Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 29

തന്റെ സമീപത്തേക്ക് വരുന്ന ഇന്‍സ്പെകടര്‍ അബ്രാഹാമിനോട് ജയകൃഷ്ണനേയും ഷേര്‍ലിയേയും ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
“ഇവരാണ് സാക്ഷികള്‍! ഇവര്‍ കുട്ടവാളികളല്ല! വെറും സാക്ഷികള്‍ മാത്രമാണ്!”
ജനക്കൂട്ടത്തിന്റെ കണ്ണുകളോടൊപ്പം ക്യാമറകളും ജയകൃഷ്ണനിലും ഷേര്‍ലിയിലും കേന്ദ്രീകരിച്ചു.
രാഹുല്‍ വിമലിനെ നോക്കി.
തൊട്ടുമുമ്പില്‍ സ്ഫോടനത്തിന് തയ്യാറെടുക്കുന്ന ഒരഗ്നിപര്‍വ്വതം കണ്ടിട്ടെന്നപോലെ അയാളുടെ മുഖം ഭയാക്രാന്തമായത് രാഹുല്‍ കണ്ടു.
സതീഷും ഫെലിക്സും ആബിദുമൊഴികെയുള്ളവര്‍ രാജശേഖര വര്‍മ്മയുടെയും ഗായത്രിദേവിയുടേയും ദിവ്യയുടെയും വിമലിന്‍റെയും സമീപത്ത് അണിനിരന്നു.
“പെട്ടെന്ന് വിമല്‍ ചാടിയെഴുന്നേറ്റു.
“യൂ ബാസ്റ്റാഡ്!!”
അവന്‍ ജയകൃഷ്ണന്‍റെ നേരെ കുതിച്ചു.
“യൂ ചീറ്റ്…!!”
വിനോദ് നില്‍ക്കൂ..!”
രാജശേഖര വര്‍മ്മ എഴുന്നേറ്റു.
“നമ്മള്‍ അവനെ ഒന്നും ചെയ്യണ്ട! നിയമം അതിന്‍റെ കാര്യങ്ങള്‍ ചെയ്യട്ടെ!”
പെട്ടെന്ന് വിമല്‍ കുനിഞ്ഞു.
പാന്‍റ്സ് ഉയര്‍ത്തി സോക്സിനകത്ത് ഒളിപ്പിച്ചിരുന്ന ഒരു റിവോള്‍വര്‍ എടുത്തു.
ലത്തീഫിനോ മറ്റാര്‍ക്കോ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അയാള്‍ ദിവ്യയുടെ കയ്യില്‍ പിടിച്ച് റിവോള്‍വര്‍ അവളുടെ നെറ്റിയില്‍ മുട്ടിച്ചു.
“ഗെറ്റപ്പ്…!
അയാള്‍ ഭ്രാന്തമായ വേഗത്തില്‍ ചുറ്റുപാടും നോക്കി പിന്നെ ദിവ്യ യുടെ കണ്ണുകളില്‍ നോക്കി അലറി.
“ഗെറ്റപ്പ്…! യൂ ബ്ലഡി ഹോര്‍…!!”
തന്‍റെ തലച്ചോറില്‍ തീയാളുന്നത് ലത്തീഫ് അറിഞ്ഞു.
കൂട്ടുകാരും പരിഭ്രമത്തിന് അധീനരായതും അവന്‍ കണ്ടു.
ആ നീക്കം ഇന്‍സ്പെകടര്‍ അബ്രാഹാമിനെയും കുഴക്കി.
ആളുകള്‍ ആശ്ചര്യ സംഭീതരായി.
എന്നാല്‍ രാഹുല്‍ മാത്രം അക്ഷോഭ്യനായി നിന്നു.
“വിനോദ്…!!”
രാജശേഖര വര്‍മ്മയും ഗായത്രിദേവിയും ഞെട്ടിത്തരിച്ച.
“എന്തായിത്…??”
അദ്ദേഹം ഭയഭീതനായി ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025