Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്രമേൽ സ്നേഹിക്കയാൽ 3

രഘുവിനോട് നന്ദി പറഞ്ഞു ജയ്‌ കാബിനില്‍ നിന്നും പുറത്തിറങ്ങി. തന്‍റെ സീറ്റിലേക്ക് തിരിച്ചു നടക്കുമ്പോഴും ജയ്‌ ആനന്ദിനെയും പ്രിയയെയും പറ്റിയാണ് ഓര്‍ത്തത്. ജയ്‌ മനസ്സില്‍ പ്രിയയോടായി. “ഹേ നിഷ്ടൂരയായ സ്ത്രീ. ഒരു പാവം ചെറുപ്പക്കാരന്‍റെ ജീവിതവും മോഹങ്ങളും സ്വപ്നങ്ങളുമാണ് നിങ്ങളുടെ സ്വാര്‍ത്ഥതക്ക് വേണ്ടി തകര്‍ത്തത്. പഞ്ചാഗ്നി മദ്ധ്യേ തപസ്സ് ചെയ്താലും ഏത് പുണ്യതീര്‍ത്ഥത്തില്‍ മുങ്ങിയാലും ഈ പാപത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷ നേടാന്‍ കഴിയില്ല. ഇതിനുള്ള തിരിച്ചടി കാലം നിങ്ങള്‍ക്ക് നല്‍കിയിരിക്കും.”

2018 നവംബര്‍ 9 വെള്ളിയാഴ്ച.

രാത്രി പതിനൊന്നു മണിയോട് അടുപ്പിച്ചു അര്‍ദ്ധവാര്‍ഷിക പ്രമോഷന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇമെയില്‍ ജയ്ക്ക് ലഭിച്ചത്. സ്വന്തം ചുമതലയില്‍ നിന്നും വളരെ കൂടുതല്‍ ചുമതല ഏറ്റെടുക്കുന്നവര്‍ക്കും റിസൈന്‍ ചെയ്തു പക്ഷേ കമ്പനി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആണ് അര്‍ദ്ധവാര്‍ഷിക പ്രമോഷന്‍ ലഭിക്കുക. ജയ്‌ ആ മെയില്‍ തുറന്നു നോക്കി. ഇപ്രാവശ്യം നാല് പേര്‍ക്കാണ് അര്‍ദ്ധവാര്‍ഷിക പ്രമോഷന്‍. അതില്‍ മൂന്നാമത് കണ്ട പേരില്‍ ജയുടെ കണ്ണുടക്കി.

പേര്: ആനന്ദ് രാമന്‍

ഡിപ്പാര്‍ട്ട്മെന്റ്: കോര്‍പ്പറേറ്റ് സ്ട്രാറ്റജി

കറന്റ് ഡെസിഗ്നേഷന്‍: അസിസ്റ്റന്റ്റ് മാനേജര്‍

ന്യൂ ഡെസിഗ്നേഷന്‍: മാനേജര്‍

ഇതൊന്നും ആനന്ദ് അനുഭവിച്ച ദുരിതങ്ങള്‍ക്ക് പകരമാവില്ല. പക്ഷേ ഇനി പുതുതായി തുടങ്ങുന്ന ജീവിതത്തില്‍ പുതിയ സ്വപ്‌നങ്ങള്‍ കാണുവാന്‍ അയാള്‍ക്ക് ഈ പ്രമോഷന്‍ ഉപകരിക്കും എന്ന്‍ നമ്മുക്ക് പ്രത്യാശിക്കാം.

ഓതര്‍’സ് നോട്ട്

അത്രമേല്‍ സ്നേഹിക്കയാല്‍ ഞാന്‍ എഴുതിയ രണ്ടു ഭാഗങ്ങളും ഇനി എഴുതാനുള്ള രണ്ടു ഭാഗങ്ങളും എന്നോട് നേരിട്ട് പറഞ്ഞ അനുഭവങ്ങള്‍ വെച്ചാണ് അതു കൊണ്ട് തന്നെ ആ ഭാഗങ്ങളില്‍ എല്ലാം 80 ശതമാനം സത്യവും 20 ശതമാനം മാത്രം എന്‍റെ ഭാവനയുമാണ്. പക്ഷേ ഈ ഭാഗത്ത് വെറും 10 ശതമാനം മാത്രമേ സത്യമുള്ളൂ,ബാക്കി 90 ശതമാനവും എന്‍റെ ഭാവനയാണ്. കുറച്ചായി എഴുതാനുള്ള മൂഡ്‌ എനിക്കില്ല. അതിന്റെതായ പോരായ്മ ഉണ്ടാകും. നിങ്ങളുടെ പ്രോത്സാഹനവും വിമര്‍ശനവും പ്രതീക്ഷിച്ചുകൊണ്ട്

അസുരന്‍.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025