“പോടീ ഞാൻ ക്‌ളീനാ! രണ്ടു ദിവസം ആയതേ ഉള്ളൂ എടുത്തിട്ട്.”
ഞാൻ പെട്ടെന്ന് പറഞ്ഞു.
“എന്നാ ഞാൻ ചെയ്യട്ടെ?
“ആ ചെയ്യ്! അയ്യോ അപ്പൊ ഞാൻ എവിടെപ്പോയി ഇരിക്കും.?
“നീ അകത്തെ കാബിനിൽ ഇരുന്നോ ”
“ഹ്മ്മ്”
“അമ്മൂ… എനിക്കൊന്ന് അണ്ടർ ആംസ് വാക്സ് ചെയ്യണം”
സിനി അമ്മുവിനോട് പറഞ്ഞു.
“ആ ശെരി മാഡം ഡ്രസ്സ് അഴിച്ചോളൂ. ഞാൻ വാക്സ് ഹീറ്റ് ചെയ്യട്ടെ ”
അമ്മു പോയി മെയിൻ ഡോർ ലോക്ക് ചെയ്തു.
ഞാൻ അകത്തെ കാബിനിൽ പോകാനായി എഴുന്നേറ്റു.
“ടീ ഷംനാ നീ അകത്തു പോയി കിടക്കെടീ. നിനക്ക് കാവ്യ മസ്സാജ് ചെയ്ത് തരും. ഇത് തീരാൻ ഏതായാലും ഒരു മണിക്കൂർ എടുക്കും.”
സിനി പറഞ്ഞു.
“പോടീ എനിക്ക് മസ്സാജ് ഒന്നും വേണ്ട.”
“എടീ കാവ്യക്ക് ഇതുവരെ ഒരു വർക്ക് കിട്ടീട്ടില്ല. നീ ഒന്ന് കിടന്ന് കൊടുക്ക്. അവളുടെ വർക്ക് എങ്ങിനെ ഉണ്ടെന്ന് നോക്കാലോ”
“ഒന്ന് നോക്ക് മാഡം! ഒരു മണിക്കൂർ ഉണ്ടല്ലോ….. ”
പെട്ടെന്ന് കാവ്യ കെഞ്ചുന്ന പോലെ പറഞ്ഞു.
“വേണ്ട സിനീ അത് ശെരിയാവില്ല.”
“എന്നാൽ ഞാൻ ഇപ്പൊ ആഷിയെ വിളിച്ചു പറയാം. സമീറിക്കയോട് ചോദിക്കാൻ ”
സിനി ഫോൺ എടുത്തു.
“യ്യോ നീ ആഷിയെ ഒന്നും വിളിക്കണ്ട.”
“എന്നാ പോയി കിടക്ക് പെണ്ണെ.
എന്നിട്ട് കാവ്യയുടെ മസ്സാജ് എങ്ങിനുണ്ട് എന്ന് പറ.”
സിനി ഫോൺ ടേബിളിൽ വെച്ചു.
“എന്നാ ശെരി”
ഞാൻ അർദ്ധസമ്മതം മൂളി.
ഞാൻ അകത്തേക്ക് കയറി.
“ബെഡിൽ ഇരുന്നോളൂ മാഡം”
കാവ്യ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു.
ഞാൻ ബെഡിൽ ഇരുന്നു. അകത്തെ കാബിനിൽ ജയശ്രീ ഉണ്ട്. ചെറിയ ശബ്ദങ്ങൾ ഒക്കെ കേൾക്കാം.
ഈ കാബിൻ ഇരുട്ടാണ്. ചെറിയൊരു വെളിച്ചം ഉള്ളത് സിനി ഉള്ള ക്യാബിനിൽ നിന്ന് വരുന്നതാണ്.
