Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ 5

ഈ വികാര പ്രകടനവും ഒച്ചയും ഓക്കേ കേട്ടു തനൂജ ചേച്ചിയും ജാനു ചേച്ചിയും ഉമ്മറത്തേക് വന്നു…

പിന്നെ എല്ലാരും തമ്മിൽ പരസ്പരം പരിചയപ്പെടലും.. സ്നേഹം പ്രകടിപ്പികളും…. കൊച്ച് വർത്താനം പറയലും എല്ലാം ആയി…

പെണ്ണുങ്ങൾ എല്ലാം അകത്തേക്ക് പോയി.. ഉമ്മറത് ഞങ്ങൾ മൂന്ന് പേരും… ഓരോന്ന് പറഞ്ഞിരുന്നു..

ഒരുപാട് വർഷത്തെ വിശേഷങ്ങൾ ഉണ്ട് രണ്ട് പേർക്കും തമ്മിൽ പറയാൻ…

ഞാൻ എല്ലാം കൗതുകത്തോടെ കേട്ടിരുന്നു….

ഇവിടന്നു പോയത് മുതൽ… ഉള്ള കാര്യങ്ങൾ ഒന്ന് വിടാതെ ഗംഗേട്ടൻ വളരെ വിശദമായി അച്ചാച്ചനോട് വിവരിച്ചു പറഞ്ഞു കൊടുക്കുന്നുണ്ട്……

മണിക്കൂറുകൾ പോയത് അറിഞ്ഞില്ല… സംസാരത്തിന് ഇടക്കെല്ലാം ഗംഗേട്ടൻ എന്നോട് അമ്മയുടെയും എന്റെയും കാര്യങ്ങൾ ചോദിച്ചു…

ഒരു നല്ല മനുഷ്യൻ… നിഷ്കളങ്കമായ പെരുമാറ്റം.. ഒട്ടും പൊങ്ങച്ചം ഇല്ലാത്ത പെരുമാറ്റവും സംസാരവും…… ചിരിച്ചു കൊണ്ടുള്ള… സംസാരം ആരും ഇഷ്ടപെടും… എനിക്ക് അമ്മ പറഞ്ഞതിനേക്കാൾ ഒരുപാട് ഇഷ്ട്ടം തോന്നി… ഗംഗേട്ടനോട്…..

നേരം നാല് മണിയോടടുത്തു… പറഞ്ഞാലും… പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങളുടെ.. അടുത്തേക്ക് തനൂജ ചേച്ചി ചായയും കഴിക്കാൻ ഉള്ള നാല് മണി പലഹാരങ്ങളും എല്ലാം ആയി വന്നു….

ചായ കുടി കഴിഞ്ഞു…

വിശേഷം പറച്ചിലിന് ഒരു തത്കാലം വിട നൽകി കൊണ്ട്…. ഗംഗേട്ടൻ ഒന്ന് മേല് കഴുകാനും.. ഞാനും അച്ചാച്ചനും മുറ്റത്തേക്കു ഇറങ്ങി…

ഉണർന്ന ലച്ചു മോൾ പതിവില്ലാതെ വിരുന്നു കാരെ എല്ലാം കണ്ടു തനൂജ ചേച്ചിയുടെ സാരിത്തുമ്പിൽ തന്നെ തൂങ്ങി… നടന്നു..

പഞ്ചമി അവളെ ഒന്ന് ലോഹ്യത്തിൽ ആകാൻ വേണ്ടി… ഓരോന്ന് പറഞ്ഞു കൊണ്ട്… അവളുടെ കൂടെ തന്നെ ഉണ്ട്….

പക്ഷെ ലച്ചു അങ്ങനെ പെട്ടന്നൊന്നും ആരോടും അടുക്കാത്ത പ്രകൃതി ആയതു കൊണ്ട്… പഞ്ചമിയുടെ സൂത്രങ്ങൾ ഒന്നും അവളോട്‌ ഏൽക്കുന്നില്ല്…

ഞാൻ അടുക്കളയിൽ ചെന്നു ഇന്ന് വിരുന്നു കരോക്കേ ഉള്ളതല്ലേ അടുക്കളയിൽ നല്ലൊരു ഗംഭീര അത്താഴത്തിനു ഉള്ളതെല്ലാം ഒരുങ്ങുന്നുണ്ട്….. ചെല്ലി കൊണ്ട് വന്ന ആട്ടിറച്ചി നല്ല കുരുമുളകിട്ടു വീട്ടിൽ ആട്ടിയ വെളിച്ചെണ്ണയിൽ……..ഓട്ടുരുളിയിൽ കിടന്നു മൊരിയുന്നു…….
പിന്നെ പുഴമീൻ, വറുക്കുന്നു… അതും പുഴയിലെ… പൂഴാൻ മീൻ അടുക്കളയിൽ വരത്താൽ ആ മണം… അങ്ങ് തോടിനപ്പുറത് വരെ വരും….

ചേച്ചി ഞാൻ വല്ല സഹായത്തിനു കൂടണോ ?? പപ്പടം കാച്ചികൊണ്ടിരുന്ന ചേച്ചിയോട്… ഞാൻ… ചോദിച്ചു.

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025