Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയും തങ്കച്ചായനും 3

 

ബർത്ത് ഡേ യുടെ അന്ന് ഞാൻ പതിവുപോലെ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് കോളേജിലേക്ക് പോയി. ആന്റിയെ വിഷ് ചെയ്യാൻ ഒന്നും പോയില്ല. വെറുതെ സർപ്രൈസ് കളയണ്ടല്ലോ.  വൈകിട്ട് തിരിച്ചു വന്നിട്ട് പതിവുപോലെ ചായയൊക്കെ കുടിച്ചു. എന്നിട്ട് നല്ല സുഖമില്ല തലകറങ്ങുന്ന പോലെ, ഞാൻ ഇത്തിരി നേരം കിടക്കാൻ പോകുവ എന്ന് പറഞ്ഞ് എന്റെ റൂമിൽ കയറി കിടന്നു. ആന്റി അടുക്കളയിലെ ജോലി എല്ലാം ഒതുക്കിയിട്ട് കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങി ആന്റി മോൾക്ക് ചോറ് കൊടുക്കുന്നതിന്റെ ശബ്ദങ്ങൾ എനിക്ക് കേൾക്കാമായിരുന്നു. അമ്മച്ചിയും അവരോടൊപ്പം തന്നെ കഴിച്ചു. അവരെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ആന്റി എന്റെ റൂമിലേക്ക് വന്നു. ” എടാ എഴുന്നേറ്റ് കഴിച്ചിട്ട് കിടക്കാൻ പറഞ്ഞു” ഞാൻ ആന്റിയോട് നല്ല സുഖമില്ല നമുക്ക് ആശുപത്രി പോയാലോ എന്ന് ചോദിച്ചു. ആന്റി പേടിച്ചിട്ട് പെട്ടെന്ന് തന്നെ എന്നോട് എഴുന്നേറ്റ് ഡ്രസ്സ് മാറാൻ പറഞ്ഞു. ആന്റിയും എന്നിട്ട് റൂമിലേക്ക് പോയി. ഞാൻ ഡ്രസ്സ് ഒക്കെ മാറി ആ പാദസരം എടുത്ത് എന്റെ പാന്റിന് പോക്കറ്റിൽ വെച്ചിട്ട് റൂമിൽ നിന്നും ഇറങ്ങി. ആന്റിയും പെട്ടെന്ന് റെഡിയായി വന്നു. ആന്റി ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു വേണ്ട നമുക്ക് സ്കൂട്ടറിൽ പോകാം. ഇത്തിരി കാറ്റു കൊണ്ട് കഴിഞ്ഞാൽ ചിലപ്പോൾ കുറച്ച് ആശ്വാസം കിട്ടുമായിരിക്കും. ആന്റിക്ക് പക്ഷേ സ്കൂട്ടർ ഓടിക്കാൻ അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. സാരമില്ല ഞാൻ ഓടിക്കാൻ ആന്റി പുറകിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞുകൊണ്ട് ഞാൻ താക്കോൽ വണ്ടിയുടെ അടുത്തേക്ക് പോയി. ആന്റിയും ഒന്നും പറയാതെ എന്നോടൊപ്പം വന്നു. വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ ആന്റി എന്റെ പുറത്ത് തിരുമ്മി തരുന്നുണ്ടായിരുന്നു. എനിക്കാണെങ്കിൽ ചിരി വന്നിട്ട് വയ്യായിരുന്നു. ആ പാവത്തിനെ ഇത്രയും പേടിപ്പിക്കേണ്ടയിരുന്നു എന്ന് തോന്നി. പക്ഷേ ഇതല്ലാതെ ആന്റിയെ ഈ സമയത്ത് ഒറ്റയ്ക്ക് പുറത്ത് കിട്ടാൻ വേറെ ഒരു മാർഗ്ഗവുമില്ല എന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്കിടയ്ക്ക് ആന്റി എന്നോട് കുഴപ്പം എന്തെങ്കിലും തോന്നുന്നുണ്ടോ വണ്ടി ഓടിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ആശുപത്രിയുടെ അടുത്തെത്താറായപ്പോൾ ഞാൻ ആന്റിയോട് നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോയാലോ എന്ന് ചോദിച്ചു. വല്ലാത്ത വിശപ്പ് തോന്നുന്നു. ആന്റി എന്നോട് അടുത്തുള്ള ഒരു ഹോട്ടലിൽ കൊണ്ടുപോയി നിർത്താൻ പറഞ്ഞു. ആ വൃത്തിയില്ലാത്ത സ്ഥലത്ത് എന്തിനാ കയറുന്നത് വീണ്ടും അസുഖം കൂടുകയുള്ളൂ എന്ന് പറഞ്ഞ് ഞാൻ വണ്ടി നല്ല ഒരു ഫാമിലി റസ്റ്റോറന്റിലേക്ക് ഓടിച്ചു. അവിടെ എത്തിയിട്ട് ഞങ്ങൾ അധികം ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ ഇരുന്നു. വന്നപ്പോൾ ഞാൻ പെട്ടെന്ന് രണ്ട് ജ്യൂസ് എടുക്കാൻ പറഞ്ഞു ഫുഡ് അത് കഴിഞ്ഞിട്ട് ഓർഡർ ചെയ്യാം. അയാൾ ഓർഡർ എടുത്തിട്ട് ജ്യൂസ് എടുക്കാൻ പോയി. ആന്റി എന്നോട് എങ്ങനെയുണ്ട് ഇപ്പോൾ തല കറങ്ങുന്നുണ്ടോ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ പോക്കറ്റിൽ നിന്ന് ആ പാദസരത്തിന്റെ ബോക്സ് എടുത്തിട്ട് ആന്റിയുടെ കയ്യിൽ കൊടുത്തിട്ട് ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞു. ആന്റി ആകെ ഞെട്ടി നിൽക്കുകയായിരുന്നു. എന്നിട്ട് ആ കണ്ണുകൾ പതുക്കെ നിറയാൻ തുടങ്ങി. അയ്യേ, ഞാൻ ചുമ്മാ ഒരു തമാശ കാണിച്ചത് എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ ഇതാണോ നിന്റെ തമാശ മനുഷ്യൻ ആകെ വെപ്രാളപ്പെട്ട് പോയി എന്ന് പറഞ്ഞിട്ട് കയ്യിൽ ഒരു അടി തന്നു. വെയിറ്റർ അന്നേരം ജ്യൂസും കൊണ്ടുവരുന്നത് കണ്ട് ആന്റി പെട്ടെന്ന് കണ്ണുകൾ തുടച്ചു. ഞാൻ ആന്റിയോട് ഫുഡ് എന്താണ് വേണ്ടത് അത് ഓർഡർ ചെയ്യാൻ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025