” സ്വാസിക… ”
സുചിത്ര കുഞ്ഞിന്റെ പേര് പറഞ്ഞു.
കിച്ചു കുഞ്ഞിനെ കൈയ്യിലെടുത്ത് കവിളിലൊരു ചുംബനം നൽകിയ ശേഷം കുഞ്ഞിനെ തിരികെയേല്പിച്ചു.
” ഞാൻ വരട്ടെ… നാളെ ഞാൻ ഷാർജയിലേക്ക് തിരിച്ചു പോകും. പിന്നെ അടുത്തൊന്നും നാട്ടിലേക്കുണ്ടാവില്ല… ”
അവൻ പറഞ്ഞു.
” എന്റെ മോന് നല്ലത് മാത്രം വരും… ഞാൻ പ്രാർത്ഥിക്കാം… ”
സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” കൊച്ചു പിണക്കങ്ങളും, പരിഭവങ്ങളുമൊക്കെയായി എന്നെ സ്നേഹിക്കുന്ന നല്ലൊരമ്മയായി…,അച്ഛനെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയായി അടുത്ത ജന്മത്തിൽ എനിക്ക് ഈ അമ്മയെ വേണം. അങ്ങനെ സംഭവിക്കട്ടെയെന്നാണ് ദൈവത്തോട് പ്രാർത്ഥിക്കാം…”
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു നടന്നു.
നിറകണ്ണുകളോടെ കിച്ചു നടന്നകലുന്നതും നോക്കി സുചിത്ര അവിടെ നിന്നു. ഇളം തെന്നൽ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അന്തരിക്ഷത്തിൽ ലയിച്ചു.
———-
അവസാനിപ്പിക്കാൻ സമയമായെന്ന് തോന്നി. അതുകൊണ്ട് അവസാനിപ്പിക്കുന്നു. ഇതുവരെ എന്റെ കഥകൾ വായിച്ച് അതിന്റെ ഭാഗമായി എന്നെ പ്രോത്സാഹിപ്പിച്ചതിനും, വിമർശിചതിനും ഒരുപാട് നന്ദി.
THANKS TO ALL
By Amal Srk
