Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 14

” അച്ഛൻ വരുന്നത് വരെ ആ നയിക്കളുടെ കൂടെ സുഖിക്കണം. അതല്ലേ… ഈ ന്യായീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്… ”

അവൻ പുച്ഛത്തോടെ പറഞ്ഞു.

 

” നീ ഇങ്ങനെയൊക്കെയേ ചിന്തിക്കുവെന്ന് എനിക്ക് അറിയാം.. എനിക്ക് നിന്നോട് പറയാനേ പറ്റു. മനസ്സിലാക്കിത്തരാനാകില്ല. നീ അത് വരെ ഒന്ന് കണ്ണടയ്ക്കണം. നിന്റെ അച്ഛൻ വന്നതിന് ശേഷം ഞാൻ എല്ലാം അവസാനിപ്പിച്ചോളാം… ”

അവൾ അപേക്ഷ പോലെ പറഞ്ഞു.

 

” ഇതുവരെ ചെയ്തു കൂട്ടിയതൊന്നും എന്നോട് ചോദിച്ചിട്ടല്ലല്ലോ… അപ്പൊ ഇനിയങ്ങോട്ടും ഇഷ്ടം പോലെ ചെയ്തോ… ”

അതും പറഞ്ഞ് അവൻ കഴിപ്പ് അവസാനിപ്പിച്ച് അവിടെനിന്നും എഴുന്നേറ്റു.

പോകാൻ നേരം പറഞ്ഞു : എനിക്കൊന്ന് ടൌൺ വരെ പോക്കേണ്ട ആവിശ്യമുണ്ട്… കുറച്ച് കഴിഞ്ഞ് ഞാൻ പോകും.

 

” നീയെന്തിനാ ഇപ്പൊ ടൗണിൽ പോകുന്നത്…? ”

സുചിത്ര സംശയത്തോടെ ചോദിച്ചു.

 

” ലൈബ്രറിയിൽ ഒരു മെമ്പർഷിപ്പ് എടുക്കണം… ”

 

” നമ്മുടെ നാട്ടിൽ ലൈബ്രറി ഉള്ളപ്പോൾ പിന്നെന്തിനാ ടൗണിൽ പോകുന്നത്..? ”

 

” ഇവിടെ എല്ലാ പുസ്തകങ്ങളൊന്നും കിട്ടില്ല… ”

 

” ഹം.. ”

അവൾ സമ്മതം മൂളി.

 

ശേഷം കിച്ചു മുറിയിലേക്ക് ചെന്നു.

 

അല്പ സമയം കഴിഞ്ഞ് അഭിയും കൂട്ടരും അവിടേക്ക് വന്നു.

സുചിത്ര ചെന്ന് വാതില് തുറന്നു.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025