Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്രമേൽ സ്നേഹിക്കയാൽ 4

ഞാന്‍ എന്‍റെ നിര്‍ഭാഗ്യത്തെ ശപിച്ചു കൊണ്ട് എന്‍റെ ജോലിയില്‍ ജോയിന്‍ ചെയ്തു. ബഹുഭൂരിപക്ഷവും ദക്ഷിണേന്ത്യക്കാര്‍ ജോലി ചെയുന്ന അവിടെ എനിക്ക് അധികം വൈകാതെ ഒരു കൂട്ട് ലഭിച്ചു. അരിന്ദം. എന്‍റെ അതേ പട്ടണത്തില്‍ നിന്നു തന്നെയായിരുന്നു അരിന്ദവും. ഞങ്ങള്‍ തമ്മില്‍ നേരിട്ട് പരിചയമില്ലെങ്കിലും പരസ്പരം ബന്ധിപ്പിക്കുന്ന ഒരുപാട് സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായിരുന്നു. അരിന്ദം എന്ജിനീയറിംഗ് കഴിഞ്ഞു ഓഫ്‌ കാമ്പസില്‍ ഞങ്ങളുടെ കമ്പനിയില്‍ ജോയിന്‍ ചെയ്തു ഇപ്പോള്‍ മൂന്ന്‍ വര്‍ഷത്തോളമായി അവിടെ ജോലി ചെയുന്നു.

ഞാനും അരിന്ദവും ഒരേ ഭാഷ സംസാരിക്കുന്നവര്‍ എന്നതില്‍ തുടങ്ങി പിന്നെ ഒരേ അഭിരുചി ഉള്ളവര്‍ എന്ന നിലയില്‍ എത്തി. ബംഗാളി സാഹിത്യം സിനിമ രബിന്ദ്ര സംഗീതം എന്നിവയിലുള്ള ഇഷ്ടം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. ഞാന്‍ അവന്‍റെ ഉപഗ്രഹമായി അവനെ ചുറ്റാന്‍ തുടങ്ങി. ആ അടുപ്പം അവന്‍ എന്നെ പ്രപോസ് ചെയുന്ന അവസ്ഥയില്‍ എത്തി, ഞാന്‍ സസന്തോഷം ആ പ്രപോസല്‍ സ്വീകരിച്ചു.

ഞാൻ ഒരു പിജിയിലും അരിന്ദം ഒരു വീട്ടിൽ വേറെ മൂന്ന് പേരോടും കൂടിയാണ് താമസിച്ചിരുന്നത്. അരിന്ദമിന്റെ കൂടെ താമസിക്കുന്നവർ വേറെ ജോലി കിട്ടിയോ അതോ സ്ഥലമാറ്റം കിട്ടിയോ ആ പട്ടണം വിട്ടിരുന്നു. അരിന്ദമിന് വേറെ റൂംമേറ്റ്‌സിനെ കിട്ടുന്നില്ല എന്ന അവസ്ഥയിൽ ആയപ്പോൾ ഞാൻ അവനോട് ആ വീട് വിട്ട് എന്റെ പിജിയുടെ അടുത്തൊരു ചെറിയ വീട് നോക്കാൻ പറഞ്ഞു.

അരിന്ദം എന്റെ പിജിയുടെ അടുത്തേക്ക് താമസം മാറിയപ്പോൾ ഞങ്ങൾ ഓഫീസിൽ പോക്കും വരവും ഒരുമിച്ചായി. പലപ്പോഴും മീറ്റിങ്ങുകളും കോളുകളും കാരണം ഞാൻ ലേറ്റ് ആകുമെങ്കിലും അവൻ എനിക്ക് വേണ്ടി വളരെ ക്ഷമയോടെ കാത്തിരിക്കും. ഒരു ദിവസം ഞാൻ ഇറങ്ങാൻ കുറച്ചു ലേറ്റ് ആയി, അന്ന് അവന്റെ ഫോണ് എനിക്ക് നിർത്താതെ വരുന്നുണ്ട്‌, പക്ഷേ മീറ്റിങ്ങിനിടെ എനിക്ക് അതെല്ലാം അവഗണിക്കേണ്ടി വന്നു. ഞാൻ പുറത്ത് വന്നപ്പോഴേക്കും ആൾ നല്ല കലിപ്പിലാണ്. ഞാൻ എത്ര സോറി പറഞ്ഞിട്ടും പുള്ളി മൈൻഡ് ചെയ്യുന്നില്ല. ഒടുവിൽ ഞങ്ങളുടെ വീടിന്റെ അവിടേക്ക് തിരിയുന്ന ഭാഗത്ത് വെച്ചു അവൻ നേരെ എതിർവശത്തേക്ക് വണ്ടി ഓടിച്ചു. ഞാൻ ആകെ ഭയന്നു പോയി. പാർക്കിൽ എത്തിയപ്പോൾ ഞങ്ങളുടെ ആ യാത്ര അവസാനിച്ചു

ഏറെക്കുറെ വിജനമായ പാർക്കിൽ എത്തിയപ്പോൾ എന്റെ ഭയം ഒന്ന് കൂടി വർദ്ധിച്ചു. അവൻ എന്നെ എന്തു ചെയ്യുവാൻ കൊണ്ടുവന്നതാണ് എന്നെനിക്ക് ഒരൂഹവും കിട്ടുന്നില്ല. ഞാൻ പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ ഒരു കൂസലും ഇല്ലാതെ ബൈക്കിന്റെ മുന്നിൽ വെച്ച അവന്റെ ബാഗിൽ നിന്നും ഞങ്ങളുടെ കമ്പനിയുടെ മുദ്രവെച്ച കവർ എനിക്ക് നേരെ നീട്ടി. ഞാൻ ആ കവർ തുറന്നു അതിനുള്ളിൽ ഉണ്ടായിരുന്ന കത്ത് എടുത്ത് വായിച്ചു. കത്ത് വായിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. അരിന്ദമിന് സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ ആയി പ്രമോഷൻ ലഭിച്ച ഉത്തരവായിരുന്നു ആ കത്തിൽ.

എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാൻ അവന്റെ നേരെ കൈ നീട്ടി കൊണ്ട് കൺഗ്രാറ്‌സ് അറിയിച്ചു. അവൻ എന്റെ കൈ ഗൗനിക്കാതെ അവന്റെ കൈ രണ്ടും വിടർത്തി. ഞാൻ സന്തോഷത്തോടെ അവന്റെ കൈകളിൽ ഒതുങ്ങി. എന്റെ ബന്ധത്തിൽ ഉള്ളവർക്ക് അല്ലാതെ വെളിയിലെ ഒരാൾക്ക് നൽകുന്ന ആദ്യത്തെ ആലിംഗനം.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025