” ആൻഡ് ദിസ് ഈസ്…??” അവൾ എന്നെ നോക്കി ചോദിച്ചു.
“ദിസ് ഈസ് സാം. യുവർ ന്യൂ ബോഡിഗാർഡ് ”
“ഓ…” അവൾ എന്നെ സൂക്ഷിച്ചു നോക്കി.
“ഹി ലൂക്സ് ഗുഡ്… ബട്ട് ഈസ് ഹി ആക്ച്വലി..??” അവൾ പുച്ഛത്തോടെ എന്നെ നോക്കി പറഞ്ഞു.
നല്ല അഹങ്കാരമുണ്ടല്ലോ ഇവൾക്ക്. ഞാൻ കേറി വന്ന അരിശം കടിച്ചമർത്തി.
“യെസ് സോഫി… ഹി ഈസ് റിയലി ഗുഡ്. ഞാൻ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. പിന്നെ സാം ഒരു മലയാളി കൂടിയാണ്.”
വിക്ടർ പറഞ്ഞു.
“അതിനു..??!! ലുക്ക് വിക്ടർ, എനിക്ക് മലയാളി കന്നഡ തമിഴൻ എന്ന സെന്റിമെന്റ്സ് ഒന്നുമില്ല. വന്ന ജോലി മര്യാദക്ക് ചെയ്തില്ലെങ്കിൽ പെട്ടിയും കിടക്കയും എടുത്ത് സ്പോട്ടിൽ വിട്ടോണം.”
അവൾ വിക്ടറോട് പറഞ്ഞശേഷം എനിക്ക് നേരെ തിരിഞ്ഞു.
“ലുക്ക് മിസ്റ്റർ… വാട്ട് വാസ് യുവർ നെയിം??”
“സാം…”
“യാ… സാം. താൻ മലയാളി ആയത്കൊണ്ട് യാതൊരു ആനുകൂല്യങ്ങളും എന്നിൽനിന്നും പ്രതീക്ഷിക്കണ്ട. എന്നെ protect ചെയ്യുക. അത് മാത്രമാണ് തന്റെ ജോലി. ഗോട്ട് ഇറ്റ്??”
“യെസ് മാം ” ഞാൻ പറഞ്ഞു
ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരനുഭവം.
അവൾ എന്നെ താക്കീത് ചെയ്തശേഷം തിരിച്ചു നടക്കുന്നതിനിടയിൽ പറഞ്ഞു :
“ആൻഡ് ഡോണ്ട് കാൾ മി മാം. ജസ്റ്റ് സോഫി. ഓക്കേ??”
“ഓക്കേ സോഫി ”
“ദാറ്റ്‌സ് ഇറ്റ്”
അവൾ അവളുടെ റൂമിലേക്ക് പോയി.
മൈര്. ഈ സാധനത്തിനെ വേണമല്ലോ ഒരു മാസം ചുമക്കാൻ. ഞാൻ ചിന്തിച്ചു.
വിക്ടർ എന്നെ എന്റെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി. അവളുടെ നേരെ എതിർ ഭാഗത്തുള്ള ഫ്ലാറ്റായിരുന്നു എന്റേത്.
“ഇനി ഒരുമാസം ഇതാണ് നിന്റെ വീട്. Make yourself at home. എന്തുണ്ടെങ്കിലും വിളിക്കാൻ മറക്കണ്ട. പിന്നെ അന്നന്നു നടന്നതെല്ലാം അന്നന്നു തന്നെ റിപ്പോർട്ട് ചെയ്യണം”
“ഓക്കേ ബോസ് ”
അതുപറഞ്ഞു വിക്ടർ പോയി.
പിന്നെ ബ്രേക്ഫാസ്റ് എല്ലാം കഴിഞ്ഞ് ഞാൻ സോഫിയുടെ ഫ്ലാറ്റിനു മുൻപിൽ വൈറ്റ് ചെയ്തു. അവൾ കൃത്യം 10 നു റെഡി ആയി പുറത്തിറങ്ങി. ലിഫ്റ്റിറങ്ങി കാറിന് പുറത്ത് എത്തി അവൾക്ക് ഡോർ ഓപ്പൺ ആക്കി കൊടുത്തു. ഈ ഒരു മാസം ഈ മൈരത്തിയുടെ ബോഡിഗാർഡ് മാത്രമല്ല ഡ്രൈവർ കൂടിയാണ് ഞാൻ. തലയിലെഴുത്തു.
