Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 5

ഇറങ്ങി വന്നതേ ചേച്ചി രാമൻ ചേട്ടനോട് ചോദിച്ചു.

” യരായവത് കിട്ടിയാൽ സംസാരിച്ചു കൊന്നു കളയും  “

” നീ പോടീ…  “

ചേച്ചിയുടെ തമാശക്ക് അദ്ദേഹം അത്രമാത്രമേ പറഞ്ഞോളു.

” മോൻ പോയി കുളിച്ചു ഫ്രഷ് ആയിട്ട്  വാ.  എന്നിട്ടു നമുക്ക് കഴിക്കാം.  “

രാമൻ ചേട്ടനതും പറഞ്ഞു അകത്തേക്കു തന്റെ സ്വന്തം മുറിയിലേക്ക് കയറി പോയി.  പിന്നാലെ കാവേരി ചേച്ചിയും.

“‘റൂം അതാണ്  “

എങ്ങോട്ടു പോകണമെന്നറിയാതെ നിന്ന എന്നോട് ദേവു പറഞ്ഞു.  റൂമിൽ പോയപ്പോൾ അവൾ കുളിച്ചു ഫ്രഷ് ആയിട്ടുണ്ടെന്നു തോന്നി. ..  ഞാൻ നേരെ റൂമിലേക്ക് കയറി.  റൂമിനുള്ളിൽ തന്നെ ബാത്രൂം ഉണ്ടായിരുന്നു ..  കുളിക്കാൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ദേവു കയറി വന്നത്.

ഞാൻ കയ്യിൽ കരുതി ഇരുന്ന ബാഗ് ദേവു നേരത്തെ  റൂമിനകത്തേക്കു കൊണ്ട് വന്നിരുന്നു.  അത് തിരയുന്നതിനിടയിലാണ് അവൾ കയറി വന്നത്.

അവൾ അടുത്തുള്ള അലമാരയിൽ  നിന്നും എന്തൊക്കെയോ പരതിയ ശേഷം ബാഗിൽ നിന്നും ഒരു എനിക്ക് ഉടുത്തുമാറാൻ ആവശ്യത്തിനുള്ള ഡ്രസ്സ് എടുത്തു തന്നു.  അച്ഛനെ കാണാത്തതിന്റെ വിഷമം അവളുടെ മുഖത്തു നല്ലത് പോലെ തെളിഞ്ഞു കാണാമായിരുന്നു.  ഒന്നും മിണ്ടാതെ ഞാൻ കുളിക്കാൻ കയറി.  എന്ത് പറഞ്ഞാണവളെ ആശ്വസിപ്പിക്കുക എന്നെനിക്കു അറിയില്ലായിരുന്നു.. എനിക്ക് എന്തോ അവളോട് വല്ലാത്തൊരു സഹതാപം തോന്നി തുടങ്ങി ഇരിക്കുന്നു.  ഇത്ര ചെറുപ്പത്തിലേ എന്തെല്ലാം ആണ് ആ പാവം അനുഭവിക്കുന്നത് എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി.  എന്ത് ചെയ്തിട്ടാണെങ്കിലും  അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കണം എന്ന് മനസിനുള്ളിൽ നിന്നും ആരോ പറയുന്ന പോലെ.  അവൾക് വേറെ ആരാ ഉള്ളത് എന്നൊരു ചോദ്യവും എവിടെ നിന്നോ കതിലലയടിക്കുന്നത് പോലെ …..  അതിലും ഉപരി അവളുടെ ഈ സങ്കട ഭാവം ഇല്ലാതാക്കുക എന്നതാണ് ഏറ്റവും ആദ്യം ഞാൻ ചെയ്യേണ്ടത്.. അതിന് എന്താണൊരു വഴി?

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025