Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

” ഡാ ഇതിൽ  കുറച്ചൊക്കെ സത്യം ഉണ്ട്‌…. പിന്നെ  ഈ  ഉടായിപ്പ് സന്യാസി മാരും സെലിബ്രിറ്റി ജോത്സ്യമാരും അവരുടെ  വളർച്ചക്ക് ഓരോന്ന്  കാണിച്ചു  കൂട്ടുന്നത് അല്ലെ……  ശാസ്ത്രം പഠിച്ചു ഇതിനായി ജീവിതം  ഒഴിഞ്ഞു വെക്കുന്നവർ ഉണ്ട്‌…. യഥാർത്ഥ ജോത്സ്യമാരുടെ അടുത്ത് പോകുമ്പോൾ നിങ്ങൾക്ക് മനസിലാവും “

” എന്നിട്ട്   പറ  …. എന്താ നിന്റെ മുത്തച്ഛൻ പറഞ്ഞത് “

” ഡാ നമ്മൾ  കാണുന്ന  സ്വപ്നങ്ങളും…. പിന്നെ  ആദ്യമായി ഒരു സ്ഥാലത്തു ചെല്ലുമ്പോൾ  അവിടെ  മുൻപ് വന്നിട്ടുണ്ടല്ലോ എന്ന്  തോന്നുന്നതും മേല്ലാം.. മറ്റൊരു ലോകത്തെ നമ്മുടെ  അപരന്മാർ  അനുഭവിച്ചത് കൊണ്ടാണ്….. പിന്നെ  നമ്മൾ  ഓരേ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ്  ജോത്സ്യനെ കണ്ട് സമയം  നോക്കുന്നത്.. മറ്റേ ലോകത്തെ നമ്മുടെ  പ്രവർത്തികൾ  എന്തെക്കെ എന്ന് നോക്കി… രണ്ട് പേരുടെ  പ്രവർത്തികളും  ഓരേ പോലെ വരാതിരിക്കാനാണ്..  ഒരു  ലോകത്ത് നടന്ന കാര്യം  അതെ സമയത്ത് മറ്റൊരു ലോകത്ത് നടക്കാൻ  പാടില്ല… അങ്ങനെ നടക്കാൻ  പ്രകൃതി സമ്മതിക്കില്ല… അതാണ്   നമ്മൾ ചെയ്യാൻ  ഉദ്ദേശിക്കുന്ന  പല  കാര്യങ്ങളും  നടക്കാത്തത് “

” ഇത്‌  മുത്തച്ഛൻ  പറഞ്ഞതോ നീ  ഉണ്ടാക്കി  പറഞ്ഞതോ “

” വേണമെങ്കിൽ  വിശ്വസിച്ചാൽ  മതി…. ഞാൻ  പറഞ്ഞെന്നെ ഉള്ളു “

” ഡാ  അപ്പോൾ  നമുക്ക്  മറ്റ്  യൂണിവേഴ്സിൽ പോകൻ  പറ്റുമോ “

” അതൊന്നും  മുത്തച്ഛൻ  പറഞ്ഞിട്ടില്ല “

വിനുവിന് അവന്റെ മുത്തച്ഛനെ കുറിച്ച് ചോദിച്ചാൽ നൂറു നാവ് ആണ്‌.   ഞങ്ങളുടെ  സംസാര വിഷയം  സിനിമയിൽ നിന്ന് മറി  വിനുവും അവന്റെ മുത്തച്ഛനുമായി.

” ഡാ  കുഞ്ഞുനാൾ മുതൽ കേൾക്കുന്നതാണ്  ഇവന്റെ മുത്തച്ഛൻ  പുരാണം…. നമുക്ക്  ഇവന്റെ മുത്തച്ഛനെ ഒന്ന് കണ്ട്  ഇവൻ  പറയുന്നതിൽ  എന്തെങ്കിലും  സത്യം ഉണ്ടോ  എന്ന്  നോക്കിയാലോ”

” ചുമ്മാ ഇരിക്കാടെ… “

” ഡാ  എന്റെ  ചേച്ചിക്ക്  ചൊവ്വ ദോശം കാരണം  വിവാഹം  ഒന്നും  നടക്കുന്നില്ല…. നിന്റെ  മുത്തച്ഛനെ  കൊണ്ട്  അതിന്  എന്തെങ്കിലും  പരിഹാരം  കാണാൻ പറ്റുമോ “

” അറിയില്ലെടാ……… പിന്നെ  ഈ  ചൊവ്വ ദോഷം ഉള്ളവരുടെ ഗ്രഹ നില  മറ്റ്  യൂണിവേഴ്സിൽ  ഉള്ളവരുടേത്  പോലെ  തന്നെ ആയിരിക്കും. ഇവരുടെ കാര്യങ്ങൾ എല്ല യൂണിവേർസിലും  ഓരേ സമയത്ത് ആയിരിക്കും  നടക്കുക. അത്‌ കൊണ്ടാണ് മാറ്റ് നക്ഷത്ര കാർക്ക് ഇവരുടെ കൂടെ ജീവിക്കാൻ  പ്രയാസം ആണെന്ന് പറയുന്നത് “

” അപ്പൊ  ചൊവ്വ ദോശം  ഉള്ളത്  നല്ലത്  ആണെന്ന് ആണോ “

” അങ്ങനെ അല്ല … എല്ലാ ജാതകങ്ങളും  നല്ലത് തന്നെ … പക്ഷെ അവരുടെ ഗ്രഹ നിലഅനുസരിച്ചു കാര്യങ്ങൾ മാറും…. അനുയോജ്യമായ സമയത്ത് ഓരോ കാര്യങ്ങൾ ചെയ്താൽ  മറ്റ് യൂണിവേഴ്‌സിലെ നമ്മുടെ പ്രേവർത്തിയുമായി  ക്രോസ്സ് ആവാതെ  ഇരുന്നാൽ  മതി “

” അപ്പൊ  ഒരു യൂണിവേഴ്സിൽ ചൊവ്വ ദേശമുള്ള സ്ത്രീയുടെ ഭർത്താവ് മരിക്കുന്ന സമയത്ത് മറ്റ് യൂണിവേഴ്‌സുകളിലും  അത്‌ പോലെ സംഭവിക്കും എന്നാണോ “

” ഡാ  അജിഷേ നിനക്കും  ഇതിലേക്കെ  വിശ്വാസം ഉണ്ടോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025