Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

പിന്നീട്ട് ഞാൻ  കണ്ണ് തുറക്കുമ്പോൾ. വിനുവിന്റെ മുത്തച്ഛന് മുന്നിൽ  നിൽക്കുക ആയിരുന്നു.  ഞാൻ എന്റെ ശരീരം  കൈ കൊണ്ട്  പിടിച്ചു നോക്കി.  എന്റെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്റെ ഞെട്ടൽ മാറാൻ കുറച്ച് സമയം  എടുത്തു.  ഞാൻ  അന്ന്  മുത്തച്ഛനെ കാണാൻ വന്ന അതെ  വേഷത്തിൽ ആണ്‌  ഉള്ളത്.അതും മുത്തച്ഛന്റെ മുറിയിൽ.ഞാൻ ചുറ്റും നോക്കി.  എനിക്ക്  പെട്ടെന്ന്  ദേഷ്യം  വന്നു. ഞാൻ എന്റെ കയ്യിൽ  കെട്ടിയിരുന്ന തകിടിൽ മണപ്പിച്ചു.

” ഡാ  കിളവ…. ഇത്‌  ഭസ്മം  തന്നെ…. അതോ   എന്തെങ്കിലും  മയക്കുമരുന്നോ……. അതോ ഹിപ്നോടിസമോ   എന്തായാലും  എന്റെ അടുത്ത്  നടക്കില്ല…… ഇവിടെ  വിനു “

ഞാൻ  ആ  മുറിക്ക്  പുറത്തേക്ക്  കടക്കാൻ നോക്കി. പക്ഷെ മുത്തച്ഛന്റെ മുറിയുടെ താഴ്ന്ന ഭാഗം  കൂടുതൽ താഴ്ന്നു. അത്‌ വലിയയൊരു ഗേർത്തം പോലെ ആയി. ഇത്‌ എല്ലാം എന്റെ തോന്നൽ ആണെന്ന് ഞാൻ മനസിനെ വിശ്വസിപ്പിക്കാൻ നോക്കി . എങ്കിലും എന്താ കാര്യം എന്നറിയാതെ ഞാൻ മുത്തച്ഛനെ നോക്കി.

മുത്തച്ഛൻ എന്നെ ഒന്ന് നോക്കി  എന്നിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു.

” നീ വിശ്വസിച്ചാലും ഇല്ലെങ്കിലും…. കുറച്ച് മുൻപ്  നിന്റെ  മരണം  സംഭവിച്ചു കഴിഞ്ഞു……. അതാണ് സത്യം “

എനിക്ക്  വിശ്വാസം വന്നില്ല ഞാൻ  എന്റെ ശരീരത്തിൽ  അടിക്കുകയും  നുള്ളുകയും  ചെയ്‌തു.

” ഞാൻ മരിച്ചെങ്കിൽ  പിന്നെ  ഞാൻ  എന്താ  ഇവിടെ ……എന്റെ ശരീരത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ….. “

‘”  നീ  ഈ സിനിമയിൽ കാണുന്നത് പോലെ അല്ല… ആത്മാവും പ്രേതവും ഒക്കെ…… നിന്റെ കയ്യിലെ തകിട് അഴിച്ചുമാറ്റിയാൽ  നീ ഈ ലോകത്ത് നിന്നും  പരലോകത്തേക്ക്  പോകും “

” ഞാൻ  ഇത്‌  വിശ്വസിക്കില്ല…… എന്നെ എന്തിനാ  ഈ  ട്രാപ്പിൽ  പെടുത്തി ഇരിക്കുന്നെ  എന്നെ വിട് എനിക്ക്  പോണം “

” നിന്നെ പറഞ്ഞു വിടാൻ തന്നെയാണ് പോകുന്നത്…. നിന്നെ തടഞ്ഞു വെച്ച്  ഈ ലോകത്തിന്റെ താളം തെറ്റിക്കാൻ ഞാൻ  ഒരുക്കമല്ല “

…ടക്….ടക്….ടക്…

വാതിലിൽ മുട്ട്  കേട്ടതും  മുത്തച്ഛൻ എന്തോ മന്ത്രം ചൊല്ലി. അപ്പോൾ  അദ്ദേഹം നിന്നഭാഗം മാത്രം  വാതിലിന് ഒപ്പം ഉയർന്നു. അദ്ദേഹം വാതിൽ തുറന്ന്.

” മുത്തച്ഛ……… മുത്തച്ഛ “

വിനു ആയിരുന്നു അത്‌.

” എന്താടാ….. എന്ത് പറ്റി “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025