Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുവന്ന തെരുവിലെ സുന്ദരി

അവളുടെ ചോദ്യത്തിന് മറുപടിയായി ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു..

“അങ്ങനെ ചോദിച്ചാൽ.. ഉത്തരം അതെ എന്നും അല്ലെന്നും പറയേണ്ടി വരും…”

“അതെന്താ..?” സംശയത്തോടെ അവൾ ചോദിച്ചു…

“ഞാൻ വന്നതിന്റെ ഉദ്ദേശം കഥ കേൾക്കാൻ കൂടിയാണ്..”

അവള് സംശയത്തോടെ എന്നെ നോക്കി നിൽക്കുകയാണ്…
അപ്പോഴും ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്…
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവള് എന്നോട് ചോദിച്ചു..

“അല്ല.. ഞാൻ മലയാളി ആണെന്ന് എങ്ങനെ മനസ്സിലായി..??”

അത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു..

“അത് ഇപ്പൊൾ ആണോ ഓർത്തത്..??”

“അത് ഞാൻ പെട്ടന്ന്..”

“മലയാളികൾ വരാറുണ്ടോ ഇവിടെ..??”

“ഇടക്കൊക്കെ.. പക്ഷേ ഇങ്ങനെ ആരും എന്നോട് സംസാരിക്കാൻ ഒന്നും നിന്നിട്ടില്ല..”

“ഹോ… അല്ല ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ…”

അവള് സംശയത്തോടെ എന്നെ നോക്കി..

“തന്റെ കഥയുടെ കാര്യം..” ഞാൻ പറഞ്ഞു..

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..??” അവള് എന്നോട് ഇങ്ങോട്ട് ചോദിച്ചു..

“അതിനെന്താ ചോദിച്ചോളൂ..” ഞാൻ മറുപടി പറഞ്ഞു…

“സാറ് വല്ല നോവലിസ്റ്റും ആണോ..?? അല്ല ഈ വേഷവും ലുക്കും ഒക്കെ കണ്ട് ചോദിച്ചതാ..”

അവള് അത് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഉറക്കെ ചിരിച്ചു…

“എന്തിനാ ചിരിക്കുന്നത്..??” അവള് അൽഭുതത്തോടെ ചോദിച്ചു..

“ഞാൻ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നു..”

അത് കേട്ടപ്പോൾ അവളും ഒന്ന് ചിരിച്ചു…

“തോൾ സഞ്ചിയും ജുബ്ബയും കണ്ണാടിയും ഉള്ളവർ ഒക്കെ നോവലിസ്റ്റ്കൾ ആണോ..??”
അത് കേട്ടപ്പോൾ അവളും ഒന്ന് ആലോചിച്ചു…

“അതെനിക്ക് അറിയില്ല.. പക്ഷേ ഞാൻ കണ്ടിട്ടുള്ളവർ ഒക്കെ ആണ്..” അവള് മറുപടി പറഞ്ഞു…

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു… പതിയെ ജനലിന്റെ അരികിലേക്ക് നടന്നു…
രാത്രിയിൽ നഗരം കാണാൻ ഒരു പ്രത്യേക ഭംഗിയാണ്..
തിരക്ക് പിടിച്ച നഗരത്തിന്റെ ഭ്രാന്തമായ സൗന്ദര്യം…

ഞാൻ തിരിഞ്ഞ് അവളെ നോക്കി.. അവൾ അപ്പോഴും അൽഭുതത്തോടെ എന്നെ തന്നെ നോക്കുകയായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025