി വരൂലേ. അപ്പൊ ഇത്തിരി കറുക്കും..
അല്ലാണ്ട് സ്വർഗത്തിൽ ഇരുന്ന് ഏത് നേരോം ഇൻറർനെറ്റിൽ കളിക്കല്ലല്ലോ..

പറുദീസെടെ, കട്ടിളപ്പടീം, വാതിലും, ജനലുമൊക്കെ വെച്ചതും കക്കൂസിൽ ടൈലൊട്ടിച്ചതും ക്ളോസറ്റ്‌ പിടിപ്പിച്ചതും ഒക്കെ മൂപ്പരെന്യല്ലേ….
അല്ലാണ്ട് അവിടെ ഏതു പണിക്കാരനെ കിട്ടാനാ??

മൂപ്പര് ആശാരിപ്പണി മാത്രല്ല.. പ്ലംബിങ്ങും, വയറിങ്ങും, ഇഷ്ടികപ്പണീം വാർക്കപ്പണീം.. എന്തിനധികം…
വേണ്ടിവന്നാ, കൊട്ടേഷൻ വരെ എടുക്കും ന്നാ പുണ്യാളൻ പറഞ്ഞേ..
നേരാവും..
അല്ലാണ്ട്, ഈ ലോകം ഇങ്ങനെ നടത്തിക്കൊണ്ടോണത് കളക്ടറും മിനിസ്റ്ററും പോലീസും പാർട്ടിക്കാരും ഒന്നും അല്ലല്ലോ…

എന്നാലും ആളോള്, മൂപ്പരുടെ പേരും പറഞ്ഞ് തല്ലാൻ നടന്നോളും… ഉഡായിപ്പുകള്!!!…
മൂപ്പരാരാ മോൻ!!… ബ്ലൂ വെയിൽ ടീമാ…
തലേടെ കല്ലിളകി, തമ്മിൽ തല്ലി ചാവണോനൊക്കെ അങ്ങോട്ട് “ചത്താ പൊക്കോട്ടെ” ന്നു വിചാരിച്ചിട്ടാവും ഒന്നും മിണ്ടാത്തെ…
ചത്തോട്ടെ ചത്തോട്ടെ… അല്ലെങ്കി ഞങ്ങള് യക്ഷികളും ഗന്ധർവ്വന്മാരും കിന്നരമാരുമൊക്കെ പട്ടിണിയാവില്ലേ??? ഞങ്ങക്കും ജീവിക്കണ്ടേ???

എനിക്ക് പക്ഷെ മൂപ്പരെ നല്ലിഷ്ടാണ്.. (ഞങ്ങള് രഹസ്യായി ഇത്തിരി ലവ്വാ… പറയല്ലേ ട്ടാ)
ഞങ്ങള് രണ്ടാളും, വോയിൽ സാരീം, ടു ബൈ ടു ബ്ലൗസ് പീസും പോലെ, “നല്ല മാച്ച് മാച്ചാ” ന്നാ ലൂസിഫർ പുണ്യാളൻ പറഞ്ഞേ.. എനിക്കത് കേട്ടപ്പോ ആകെ നാണായി..
അമ്മച്ചി പണ്ട് കേക്കാഞ്ഞത് ഭാഗ്യം. അല്ലെങ്കെ പിടിച്ച് മഠത്തില് ചേർത്തേനെ..
പിന്നെ കണ്ണിക്കണ്ട തെണ്ടി ബിഷപ്പുമാരടെ മണവാട്ടിം കൂട്യല്ല, വെപ്പാട്ടിയാവണ്ടി വന്നേനെ…
യക്ഷിയായിപ്പോയത് ഭാഗ്യം!!!

റേഡിയോ നാടകം കഴിഞ്ഞ് പീക്കുർണി പുറത്തേക്കിറങ്ങുന്നുണ്ട്.. മൂത്രമൊഴിക്കാനുള്ള വരവാ…
ഒന്ന് പേടിപ്പിച്ചാലോ???…

മെല്ലെ പരങ്ങി പരങ്ങി പനയിൽ നിന്ന് താഴെയിറങ്ങി..
മുൻപ്, സാരിയായിരുന്നപ്പോ കയറാനും ഇറങ്ങാനും ഭയങ്കര പാടായിരുന്നു.. പനയിൽ ഉരഞ്ഞ് തുടയൊക്കെ വേദനിക്കും…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025