Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 29

അദ്ദേഹം അയാളില്‍ നിന്ന്‍ നോട്ടം മാറ്റാന്‍ തുടങ്ങി.
പെട്ടെന്ന് തീവ്രമായ ഒരാലോചനക്ക് കീഴ്പ്പെട്ട്‌ അദ്ദേഹം വീണ്ടും രാഹുലിന്‍റെ മുഖത്തേക്ക് നോക്കി.
രാഹുല്‍ പുഞ്ചിരിച്ചു.
അദ്ദേഹം കൈകള്‍ കൂപ്പി.
“ഇത് സത്യമാണോ?”
വിസ്മയം നിറഞ്ഞ ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു.
രാഹുല്‍ മുമ്പോട്ട്‌ വന്ന് തന്നെകൂപ്പിയ കൈകളെ വിടുവിച്ചു.
പിന്നെ അദ്ദേഹം ദിവ്യയെ നോക്കി.
അവള്‍ ലജ്ജയോടെ ഗായത്രിദേവിയുടെ പിമ്പിലേക്ക് പോയി അവരുടെ സാരിത്തുമ്പില്‍ പിടിച്ചു.
“ഈശ്വരാ…!!”
അദ്ദേഹം കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി നെഞ്ചില്‍ കൈ വെച്ചു.
പെട്ടെന്ന് രാഹുല്‍ വീണ്ടും ആകാംക്ഷയോടെ ചുറ്റുപാടുകളിലേക്ക് നോക്കി.
“എന്താ സാര്‍?”
രാഹുലിന്‍റെ മുഖത്തെ ആകാംക്ഷയും ഗൌരവവും ശ്രദ്ധിച്ച് ലത്തീഫ് ചോദിച്ചു.
“ലത്തീഫ് ഷാര്‍മ്മിലി ചേച്ചിയെ കാണുന്നില്ലല്ലോ…”
പെട്ടെന്ന് രാജശേഖര വര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
“ഇന്‍സ്പെകടര്‍ അബ്രാഹം ആണല്ലോ,”
അദ്ദേഹം പറഞ്ഞു.
മറ്റുള്ളവര്‍ അദ്ധേഹത്തെ ആകാംക്ഷയോടെ നോക്കി.
എന്തായിരിക്കാം ഇന്‍സ്പെകടര്‍ക്ക് ഇപ്പോള്‍ പറയുവാനുള്ളത്?
അദ്ദേഹം ഫോണ്‍ കാതോട് ചേര്‍ത്തു.
“ഈശ്വരാ…!!!”
സന്ദേശം സ്വീകരിക്കവേ അദ്ദേഹം പരിഭ്രാന്തനാകുന്നത് എല്ലാവരും കണ്ടു.
“എന്താ ഡാഡി?”
ദിവ്യ ചോദിച്ചു.
“കമോണ്‍!!”
അദ്ദേഹം പുറത്തേക്ക് നടന്നു.
“രോഹിതിന്‍റെ വീട്ടിലേക്ക്..!! ഷാര്‍മ്മിലി അവിടെ…!!”
രോഹിതിന്റെ വീട്ടിലേക്ക് വാഹനങ്ങള്‍ കുതിച്ചു.
യാത്രക്കിടയില്‍ അവര്‍ കണ്ടു, പോലീസ് ജീപ്പ് മറിഞ്ഞു കിടക്കുന്നു!
രോഹിതിന്റെ വീടിനു മുമ്പില്‍ യൂണിഫോമിട്ട പോലീസുകാര്‍ നില്‍ക്കുന്നത് ദൂരെനിന്നേ അവര്‍ കണ്ടു.
കോബ്രാഹില്‍സിലേക്ക് തിരിയുന്ന വഴിയിലൂടെ അവര്‍ വാഹനങ്ങള്‍ ഓടിച്ചു.
വീടിന്‍റെ സമീപത്ത് നിര്‍ത്തി, ചാടിയിറങ്ങി മുറ്റത്തേക്ക് കുതിച്ചു.
വീടിന്‍റെ മുറ്റത്തേക്ക് ഓടിയെത്തിയ അവര്‍ സ്തംഭിച്ചു നിന്നു.
യൂണിഫോമിട്ട പോലീസുകാര്‍ക്ക് നടുവില്‍, നിലത്ത് മലര്‍ന്നുകിടക്കുന്ന വിമലിന്‍റെ മൃതദേഹം!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025