Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 29

“രോഹിത് രാജവെമ്പാലയുടെ ദംശനമേറ്റാണ് മരിച്ചതെന്നുള്ള ആശയം ഞാന്‍ പൂര്‍ണ്ണമായും നിരാകരിച്ചു…”
രാഹുല്‍ പറഞ്ഞു.
“രോഹിതിന്‍റെ സ്വഭാവ മഹിമയിലുള്ള വിശ്വാസമാണതിനു കാരണം. അത് കൊലപാതകമാണ് എന്ന ഉറപ്പിന്‍മേലാണ് എന്‍റെ അന്വേഷണം നീങ്ങിയത്…”
രാഹുല്‍ എല്ലാവരെയും നോക്കി.
“മാപ്പ് മോഷ്ട്ടാക്കള്‍ തന്നെയാണ് കൊലക്ക് പിമ്പിലെന്നു സാര്‍ അനുമാനിച്ചു,”
ലത്തീഫ് വിവരണമേറ്റെടുത്തു.
“അങ്ങനെയെങ്കില്‍ അവരെ രാത്രികളിലും പകലുകളിലുമൊക്കെ കോബ്രാ ഹില്‍സില്‍ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് സാര്‍ വിശ്വസിച്ചു…”
“സാര്‍ ദിവസങ്ങളോളം കോബ്രാഹില്‍സില്‍ ചുറ്റിക്കറങ്ങി..”
ദിവ്യ പറഞ്ഞു.
“ഒരു ദിവസം സാര്‍ അവരെ കണ്ടെത്തി…”
ദിവ്യയില്‍ നിന്ന്‍ വിവരണം സതീഷ്‌ ഏറ്റെടുത്തു.
“കോബ്രാഹില്‍സില്‍ രഹസ്യമായി ചുറ്റിക്കറങ്ങുന്ന നരിമറ്റം മാത്തച്ചനേയും വിനോദ് മേനോന്‍ എന്ന വിമല്‍ മാത്തച്ചനേയും…സാര്‍ അവരുടെ വീടുകള്‍ സര്‍ച്ച് ചെയ്തു…”
“വിമലിന്റെ വീട്ടില്‍ നിന്ന്‍ സാറിന് ആ മാപ്പുകള്‍ കിട്ടി…”
റോസ്‌ലിന്‍ പറഞ്ഞു.
“വിമല്‍ മാത്തച്ചനെ മാപ്പ് മോഷ്ടാവായി സംശയിച്ചു. അക്കാരണത്താല്‍ അയാളെ കൊന്നു…”
“എന്നിട്ടും എനിക്ക് കാത്തിരിക്കേണ്ടി വന്നു,”
രാഹുല്‍ പറഞ്ഞു.
“ഒരു സാക്ഷി എനിക്ക് വേണ്ടിയിരുന്നു. ശക്തനായ സാക്ഷി. ഈശ്വരന്‍ രണ്ട് പേരെ തന്നു. ജയകൃഷ്ണനേയും ഷേര്‍ലിയേയും,”
“ബാക്കിയൊക്കെ നടന്നത്,”
ദിവ്യ പറഞ്ഞു.
“ലത്തീഫ് സ്വന്തം ജീവന്‍ പണയപ്പെടുത്തി എന്നെ രക്ഷിച്ചതടക്കം!”
അവള്‍ അവന്‍റെ തോളില്‍ പിടിച്ചു.
“വിമല്‍ മാത്യുവിനെപ്പോലെ ഔ വൃത്തികെട്ടവന് അവസാനിപ്പിക്കാനുള്ളതല്ല ദിവ്യേ നമ്മടെ ലത്തീഫ് ദാദാടെ ജീവന്‍!”
പ്രിയങ്ക പറഞ്ഞു.
അല്‍പ്പ സമയം അവര്‍ക്കിടയില്‍ നിശബ്ദത പരത്തി.
ഒരോരുത്തരായി പിരിഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025