“സാം, ഷൂട്ടിംഗ് സെറ്റ് എവിടെയാണെന്ന് അറിയാമെല്ലോ. കൃത്യം 10.30 ക്ക് നമ്മൾ അവിടെത്തണം ഓക്കേ??”
“യെസ് സോഫി ”
കറക്റ്റ് സമയത്ത് തന്നെ ഞങ്ങൾ അവിടെത്തി. ഒരു സിനിമ സെറ്റിനുള്ളിൽ ആദ്യമായി കേറുകയാണ്. സൂപ്പർതാരങ്ങളെയും പ്രമുഖ ഡയറക്ടര്സിനെയും ഒക്കെ കണ്ടു. പക്ഷെ excite ആയി വിലകളയാതിരിക്കാൻ ശ്രെദ്ധിച്ചു.
സോഫിയുടെ കൂടെ ബാത്‌റൂമിലും സിനിമ ഫ്രയിമിനുള്ളിലും ഒഴിച് ബാക്കി എല്ലായിടത്തും ഞാൻ ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചു ഫ്ലാറ്റിൽ എത്തി വിക്ടോറിനു റിപ്പോർട്ട് അയച്ചു കൊടുത്തു.
പിറ്റേന്നും ഇതേപോലെ പ്രേശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയി. ഞാൻ എന്റെ ജോലി വൃത്തിക്ക് ചെയ്യുന്നത് കൊണ്ടാണെന്നു തോന്നുന്നു സോഫി എന്നോടിപ്പോൾ കുറച്ചുകൂടി അടുപ്പം കാണിക്കുന്നുണ്ട്. തുടക്കത്തിലുള്ള ജാഡ ഇപ്പോൾ അവൾക്കില്ലായിരുന്നു. എന്റെ ഫാമിലി സിറ്റുവേഷനെ പറ്റിയും മറ്റും അവൾ ചോദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ തമ്മിൽ ചെറിയ ഒരു സൗഹൃദം ഉടലണിഞ്ഞു. എന്നാൽ ഒരാഴ്ചക്ക് ശേഷമാണു അത് നടന്നത്.
സെറ്റിൽ കരാവാനുള്ളിൽ കിയറാൻ ശ്രെമിച്ച ഒരാളെ ഞാൻ തടഞ്ഞു.
“സർ… അകത്തേക്ക് പോകാൻ പറ്റില്ല ”
അയാൾ എന്നെനോക്കി പുഞ്ചിരിച്ച ശേഷം പിന്നെയും അകത്തേക്ക് കിയറാൻ നോക്കി.
“സർ പ്ലീസ്… കിയറാൻ പറ്റില്ല ”
“നീയാരാ??” അയാൾ കൂളിംഗ് ഗ്ലാസ് ഊരി എന്നെ ഒന്ന് രൂക്ഷമായി നോക്കി.
“ഐ ആം ഹെർ ബോഡിഗാർഡ് ”
“നിനക്ക് ഞാനാരാണെന്ന് മനസ്സിലായോ… ഐ ആം ഡേവിഡ് മാത്യൂസ്!!”
ഡേവിഡ് മാത്യൂസ്..!! ഓഹ് അപ്പൊ ഇവനാണല്ലേ ആ മൈരൻ. അപ്പോഴേ ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും ഞാൻ ഒന്നും ചെയ്തില്ല.
“ആരായാലും ഇപ്പൊ കേറ്റിവിടാൻ പറ്റില്ല ”
“എന്നെ കേറ്റിവിടണ്ട എന്നോർഡർ ഉണ്ടോ നിനക്ക് ”
ഞാൻ ഒന്നും മിണ്ടിയില്ല.
“നീയാരാ എന്നെ തടയാൻ. വെറും കാവൽപട്ടി ആ ജോലി ചെയ്താൽ മതി.” അയാൾ രോക്ഷത്തോടെ പറഞ്ഞു.
പറഞ്ഞു തീർന്നതും രണ്ടുമൂന്നു ശിങ്കിടികൾ അയാളുടെ പിറകിൽ അണിനിരന്നു.
“ആ ജോലി തന്നെ ആണ് സർ ഞാൻ ചെയ്യുന്നത്… സോഫി ഇപ്പോൾ ഡ്രസ്സ് ചേഞ്ച് ചെയ്യുകയാണ്. അതുകഴിഞ്ഞു പുറത്തേക്കിറങ്ങും. അപ്പോൾ കാണാം.”
