Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 29

“ആരും അടുക്കരുത്…!”
ദിവ്യയെ തോക്കിന്‍ മുനയില്‍ നടത്തിക്കൊണ്ട് അയാള്‍ വീണ്ടും അലറി.
പിന്നെ അയാള്‍ ഉച്ചത്തില്‍ ചിരിച്ചു.
“അടുത്താല്‍…!!!”
ചിരിക്കിടയില്‍ അയാള്‍ തുടര്‍ന്നു.
“….അടുത്താല്‍ ഇവളുടെ റോയല്‍ ബ്രെയിന്‍ നിലത്ത് വീഴും! ഒരു കൊടിച്ചിപ്പട്ടിക്കും തിന്നാന്‍ പറ്റാത്ത രീതിയില്‍ ഞെരിച്ചുടയ്ക്കും ഞാന്‍ ഇവളുടെ തലമണ്ട!!”
ആസ്തപ്രജ്ഞരായ ആളുകളുടെ ഇടയിലൂടെ വിമല്‍ ദിവ്യയെ പുറത്തേക്ക് നടത്തി.
“ഈശ്വരാ…! എന്‍റെ മോള്‍..!!”
ഗായത്രിദേവി വിലപിച്ചു.അവര്‍ കസേരയില്‍ തളര്‍ന്നിരുന്നു.
“എടാ ഇന്‍സ്പെകടര്‍ സാറേ,”
ഇന്‍സ്പെകടര്‍ അബ്രാഹാമിനെ നോക്കി ചിരി നിര്‍ത്താതെ വിമല്‍ പറഞ്ഞു.
“ഡോണ്ട് ബീ ഓവര്‍ സ്മാര്‍ട്ട്! രണ്ട് പേരെ കൊന്നാലും നീയടക്കമുള്ള സകല കഴുവേറികളെയും ആറ്റംബോംബിട്ട് കൊന്നാലും എനിക്ക് കിട്ടാന്‍ പോകുന്ന തൂക്കുകയറിന്‍റെ എണ്ണം ഒന്നില്‍ കൂടില്ല!!”
പിന്നെ അയാള്‍ രാഹുലിനെ നോക്കി.
“കള്ള സന്ന്യാസി!!”
അയാള്‍ ചിരി നിര്‍ത്തി രാഹുലിന്‍റെ നേരെ നോക്കി ആക്രോശിച്ചു.
“ബുദ്ധിമാന്‍! അതി ബുദ്ധിമാന്‍!! നായിന്‍റെ മോനേ… ശരിക്കൊള്ള ബുദ്ധിയെന്നതാന്ന് നെനക്ക് കാണണോ? ഞാന്‍ കാണിച്ചു തരാം. ഇപ്പ കാണിച്ചു തരാം!!”
അയാള്‍ ദിവ്യയെ പിടിച്ചുലച്ചു.
“ഉം…!”
വിമല്‍ വീണ്ടും അലറി.
“നടക്കെടീ!! ആരും …ആരും… അടുക്കരുത്…!!”
ലത്തീഫിന്‍റെ ക്ഷമ നശിച്ചു.
ദിവ്യ തന്‍റെ കൈത്തണ്ടയില്‍ ബന്ധിച്ച രാഖിചരട് അവന്‍ നെഞ്ചോടു ചേര്‍ത്തു.
പിന്നെ വലത് മുഷ്ടി ചുരുട്ടി മുമ്പോട്ട്‌ കുതിച്ചു.
ഭയാക്രാന്തനായി വിമല്‍ അവനെ നോക്കി .റിവോള്‍വര്‍ ലത്തീഫിന്‍റെ നേരെ ചൂണ്ടി.
“ലത്തീഫ് ദാദാ”
ഭയഭീതയായി ദിവ്യ വിളിച്ചു.
“വേണ്ട…അടുക്കണ്ട…മൂവ്..മൂവ് ബാക്ക്!!!”
ലത്തീഫ് അത് കേട്ടില്ല.
മുറിവേറ്റ ഒരു സിംഹത്തിന്‍റെ ക്രൌര്യത്തോടെ വിമലിന്റെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചുവടുകള്‍ വെച്ചു.
അടുത്ത നിമിഷം വിമല്‍ നിറയൊഴിച്ചു.
“യാ അല്ലാഹ്…!!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025