Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1

കാക്കക്കാഷ്ഠം വീണു വെഴ്‌ഴപ്പാണ്ടു പിടിച്ച ആല്‍ത്തറയില്‍ നേരം വൈകിയാല്‍ പതിവുകാര്‍ പഞ്ചായത്തിനെത്തും. ആസനത്തിലെ മുണ്ടുപൊക്കി ചമ്മണം പടഞ്ഞിരിക്കുന്ന കുട്ടപ്പപ്പണിക്കരും മലേപ്പറമ്പിലെ രാമനെളയതും റിട്ടയാര്‍ഡ് പോസ്റ്റുമാന്‍ ഗോപാലക്കുറുപ്പുമാണ് പതിവുകാരില്‍ പ്രധാനികള്‍. പിന്നെ രാമനടിയോടി. കാര്യസ്ഥന്‍ കേളുനായര്‍, വാഴവിളയിലെ കഥകളിപ്പാട്ടുപാടുന്ന അപ്പുമ്മാന്‍, പല്ലപ്പോഴുമൊക്കെ വടക്കത്തെ രാമേട്ടനും.ചന്തയില്‍ നിന്നും മടങ്ങുന്ന ചെറുമികളെയും സന്ധ്യയ്ക്കു ദീപാരാധന തൊഴാന്‍ അമ്പലത്തിലേക്ക്് പോകുന്ന സ്ത്രീകളെയും കാര്യമായിട്ടൊന്നു കാണുകയെന്നതാണ് ആല്‍ത്തറയോഗത്തിന്റെ പ്രധാന കാര്യപരിപാടി. റിട്ടയാര്‍ഡ് പോസ്റ്റുമാന്‍ ഗോപാലക്കുറുപ്പാണ് സ്ഥിരം അധ്യക്ഷന്‍. ചെകിടുകേള്‍ക്കാത്ത രാമനിളയത് കാര്യദര്‍ശിയും.

പകല്‍ നേരത്തെ മഴ പെയ്തിരുന്നതുകൊണ്ട് കാറ്റിന് സുഖകരമായ നേരിയ കുളിരുണ്ടായിരുന്നു. അരയാലിലകളില്‍ ഞാന്നുതൂങ്ങുന്ന മഴത്തുള്ളികള്‍ അസ്തമയസൂര്യന്റെ ചെങ്കിരണങ്ങള്‍ തട്ടി വൈരക്കല്ലുകള്‍പോലെ മിന്നിത്തിളങ്ങുന്നു. ചേക്കുകേറാനെത്തിയ കാക്കപ്പരിഷകള്‍ മരക്കൊമ്പുകളില്‍ ഒതുങ്ങിക്കൂടിയിരുന്നു സന്ധ്യാനാമം ചൊല്ലുമ്പോഴും അരയാല്‍ത്തറയില്‍ പതിവുകാരില്‍ പലരും എത്തിക്കഴിഞ്ഞിരുന്നു. ഉടുമുണ്ട് ആസനത്തില്‍ നിന്നും ഉയര്‍ത്തി ഈറനുണങ്ങാത്ത സിമന്റു തറയില്‍ ചമ്മണം പടിഞ്ഞിരുന്നപ്പോള്‍ കുട്ടപ്പപ്പണിക്കര്‍ക്ക് പരമാനന്ദസുഖം. അയാള്‍ ഇടയ്ക്കിടയ്ക്കു ഒന്നിളകിയിരുന്നു.

‘എന്താടോ തനിക്കിന്ന് ഒരിരിക്കപ്പൊറുതിയില്ലായ്മ…? പണിക്കരുടെ ഇടയിക്കിടെയുള്ള ഇലക്കം കണ്ടപ്പോള്‍ ഗോപാലക്കുറുപ്പ് തിരക്കി.

‘ഇന്ന് മണ്ണാന്‍ രാമന്‍ പരപ്പനങ്ങാടി പോണുണ്ടാവും’ ഒരു കള്ളച്ചിരിയോടെ കാര്യസ്ഥന്‍ കേളുനായര്‍ പറഞ്ഞു.

‘വരും, വരും വരാതിരിക്കില്ല’ ചെകിടുകേള്‍ക്കാത്ത കാര്യദര്‍ശി രാമനെളയത് കാര്യം മനസ്സിലാകാതെ ഇടയ്ക്കു കടന്നു പറഞ്ഞു. അതാരും ഗൗനിച്ചില്ല.

‘മണ്ണാന്‍ രാമന്‍ പരപ്പനങ്ങാടിക്കു പോണതിന് പണിക്കരെന്തിനാ ഇങ്ങനെ എളകണെ, മൂച്ചു കയറിയ മുട്ടനാടിനെപ്പോലെ…’

‘തനിക്കത് അറിയില്ല അല്ലേ…’ കേളുനായര്‍ ചോദിച്ചു.

‘സന്ധ്യക്ക് മുമ്പ് എത്താമെന്ന പറഞ്ഞത്.’ മലര്‍തക്കെ ചിരിച്ചുകൊണ്ട് രാമനെളേത് കൂട്ടത്തില്‍കൂടി.

‘ആഴ്ചയിലൊരിക്കല്‍ മണ്ണാന്‍ രാമന്‍ പരപ്പനങ്ങാടിക്ക് പോകും. അവന്റെ മണ്ണാത്തിയും ചെറിയ കുട്ടിയും മാേ്രത കുടീലുണ്ടാവൂ.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025