അമ്മാവാ….. കുയ്….. അമ്മവോ…… ഇവിടെ ആരും ഇല്ലെ…..””””” ഞാൻ അടുക്കളയും റൂമുകളും പരിശോധിച്ചു….. അതിൻ്റെ കൂടെ ദീപികയുടെമുറിയിൽ കയറി എൻ്റെ അമ്മയുടെ അതെ സമെൽ എനിക്ക് അവിടെ നിന്നും കിട്ടി….. കൂടുതൽ വന്ന സ്ഥലത്ത് ഞാൻ നോക്കിയപ്പോൾ അവിടെ ബക്കറ്റിൽ അലക്കാൻ ഇട്ടിരുന്ന അവളുടെ ഡ്രസ്സ് നോക്കി.. അതിൽ എൻ്റെ അമ്മയുടെ മണം വല്ലാതെ എനിക്ക് കിട്ടി.. കൂടെ രക്ത കറ കൂടി കണ്ടപ്പോ ഞാൻ അത് അവിടെ തന്നെ ഉപേക്ഷിച്ചു…. ഞാൻ അവളുടെ ബെഡിൽ കുറച്ച് നേരം ഇരുന്നു…. അവിടെയും തലയണയിലും അമ്മയുടെ സ്മെല്ല എന്നെ പിടിച്ചിരുത്തി…. ഞാൻ അവളുടെ മേശയിൽ വെറുതെ പരുതി…. കുറെ മെഡിക്കൽ ബുക്സും മറ്റും എനിക്ക് കാണുവാൻ കഴിഞു…. അതിൽ നിന്നും ഒരു ബുക് എന്നെ വല്ലാതെ ആകർഷിച്ചു…. How to kill a person by Edward Jones…. ജീവൻ രക്ഷിക്കുന്ന ഡോക്ടർക്ക് എന്തിനാണു ജീവൻ എടുക്കുന്ന പുസ്തകത്തിൻ്റെ ആവിശ്യം…. അതിൻ്റെ ഓരോ പേജ് ഞാൻ മറിച്ച് നോക്കി…. ഒരു കൊലപാതകം എങ്ങെനെ അപകട മരണമാക്കാം എന്നതിനെ കുറിച്ചായിരുന്നു ആ ബുക്ക് അതിൽ കൊല ചെയ്യാനും അതിനെ എങ്ങനെ ഒരു സാധാരണ മരണം പോലെ വരുത്തി തീർണ്ടാമെന്നും ഞാൻ കണ്ടൂ….. ബുക്കിൻ്റെ ഒരു പോയിൻ്റ് എത്തിയപ്പോൾ എൻ്റെ അമ്മയുടെ പേരും അവളുടെ അമ്മയുടെ പേരും എഴുതിവച്ചത് ഞാൻ കണ്ടു…. Kill a person by water എന്ന ഹെഡിങ്ങിൽ ആയിരുന്നു അത്.. അതുമതിയായിരുന്നു അവളെ എനിക് സംശയിക്കാൻ…. മൂന്നാല് പേജ് മറിച്ചപ്പോൾ എൻ്റെ ചേട്ടൻ്റെ പേര് കണ്ടു kill by accident….. എന്ന ഹെഡിംഗിൻ്റെ കൂടെ…. പെട്ടെന്നു എൻ്റെ ഫോൺ റിംഗ് ചെയ്തു….
ഹലോ….””
ഹലോ….. നന്ദു പോയാടാ….. ഏട്ടൻ പോയഡാ….”””” ചേച്ചിയുടെ കരച്ചിലോട്ട് കൂടിയുള്ള ശബ്ദം കോട്ടപ്പോൾ ഞാൻ ആകെ വല്ലാതായി
എന്താ ചേച്ചി…. ചേട്ടന് എന്താ പറ്റിയത്…”””
എടാ നന്ദു വരുണിന് ഒരു ആക്സിഡൻ്റ് പറ്റി നീ വേഗം സിറ്റി ഹോസ്പിറ്റലിൽ പോകൂ….. ഞങൾ സ്വാമിയോട് ചോദിച്ചിട്ട് വരാം “””” ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ച അളിയൻ എന്നോട് പെട്ടെന്നു പോകുവാൻ പറഞ്ഞു…
