Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 9

അതിൽ നീ നേരെത്തെ പറഞ്ഞ, പ്രണയവും സ്നേഹവും, സിമ്പതിയും, പ്രേമവും, കാമവും എല്ലാം അടങ്ങിയിരിക്കുന്നു..!! നല്ല ആരോഗ്യ പരമായ ഒരു ബന്ധം “”

അത്രയും കേട്ട ഉടൻ അവൾ എന്റെ ഇരുകൈകളും കൂട്ടിപിടിച്ച് നെറ്റിയിൽ അമർത്തി… പിന്നെ ചുംബിച്ചു ഗദഗദതോടെ എന്നോട് പറഞ്ഞു…

“”റോയിച്ചായാ… മാപ്പ്… എന്നോട് ക്ഷമിക്കണം.. എനിക്ക് മാപ്പ് താ റോയിച്ചാ…. എന്റെ അവിവേകം കൊണ്ട് ഞാൻ ചിന്തിച്ചതും, പ്രവർത്തിച്ചതും, പറഞ്ഞതും തെറ്റാണെങ്കിൽ മാപ്പ്….!!””

“”ചേട്ടായി… സിംപതിയുടെ പേരിലെങ്കിലും, ഒരു തോഴിയുടെ സ്ഥാനം ചേട്ടായിയുടെ ജീവിതത്തിൽ ഈ പിഴച്ചുപോയ, വിധവയായ പെണ്ണിന് തരാമോ…??””

“”ഛെ…. ഛെ… ദീപു… നീ എന്തൊക്കെയാ ഈ പറയുന്നേ.. ഇത്തരം വാചകങ്ങൾ എന്നോട് ദയവായി പറയരുത് കേട്ടോ… എനിക്കത് സഹിക്കില്ല.””

“”എന്നാ, എന്നെ ഞങ്ങളുടെ ആ വീട്ടീന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണം.. എന്നെ സംബന്ധിച്ചിടത്തോളം ആ വീട് ഒരു നരകമാ…””

“”ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ലാതെ അമ്മച്ചീടെ കൂടെ ഇനിയെത്ര കാലം ശ്വാസം മുട്ടി കഴിയാനാ ഞാൻ..?””

“”എന്നെക്കൊണ്ട് ആവില്ല, ഇങ്ങനെ ശ്വാസം മുട്ടി ജീവിക്കാൻ ഇതിലും ഭേദം മരണമാണ്…!!””

“”എന്താ ദീപു… ഇങ്ങനെയൊക്കെ…??””

“”ഞാൻ സത്യമാ പറഞ്ഞത്…! ഇനിയൊരു മോശമായ സന്ദർഭം എനിക്ക് വന്നാൽ ഞാൻ ഒരു തീരുമാനത്തിൽ എത്തും…. പിന്നീട് ദീപുവിനെ ആർക്കും കാണാനോക്കില്ല…. സത്യം.””

അത്രയും കേട്ടപ്പോൾ തന്നെ എന്റെ മനസ്സിന്റെ പിടി വിട്ടു പോയി.

“”ദീപു….. പ്ലീസ്… ഇത്തരം വാക്കുകൾ പറഞ്ഞ് എന്നെ ഇങ്ങനെ ദുഖിപ്പിക്കരുത് കേട്ടോ…?””

“”ഇതിന് വേണ്ടിയായിരുന്നോ ഞാൻ നിന്നെ ഇത്ര സാഹസപ്പെട്ട് ഈ ജീവിതത്തിലോട്ട് തിരികെ കൊണ്ടു വന്നത്..??””

അത്രയും കേട്ടപ്പോൾ തന്നെ അവളും സെന്റിമെന്റൽ ആയി… അവളുടെ ആ വിരിഞ്ഞ നയനങ്ങൾ നിറഞ്ഞു.

 

“”എടീ.. മോളേ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ യൊക്കെ പറഞ്ഞാൽ, ചേട്ടായിക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റില്ല…. ചേട്ടായിയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് മെയ്ന്റൈൻ ആവട്ടെ, അത് കഴിഞ്ഞ് ചേട്ടായി തീർച്ചയായും ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കും നീ പേടിക്കേണ്ട എന്ത് പറയുന്നു…??””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025