“ഇതെന്താടീ ആകെ മൂടി പുതച്ചു്.”
സിനി ചുണ്ട് കോട്ടിക്കൊണ്ട് ചോദിച്ചു.
“എന്താടീ ”
“മഫ്ത ചുറ്റിയിട്ട് പിന്നെന്തിനാടീ നീ ഈ ഷാളും കൂടെ ഇട്ടേക്കുന്നെ.ഇന്നലേം ഞാൻ ശ്രദിച്ചതാ.”
“നമ്മൾ പുറത്തോട്ടു പോകുവല്ലേടി. അതുകൊണ്ടാ””
“പോയി ഷാൾ അഴിച്ചു വെച്ചിട്ട് വാ പെണ്ണേ. നമ്മൾ സ്കൂട്ടിയിൽ അല്ലേ പോണേ. പിന്നെ ആര് കാണാനാന്നാ??
ഞാൻ ആലോചിച്ചപ്പോ ശെരിയാ. പോകുന്നത് സിനിയുടെ കൂടെ. സ്പായിൽ മൊത്തം ലേഡീസ് സ്റ്റാഫ്.
“അപ്പൊ ഷാൾ അഴിച്ചേക്കാം അല്ലെ ”
“അഴിച്ചിട്ടു പെട്ടെന്ന് വാടീ. മണി പത്തേകാല്. ഞാൻ വന്നിട്ട് മുക്കാൽ മണിക്കൂർ ആയി.”
സിനി പുറത്തേക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.
ഞാൻ പെട്ടെന്ന് റൂമിൽ പോയി ഷാളിന്റെ പിൻ അഴിച്ചു ഷാൾ ഊരി കട്ടിലിൽ ഇട്ടിട്ട് കണ്ണാടിയിൽ ഒന്ന് കൂടെ നോക്കി.
റബ്ബേ ഇത് ശെരിയാവുമെന്ന് തോന്നുന്നില്ല. ഇങ്ങിനെ പോകുന്നത് ഉമ്മയെങ്ങാനും കണ്ടാൽ. തീർന്നു.
എന്തായാലും ഇന്ന് ഷാൾ ഇടണ്ട.
ഞാൻ റൂമിൽ നിന്നും ഇറങ്ങി, കിച്ചനിലേക്ക് പോകാതെ ഉമ്മയെ വിളിച്ചു.
“ഉമ്മാ പോണേ ”
“ആ പെട്ടെന്ന് തിരിച്ചു പോരേ”
ഭാഗ്യം ഉമ്മ ഹാളിലേക്ക് വന്നില്ല.
ഞാൻ പുറത്തേക്കിറങ്ങി.
സിനി സ്കൂട്ടിയിൽ ഇരിക്കുകയാണ്. ഞാൻ കയറാൻ അടുത്തേക്ക് ചെന്നു.
സിനി തിരിഞ്ഞു എന്നോട് , കയറാൻ പറയവേ എന്റെ നെഞ്ചിലേക്ക് നോക്കി.
അവളുടെ കണ്ണ് രണ്ടും പുറത്തു ചാടും എന്നെനിക്ക് തോന്നി.
“എന്താടീ ”
ഞാൻ കയറി ഇരുന്നു കൊണ്ട് ചോദിച്ചു.
“ഒന്നും ഇല്ലെന്റെ പെണ്ണേ.. ചുമ്മാതല്ല നീ ഷാളിട്ട്…….
