അതുകേട്ടു അയാൾ ചിരിച്ചു.
“ലാസ്റ്റ് ചാൻസ്, മാറ്. നീ പോയാൽ പുതിയൊരാൾ വരും. ഇപ്പൊ മാറിയാൽ നിന്റെ ജോലിയെ പോകു. മാറിയില്ലേൽ…”
അയാൾ പുറകിലെ ശിങ്കിടികളെ നോക്കി. അവർ എന്നെ നോക്കി ക്രൂരമായി ചിരിച്ചു. പക്ഷെ ഞാൻ അനങ്ങിയില്ല.
“സർ… ഞാൻ പറഞ്ഞല്ലോ. സോഫി പുറത്തിറങ്ങുമ്പോൾ കാണാം ”
“വൈ ഡു യു കെയർ മാൻ..!! Besides ഞാൻ കാണാത്തതൊന്നും അല്ലലോ അവളുടേതേതൊന്നും..!!”
അതുംപറഞ്ഞയാൾ ചിരിച്ചു.
എന്നാൽ ആ ചിരി എന്നെ ദേഷ്യം പിടിപ്പിച്ചു. ഞാൻ മുഷ്ടി ചുരുട്ടി.
പുറത്തെ ബഹളം കേട്ടു സോഫി പുറത്തേക്കിറങ്ങിയപ്പോൾ കാണുന്നത് ഡേവിഡിന്റെ ശിങ്കിടികൾ പലയിടത്തായി ചിതറി കിടക്കുന്നതാണ്. ഒത്ത നടുവിൽ ഞാൻ ഡേവിഡിന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് നിൽക്കുവാന്. അയാളുടെ മൂക്ക് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.
“സാം… വാട്ട് ആർ യു ഡൂയിങ്!! ലീവ് ഹിം ”
അവൾ അലറി.
അവൾ പറയുന്നത് കേട്ട് ഞാൻ പിടിവിട്ടു. അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയശേഷം അയാളോട് പറഞ്ഞു:
“ഡേവിഡ്… തന്നെ എനിക്കിനി കാണേണ്ട എന്ന് ഞാൻ പറഞ്ഞതാണ്. നമ്മൾ തമ്മിലുള്ളതെല്ലാം ഞാൻ പറഞ്ഞു തീർത്തതും ആണ്. പിന്നെ സെറ്റിൽ വന്നു വഴക്കുണ്ടാക്കാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു… യു ക്രീപ് ”
അയാൾ കോപത്തോടെ അവളെ നോക്കി.
“നീയും നിന്റെ ഈ ചാവാലിപട്ടിയും ഒരുങ്ങി ഇരുന്നോ. എന്നെ നിനക്ക് ശെരിക്കും മനസ്സിലായിട്ടില്ല. തീർത്തുകളയും കൂത്തിച്ചി മോളെ ”
അയാൾ എന്നെ പകയോടെ നോക്കികൊണ്ട് അവിടുന്ന് പോയി.
ആ സംഭവം അവളെ ഞെട്ടിച്ചു. അവളെനിക്ക് നേരെ തിരിഞ്ഞ ശേഷം രൂക്ഷമായി എന്നെ നോക്കി. എന്നിട്ട് നേരെ കാരവാനിലേക്ക് പോയി. പുറകെ ഡയറക്ടറും മറ്റു ചിലരും ചെന്നു സോഫിയെ സമാധാനിപ്പിച്ചു. അയാളിൽ നിന്നും അവളെ രക്ഷിച്ചെങ്കിലും അവളുടെ പെരുമാറ്റം കണ്ടപ്പോൾ ജോലി പോയി എന്നുതന്നെ ഞാൻ ഉറപ്പിച്ചു.
അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പൊക്കോണ്ടിരുന്നപ്പോൾ അവൾ ചോദിച്ചു :
“സാം കുറച്ചു വയലന്റ് ആണല്ലേ ”
“ഐ വാസ് ജസ്റ്റ് ഡൂയിങ് മൈ ജോബ് “
