Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 1

ഞാനതു വാങ്ങി ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.ഇനി ഇവളൊന്നും കണ്ടു കാണില്ലേ ! എനിക്ക് സംശയം ആയി.

“നീ ഇവിടിരുന്നോ..ഇനി അങ്ങോട്ട് വരണം എന്നില്ല..ചോറ് ആയ ഞാൻ വിളിക്കാം…”

അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് തിണ്ണയിൽ നിന്നും എഴുനേറ്റു.

“അതെന്താ വല്യേച്ചി..”

ഞാൻ സംശയത്തോടെ ചോദിച്ചു.

“വേണ്ട അത് തന്നെ…നീ ഇത്ര ചീപ് ആണെന്ന് ഞാൻ വിചാരിച്ചില്ല..”

അവൾ അറപ്പോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞപ്പോൾ ഞാനാകെ ഇല്ലാണ്ടായി ! അപ്പൊ എല്ലാം രാജി കണ്ടെന്നു എനിക്ക് ബോധ്യം ആയി …

അവൾ അതും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ഉമ്മറത്ത് നിന്നും എഴുനേറ്റു നടന്നു.

“വല്യേച്ചി….”

ഞാൻ പതിയെ വിളിച്ചിട്ടും അവൾ മൈൻഡ് ചെയ്തില്ല..

ഞാൻ പിന്നാലെ ചെന്നിട്ടും അവളെന്നെ ശ്രദ്ധിച്ചില്ല..നേരെ വീടിനെ ഉമ്മറത്തേക്ക് കയറി , വാതിലിന്റെ ഹാന്ഡിലിൽ പിടിച്ചു താഴ്ത്തി വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറി എന്നെ നോക്കി ദേഷ്യത്തോടെ  വലിച്ചടച്ചു .

എന്റെ മുഖത്തേക്ക് അടിച്ച അടി പോലെ ആണ് എനിക്ക് ആ നീക്കം കണ്ടപ്പോൾ തോന്നിയത്.

“ചെ….”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

“ഏതു നേരത്താണോ എന്തോ…”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

പിന്നെ അവിടെ നിക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും ഞാനന്ന് ആ പരിസരത്തേക്ക് വന്നില്ല . പുറത്ത്  നിന്നു കഴിച്ചു മുങ്ങി നടന്നു. അവളിനി വീട്ടിൽ എങ്ങാനും പറയുമോ എന്ന ഭയം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല .

പാതി ആശ്വാസം !

പക്ഷെ അവളെ ഫേസ് ചെയ്യാൻ എനിക്കെന്തോ വല്ലായ്മ തോന്നി. മുൻപുണ്ടായിരുന്ന ചിരിയും കളിയും അവളും അവസാനിപ്പിച്ചു.

ഒന്ന് രണ്ടു ദിവസം ഞാൻ ഇങ്ങനെ ഒളിച്ചും പാത്തും നടന്നെങ്കിലും ഒരു ദിവസം അവളുടെ കയ്യിൽ പെട്ടു. അന്ന് ഞാൻ ഉച്ചക്ക് ഊണ് കഴിക്കാൻ വന്ന സമയത്തു അവളും വീട്ടിൽ ഉണ്ടായിരുന്നു . അന്നെന്തോ  അവധി ദിവസം ആണ് . പക്ഷെ നമുക്ക് അവധി ഇല്ലല്ലോ..

ഞാൻ ബൈക്കിൽ വന്നു ഉമ്മറത്തേക്ക് കയറുന്നത് അവൾ അപ്പുറത്തെ ഉമ്മറത്തിരുന്നു നോക്കുന്നുണ്ട്. കസേരയിൽ ചമ്രം പടിഞ്ഞിരുന്നു മൊബൈലും നോക്കി ഇരുന്ന അവൾ എന്നെ കണ്ടതും ഒന്ന് ചിരിച്ചു . പക്ഷെ കഴിഞ്ഞതൊക്കെ ഓർത്തപ്പോൾ എനിക്ക് തിരിച്ചു ചിരിക്കാൻ എന്തോ പ്രയാസം തോന്നി..

ഞാൻ നേരെ കിണ്ടിയിൽ നിന്നും വെള്ളമെടുത്തു കൈകഴുകി കൊണ്ട് അകത്തേക്ക് കയറി. അമ്മ ചോറ് വിളമ്പി വെച്ചിട്ടുണ്ടായിരുന്നു. ഞാനതു കഴിച്ചുകൊണ്ടിരിക്കെ വല്യേച്ചി എന്റെ വീട്ടിലേക്ക് വന്നു. ഉമ്മറത്തിരുന്നു അമ്മയുമായി സംസാരിക്കുന്നതൊക്കെ ഞാൻ ഊണ് കഴിക്കുന്നതിനിടെ കേൾക്കുന്നുണ്ട്.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025