Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

ഒന്ന് നിവർത്തി. എന്നിട്ട് പിന്നിലേക്ക് മടക്കി വെച്ചു. ഞാൻ കാലിന്റെ തരിപ്പ് മാറാൻ  പലതും ചെയ്‌തു പക്ഷെ ഫലം ഉണ്ടായില്ല. ഞാൻ സദ്യക്ക് മുന്നിൽ ഇരുന്ന് തിരിഞ്ഞു കളിച്ചു. ഒരു വിധം ഇരിക്കാൻ നല്ലൊരു പൊസിഷൻ ഞാൻ കണ്ടുപിടിച്ചു. ഒരു കൈ കുത്തി കാലുകൾ ഒരു സൈഡിലേക്ക് ചരിച്ചു വെച്ചു ഞാൻ ഇരുന്നു. അത്‌ കണ്ട്  കാർത്തിക്ക് എന്നോട്  ചോദിച്ചു.

” എന്താടാ ഇരുന്ന് ഡാൻസ് കളിക്കുന്നോ “

അവനോട് മറുപടി പറയാൻ ഞാൻ മുഖം തിരിച്ചപ്പോൾ. എന്റെ കണ്ണ് മുത്തച്ഛനിൽ ഉടക്കി. അദ്ദേഹം ഇലയിൽ നോക്കിയിരുന്നു  ഭക്ഷണം കഴിക്കുക ആണെങ്കിലും എന്റെ പ്രവർത്തികൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. ഞാൻ മുത്തച്ഛനെ നോക്കി കൊണ്ട് കാർത്തിക്കിനോട് പറഞ്ഞു.

” കാല് തരിച്ചു പിടിച്ചെട “

അവൻ ഇടത് കൈ കൊണ്ട് എന്റെ കാലിൽ തട്ടൻ തുടങ്ങി.

“ഡാ ചുമ്മാ ഇരിയട “

പിന്നീട് എനിക്ക്  കഴിക്കാൻ ഒന്നും തോന്നിയില്ല ഞാൻ ചോറ് കുഴച്ചിരുന്നു.

മുത്തച്ഛൻ കഴിച്ചു എണീറ്റത് വരെ ആരും എണീറ്റില്ലായിരുന്നു. സദ്യ കഴിച്ച ശേഷം വീണ്ടും മുത്തച്ഛൻ മുറിയിൽ കേറി വാതിൽ അടച്ചു.

‘ഡാ മുത്തച്ഛൻ ഇനി പുറത്തേക്ക്  വരില്ലേ “

” എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ  ആരെയെങ്കിലും വിളിക്കും അല്ലെങ്കിൽ ഇനി  അത്തായം കഴിക്കാൻ നോക്കിയാൽ മതി “

” ഡാ എനിക്ക് ഒന്ന്  മുത്തച്ഛനെ  കാണണമായിരുന്നു. “

പോക്കറ്റിൽ നിന്ന് അവന്റെ ചേച്ചിയുടെ ജാതകം എടുത്ത് കൊണ്ട് അജീഷ് വിനുവിനോട് ചോദിച്ചു.

“ഡാ  മുത്തച്ഛൻ ഇപ്പോൾ  ജാതകം ഒന്നും നോക്കാറില്ല…….  നീ നിൽക് ഞാൻ  നോക്കട്ടെ “

വിനു അകത്തേക്ക് പോയപ്പോൾ ഞാനും കാർത്തിക്കും  അജീഷിനു നേരെ  തിരിഞ്ഞു.

“എന്തോന്നെടെ  ഇത്‌ “

” ഡാ  ഇങ്ങോട്ട്  വരുന്നെന്നു പറഞ്ഞപ്പോൾ  അമ്മ  കയ്യിൽ  എടുത്ത്  തന്നതാ “

” ഉവ്വ…ഉവ്വ….”

അപ്പോയെക്കും  വിനു  അവിടേക്ക് വന്നുകൊണ്ട്  പറഞ്ഞു.

” ഡാ  ഇന്ന് എന്റെ പിറന്നാൾ ആയത് കൊണ്ട് മാത്രം മുത്തച്ഛൻ  സമ്മതിച്ചതാ……. നിങ്ങളുടെ  കൊനഷ്ട്ട് ചോദ്യം ഒന്നും  ചോദിക്കല്ലേ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025