Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്രമേൽ സ്നേഹിക്കയാൽ 4

ആ പട്ടണം ഞങ്ങളുടേത് അല്ല എന്ന്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ക്ക് അവിടെ നിന്നു എങ്ങനെയെങ്കിലും വേറെ ഒരു മെട്രോ സിറ്റിയിലേക്ക് മാറിയാല്‍ മതി എന്നുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഇന്റേണല്‍ ട്രാന്‍സ്ഫറിന് അപേക്ഷ കൊടുത്തു. അരിന്ദമിന്‍റെ ട്രാന്‍സ്ഫര്‍ കൊല്‍ക്കത്തയിലേക്ക് ശരിയായി. അവന്‍റെ റിലീവിംഗ് ഡേറ്റിന് ഒരാഴ്ച മുന്‍പ് അവന്‍റെ അച്ഛനും അമ്മയും അങ്ങോട്ടേക്ക് വന്നു.

അച്ഛന്റെയും അമ്മയുടെയും മുന്നില്‍ അരിന്ദം എന്നെ പരിചയപ്പെടുത്തി. അമ്മയുമായി ഞാന്‍ നല്ല കൂട്ടായിരുന്നു. അങ്ങനെ അരിന്ദം ആ നഗരത്തിനോട് വിട പറയുന്ന ദിവസത്തിന്‍റെ തലേ ദിവസം ഞാനും അമ്മയും അച്ഛനും കൂടി സംസാരിച്ചു ഇരിക്കുകയായിരുന്നു. അരിന്ദം അവന്‍റെ കുറച്ചു കാര്യങ്ങള്‍ക്കായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു. അമ്മ എന്നോട്. “ മോളുടെ ഡേറ്റ് ഓഫ് ബര്‍ത്ത് എപ്പോഴാണ്.”

ഞാന്‍: :ജനുവരി 12.

അമ്മ: “ഏത് വര്‍ഷം.

ഞാന്‍ : “1982”

അമ്മ: “അപ്പോള്‍ മോള്‍ അരിന്ദമിനെക്കാള്‍ മൂത്തതാണോ.”

എനിക്ക് ആ ചോദ്യത്തില്‍ എന്തോ കല്ല്‌കടി തോന്നി. ഞാന്‍ അരിന്ദമിനെക്കാള്‍ മൂന്ന്‍ മാസം മൂത്തതാണ് എന്നവനു അറിയുന്ന കാര്യം തന്നെയാണ്. പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു പക്ഷേ അമ്മക്ക് എന്‍റെ പ്രായം അറിഞ്ഞതിനു ശേഷം പഴയ മമത എനിക്ക് തോന്നിയില്ല. പക്ഷേ അമ്മയെ അല്ല അരിന്ദമിനെ ആണ് ഞാന്‍ കല്യാണം കഴിക്കുന്നത് എന്ന എന്‍റെ ചിന്തയില്‍ പിന്നെ ഞാന്‍ അതിനെ കുറിച്ചൊന്നും ഗൗരവമായി എടുത്തില്ല.

പിറ്റേന്ന് ഞാനും പോയിരുന്നു അവരെ സീ ഓഫ്‌ ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍. അരിന്ദമിനെ പിരിയുന്നതില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നുവെങ്കിലും എനിക്കും എത്രയും പെട്ടന്ന്‍ അവന്‍റെ അടുത്ത്‌ കൊല്‍ക്കത്തയില്‍ എത്തിയാല്‍ മതി എന്നായിരുന്നു. ഇനി ഞങ്ങളുടെ കമ്പനി ട്രാന്‍സ്ഫര്‍ തരുന്നില്ലെങ്കില്‍ ജോലി വിട്ടു അവിടെ വേറെ ജോലി നോക്കണം.ഐഐഎം ആയത് കൊണ്ട് വേറെ ഒന്ന് കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല.

അരിന്ദം കൊല്‍ക്കത്തയിലേക്ക് പോയി. ഞങ്ങളുടെ ബന്ധം ഫോണില്‍ കൂടി പൂര്‍വാധികം ശക്തിയോടെ മുന്നിലേക്ക് പോയി, പക്ഷേ അതെന്‍റെ മാത്രം തോന്നല്‍ ആയിരുന്നു. ഞാന്‍ അരിന്ദമിനോട് എന്‍റെ വീട്ടില്‍ പോയി കല്യാണം ആലോചിക്കാന്‍ വേണ്ടി അരിന്ദമിന്‍റെ മേലെ സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരുന്നു. അരിന്ദം ഞാനും എന്‍റെ വീട്ടില്‍ അരിന്ദമിനെ പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അരിന്ദം ഓരോ ഒഴിവുകള്‍ പറയുക ആയിരുന്നു. അരിന്ദമിന്‍റെ ഒഴിഞ്ഞുമാറലുകള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഒടുവില്‍ ഞങ്ങളുടെ ഫോണ്‍കാളുകള്‍ വഴക്കില്‍ അവസാനിക്കാന്‍ തുടങ്ങി. ഒടുവില്‍ ഞാന്‍ പേടിച്ച ആ ദിവസം വന്നെത്തി.

എന്നത്തെയും പോലെ ഞാന്‍ അരിന്ദമിനെ ഫോണ്‍ ചെയ്തു. കുറെ റിങ്ങിന് ശേഷം അരിന്ദം ഫോണ്‍ എടുത്തു.

അരിന്ദം: “ഹലോ”

ഞാന്‍: “ഹെലോ അരിന്ദം. എപ്പോഴാണ് എന്‍റെ വീട്ടില്‍ വന്നു സംസാരിക്കുന്നത്. അച്ഛന്‍ ഇപ്പോഴും കൂടി ചോദിച്ചതെ ഉള്ളൂ.”

അ: “സുചി, അമ്മ എന്നെക്കാള്‍ പ്രായത്തില്‍ മൂത്ത ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ സമ്മതിക്കുന്നില്ല.”

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025