Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 8

‘ മോളെ കല്യാണി …….ഞാന്‍ ഇവളെ കൊണ്ട് പോകുവാ . ഞാന്‍ താലി കെട്ടിയ പെണ്ണാ ഇവള്‍ …പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ കൊണ്ട് , പരസ്പരം വിട്ടു വീഴ്ചകള്‍ക്ക് സമയം കൊടുക്കാതെ .പിരിഞ്ഞതാണ് ഞങ്ങള്‍ …ഈഗോ ….അതാണല്ലോ എല്ലാത്തിനും കാരണം …എന്റെ കയ്യില്‍ തെറ്റില്ലാത്തത് കൊണ്ട് ഞാന്‍ താണ് കൊടുത്തില്ല ….അവളുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ അവളാണ് ശെരി …അത് കൊണ്ട് അവളും അതിനു ശ്രമിച്ചില്ല …..എന്നോടുള്ള ഇഷ്ടം കൂടി കുഴഞ്ഞു അവള്‍ ….സാരമില്ല …വെറും പൊട്ടി പെണ്ണാ …എന്റെ മഞ്ജു…….കല്യാണി ..മോളെ ……നിന്നോടുള്ള എന്റെ ക്രൂരതകള്‍ ……”

ദേവന്റെ വാക്കുകള്‍ ഇടറി . അവന്‍ കല്യാണിയുടെ കൈകള്‍ കുട്ടി പിടിച്ചു

‘ നിന്നെ ദ്രോഹിച്ച ആ പെണ്‍കുട്ടികളെ കാള്‍ നീചനാണല്ലോ മോളെ ഞാന്‍ ..നിന്നെ ഞാന്‍ എങ്ങനാ ..ദൈവമേ ……..ഞാന്നെന്തു പറയാനാ നിന്നോട് ……. നീ കൂടെ വരണം …ദേവന് ജീവന്‍ ഉള്ളിടത്തോളം കാലം ആദി എന്റെ കൂടെ ഉണ്ടാകും ..എന്റെ മോനായിട്ട്…. കൂടെ നീയും ഉണ്ടാകും ….ഉണ്ടാകണം …..”

” ഇല്ല ദേവേട്ടാ …..മഞ്ജുവേച്ചി …ചേച്ചിയെ തിരിച്ചു തരാമെന്ന് ഞാന്‍ പറഞ്ഞില്ലേ ….എനിക്ക് സന്തോഷമായി …ഞാന്‍ പോക്കോളം ……നിങ്ങള്‍ സ്വന്തം മോനായിട്ട് അവനെ വളര്‍ത്തണം ….വളര്‍ത്തും ..എനിക്കറിയാം …..വല്ലപ്പോഴും എന്നെ കൊണ്ട് വന്നു കാണിക്കണേ ദേവേട്ടാ അവനെ ” അവസാനം പറയുമ്പോള്‍ കല്യാണി ദേവന്റെ നെഞ്ചിലേക്ക് ചാരി വിങ്ങി പൊട്ടി

മഞ്ജു പെട്ടന്ന് എഴുന്നേറ്റു വന്നു അവളെ പിടിച്ചു മാറ്റി

” നീയെങ്ങോട്ടു പോകാന്‍ …….പറ …..ഈ കുഞ്ഞിനേയും ദേവേട്ടനെയും മറക്കാന്‍ പറ്റുമോ നിനക്ക് …ഇവനെ കളയാതെ…പത്തു മാസം ചുമന്നു പ്രസവിച്ച നിനക്ക് ഇവനെ ഉപേക്ഷിച്ചു പോകാന്‍ നിനക്ക് പറ്റുമോ ?

മഞ്ജുവവളേ ചുമലില്‍ പിടിച്ചുലച്ചു ചോദിച്ചു . മറുപടിയില്ലാതെ കല്യാണി വിളറി നിന്നു

” ദേവേട്ടാ …ഇവളെ കുട്ടി പോ ….”

“മഞ്ജു..നീ ‘

” ദേവേട്ടാ ..ഇല്ല ..ഞാന്‍ വരില്ല …മഞ്ജുവേച്ചി ഇല്ലാതെ ഞാന്‍ വരില്ല ..ആര്‍ക്കും ഞാന്‍ ഒരു ഭാരവുമാകില്ല “

” മോളെ ……നീ ഇപ്പൊ ദേവേട്ടന്റെ ഒപ്പം പോ …ഞാന്‍ വരും …എനിക്കൊരു കണക്കു കൂടി തീര്‍ക്കാനുണ്ട് …അതും തീര്‍ത്തു ഞാനുടനെ അങ്ങോട്ട്‌ വരും …എന്റെ വീട്ടിലേക്കു …നമ്മുടെ വീട്ടിലേക്കു …എനിക്കറിയാം ഞാനില്ലാതെ ദേവേട്ടന്‍ പോകില്ലാന്നു ….അത്ര പാവമാ ന്റെ ദേവേട്ടന്‍ ” മഞ്ജുവിന്റെ കണ്ഠം ഇടറി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025