Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ആഗ്രഹങ്ങൾ 9

ഞാൻ ഫസ്റ്റ് ഇല്ലെന്ന് പറഞ്ഞെങ്കിലും എങ്ങോട്ടാണെന്ന് അറിഞ്ഞപ്പോൾ വിസ്സമ്മതിക്കാൻ നിന്നില്ല…

ഇവർ ആ ആന്റീടെ അടുത്തോട്ടു ചെന്നപ്പോൾ എന്നെ കാണണോന്നു ആ ആന്റി പറഞ്ഞായിരുന്നത്രെ… അതാണ് അച്ചു എന്നെ കണ്ടപാടെ വിളിച്ചോണ്ട് നടന്നത്…

അങ്ങനെ കുറച്ചു നേരത്തെ നടത്തത്തിന് ശേഷം ഞങ്ങൾ അവിടെ എത്തി…

ആ ആന്റിക്ക് ആൺ മക്കൾ ഇല്ലാത്തത് കൊണ്ട് ചെറുപ്പം തൊട്ടേ എന്നെ വല്ല്യ ഇഷ്ടാണ്…

അങ്ങനെ അവിടെ കേറി സംസാരിച്ചിരുന്ന് ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് ആരതിയും അഭിരാമിയും അടുത്തേക്ക് വരുന്നത്..

അഭിരാമി കുറച്ചു വായാടി ആയത് കൊണ്ട് വന്നപാടെ എന്നോട് അവൾ തുരുതുരെ സംസാരിച്ചു തുടങ്ങിയിരുന്നു….

ആരതി ആണെങ്കിൽ നേരെ തിരിഞ്ഞും വയസിനു മൂത്തതാണേലും ചുമരിൽ ചാരി നിന്നുകൊണ്ട് ഒരു ഹായ് പറയുകയല്ലാതെ വേറൊന്നും അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല…

ഇതിനുമുമ്പ് ഒരുപാട് വട്ടം അമ്മേടെ വീട്ടിലേക്ക് വന്നിട്ടുണ്ടെങ്കിലും ഇവരെ ആകെ മൂന്നോ നാലോ വട്ടമേ ഞാൻ കണ്ടിട്ടുള്ളു… പക്ഷെ കണ്ടതിൽ തൊട്ട് ഏറ്റവും കൂടുതൽ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നത് ആരതി ചേച്ചിയെ ആയിരുന്നു.. അത് അധികം സംസാരിക്കുന്ന പെൺകുട്ടികളെ എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാവാം..

അങ്ങനെ ഓരോരൊ വിശേഷങ്ങളും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല… ഇരുട്ടായി തുടങ്ങിയതോടെ അച്ചുവും കയറുപൊട്ടിച്ചു തുടങ്ങി അതുകൊണ്ട് തത്കാലം യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങി…

വീട്ടിൽ ചെന്ന് കയറുമ്പോൾ ഹാളിൽ തന്നെ മാമൻ ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു…

അല്ല രണ്ടു പേരും എങ്ങോട്ട് പോയിരിക്കുകയായിരുന്നു…

മാമന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനും മുമ്പ് അച്ചു കേറി പറഞ്ഞു..അതിന് തലയാട്ടി നിക്കുമ്പോഴാണ് അടുക്കളയിൽ നിന്നും നല്ല ചിക്കന്റെ മണം മൂക്കിൽ തറക്കുന്നത്…

അല്ല മാമ ഇന്നെന്താ ചിക്കനാണോ സ്പെഷ്യൽ…

ആ നിങ്ങൾ നാളെ പോവല്ലേ….അതോണ്ട് വാങ്ങിച്ചതാ…

ഞാൻ അതിന് തലയാട്ടികൊണ്ട് അടുക്കളയിലേക്ക് നടന്നു… അവിടെ അമ്മയും അമ്മായിയും ചിക്കൻ വെക്കുന്ന തിരക്കിലായിരുന്നു…

അല്ല ഈ രണ്ടെണ്ണം ഇതെവിടെ പോയി കിടക്കുവാ…. ഞാൻ മനസ്സിൽ ചിന്തിച്ചു…

എന്റെ ഈശ്വര പണി പാളിയാ… രണ്ടും കൂടി റൂമിലിരുന്ന് എന്തൊക്കെയാണാവോ പറഞ്ഞൊപ്പിക്കുന്നെ… എന്റെ ചേച്ചിക്കാണെങ്കിൽ നാക്കിനു ഒരു ലൈസൻസും ഇല്ലാത്തതാ എന്താ എപ്പഴാ പറയേണ്ടേ എന്ന് ഒന്നും അറിയത്തില്ല…

ഞാൻ വേഗം റൂമിലോട്ട് നടന്നു… അവിടെ ചെന്നപ്പോഴാണ് എനിക്ക് സമാധാനമായത്..

ചേച്ചി ചെയറിൽ ഇരുന്നുകൊണ്ട് ബുക്ക്സ് വായിക്കുകയായിരുന്നു ലച്ചുവാണെങ്കിൽ ബെഡിൽ ചുരുണ്ടു കൂടിയുള്ള കിടപ്പും.. ഞാനൊന്ന് നെടുവീർപ്പിട്ടുകൊണ്ട് വാതിലിൽ പിടിച്ചു നിന്നു..

The Author

~empu®an

Iam back🤩
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025