Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 9

 

“”അതേയ്…. എല്ലാ പുരുഷന്മാർക്കും, ഒരു സ്ത്രീയോട് തോന്നാവുന്നത് പോലെ, എന്റെ ശരീരത്തോടാണോ, ചേട്ടായിക്ക് ഇഷ്ട്ടം എന്ന്…!!””

“”അത്, നിനക്ക് ഇന്നലെ രാത്രി കൊണ്ട് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു..!””

“”ഞാൻ നിന്നിൽ നിന്നും അകലം പാലിച്ചതിന്റെ കാരണം അത് തന്നെയായിരുന്നു. ഇനി അത്തരം വല്ല അതിമോഹം എന്റെ മനസ്സിലുണ്ടായിരുന്നെങ്കിൽ അത് എനിക്ക് എപ്പോഴേ ആവാമായിരുന്നു…!! അതിനുള്ള സാഹചര്യങ്ങളും സന്ദര്ഭങ്ങളും ഈ ചേട്ടായിക്ക് ഒത്തിരി കിട്യിട്ടുണ്ട്…””

“”നിന്നോട്, എനിക്ക് അങ്ങനെയൊക്കെ തോന്നിയാൽ പോലും ഞാൻ എപ്പോഴും, നിന്നിൽ നിന്നും ഒരു കൃത്യമായ അകലം പാലിച്ചിരുന്നു.””

മനുഷ്യരാണ് നമ്മൾ… ഏതെങ്കിലും ഒരു ദുർബല നിമിഷത്തിൽ ആർക്കും അങ്ങനെ എന്തും തോന്നാം. അത്തരം ഒരു മോശമായ അനുഭവം ഇന്നേ വരെ ദീപുക്ക് ഈ ചേട്ടായിയിൽ നിന്നും ഉണ്ടായിട്ടുണ്ടോ എന്ന് മാത്രം ആലോചിച്ചു നോക്കിയാ മതി.

അത് കേട്ടതും ഒരു നിമിഷം അവളുടെ മുഖത്ത് രക്തപ്രസാദം മങ്ങി പോയി.

“”സത്യമായിട്ടും, ആദ്യം എനിക്ക് നിന്നോട് ഒരു കൂടെപ്പിറപ്പിനോട് എന്ന പോലെ ആയിരുന്നു ഇഷ്ടവും, സ്നേഹവും ഒക്കെ.””

“”പിന്നീട്, വീട്ടിലെ അവസ്ഥയിൽ നിന്നോട് എനിക്ക് വല്ലാത്ത സിംപതി ആയിരുന്നു. ക്രമേണ അത് ഒരു ഇഷ്ട്ടമായി തീർന്നു. അതിൽ കവിഞ്ഞ ഒരു ബന്ധം സാധ്യമല്ലന്ന് എനിക്ക് ബോധ്യമായത് കൊണ്ടുതന്നെയാണ് ഞാൻ അന്നേ നിന്നിൽ നിന്നും അകലം പാലിച്ചത്..””

“”സത്യത്തിൽ, എനിക്ക് നിന്നെ എത്രമാത്രം ഇഷ്ട്ടമാണെന്ന് എനിക്ക് പറയാനറിയില്ല, പക്ഷെ ഞാൻ എന്നാ വ്യക്തി നിന്നെ സ്നേഹിക്കുന്നുണ്ടെന്ന യാഥാർഥ്യം നീക്കൂടി മനസ്സിലാക്കിയാലല്ലേ, അത് സക്സ്സസ് ആവൂ….””

“”പക്ഷെ, എന്നെ മനസ്സിലാക്കുന്നതിനു മുൻപ്, നീ പൂർണമായും എന്റെ കൈവിട്ടു പോയി. എനിക്ക് കൈയെത്തി പിടിക്കാൻ പറ്റാത്ത അകാലത്തിൽ.””

“”പിന്നെ, നിന്നെ എനിക്ക് തിരിച്ചു കിട്ടിയത് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിധി എന്ന പോലെയായിരുന്നു.””

“”ഇപ്പൊ നീ എന്റെ മുന്നിൽ ഒരു പുനർജ്ജന്മം ആണ്.””

“”നിന്റെ ഈ പുനർജന്മത്തിൽ ഞാൻ സന്തോഷിക്കുന്ന അത്രയും ഈ ലോകത്ത് വേറെയാരും ഉണ്ടാവില്ല.!!””

 

“”ആ പുനർജ്ജന്മത്തിലെ, ആ പുതിയ ദീപുവിനെ ഞാൻ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025