Kambikuttan Malayalam

Sex stories Kambikuttan kambikathakal

കംപ്ലീറ്റ് പാക്കേജ്

ഷാജിയുടെ മാന്യമായ പെരുമാറ്റത്തിൽ സംതൃപ്തനായ ബോസ് തിരികെ പോകാൻ നേരം അമ്പതു ഡോളർ എടുത്ത് അവന് ടിപ്പ് ആയി നൽകി.. സന്തോഷപൂർവം അതും വാങ്ങി ഷാജിയും ബിനുവും ഹോട്ടലിൽ നിന്നും യാത്ര തിരിച്ചു.. ബിനു ഗൗരവത്തിൽ തന്നെ ഇരിക്കുകയാണ് ..നഗരത്തിരക്ക് ഒന്ന് കഴിഞ്ഞപ്പോ സൈഡ് ചേർത്ത് വണ്ടി ഒന്ന് നിർത്താൻ ബിനു ആവശ്യപ്പെട്ടു ..സൈഡ് ചേർന്ന് നിർത്തിയതും ബിനു എടുത്തണിഞ്ഞിരുന്ന ഗൗരവമുഖം മാറ്റി പൊട്ടിച്ചിരിക്കാൻ തുടങ്ങി ..അവന്റെ ചിരി കണ്ടു ഷാജിയും ചിരി തുടങ്ങി

 

എന്ത് കോലം ആണെടാ ഇത് …നീ കറുത്ത പാന്റും വെള്ള ഉടുപ്പും ..നീയങ്ങു  ടാക്സി ഡ്രൈവർ ആയി അഭിനയിച്ചു തകർക്കുക ആയിരുന്നല്ലോ  ഒരു തൊപ്പി കൂടി വേണമായിരുന്നു

 

നീയല്ലേ പറഞ്ഞത് പക്കാ ഡ്രൈവർ ആകണം എന്ന് ..എന്നാൽ പിന്നെ ഒട്ടും കുറക്കണ്ട എന്ന് ഞാനും കരുതി

 

ഏതായാലും നന്നായിട്ടുണ്ട്

 

കോപ്പ് എനിക്കീ പാന്റ് ഇടുന്നതു പണ്ട് തൊട്ടേ ഇഷ്ടം അല്ല എന്ന് നിനക്കറിയില്ലേ.. മുണ്ടാണ് നമ്മുടെ ഫേവറേറ്റ് ..

 

ഏതായാലും നീ പാന്റും ഒക്കെ ഇട്ടു നല്ല ഡീസന്റ് ഡ്രൈവർ ആയി വന്നതുകൊണ്ട് പറഞ്ഞത് കൂടാതെ അമ്പതു ഡോളർ ടിപ്പ് കിട്ടിയില്ലേ സ്മരണ വേണം തേവരേ സ്മരണ

 

സ്മരണ ഇപ്പോഴും ഉണ്ടാകും തേവരേ നീ ഇങ്ങനെ നല്ല ഒരു ഓട്ടം പിടിച്ചു തന്നില്ലായിരുന്നു എങ്കിൽ തെണ്ടിപ്പോയേനെ സാമാന്യം നല്ല കടത്തിൽ നിൽക്കുവാരുന്നു ഈ മാസം എങ്ങനെ ഓടിക്കും എന്നോർത്ത് നിന്നപ്പോഴാ നിന്റെ ഓഫർ .. കണ്ണടച്ച് സമ്മതിക്കാൻ സ്മിതയും  പറഞ്ഞു ഒരു മാസം കഴിഞ്ഞിട്ട് തിരിച്ചു വന്നാലും മതി കടം തീർക്കാനുള്ള കാശു കൊണ്ടേ വരാവൂ എന്ന് പറഞ്ഞു – സ്മിത ഷാജിയുടെ ഭാര്യയാണ് ആ കഥ പിന്നീട് വിശദമായി പറയാം ..

 

അവൾ അങ്ങനെ പറഞ്ഞെങ്കിൽ അത് നിന്റെ ശല്യം കാരണം ആകും ഒരു മാസം റസ്റ്റ് കിട്ടൂല്ലോ എന്നോർത്ത് കാണും ..നിന്റെ ആക്രാന്തം ഇതുവരെ കുറഞ്ഞില്ലെടേ കല്യാണം കഴിഞ്ഞിട്ട് കൊല്ലം രണ്ടായില്ലേ

The Author

Nakulan

കഥയുടെ ചങ്ങാതി
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025