“..വഷളന്‍..!! പെണ്ണുങ്ങടെ ഇന്നറൊക്കെ എടുത്തു നോക്കാന്‍ നാണവില്ലല്ലോ..?? അവളെന്റെ കൈത്തണ്ടയില്‍ പിച്ചി.
“…യ്യോ…!! ദേ എനിക്ക് നൊന്തൂട്ടോ…??” ഞാന്‍ വേദന അഭിനയിച്ചു.
“…നോവട്ടെ… വൃത്തികേട് കാണിച്ചിട്ടല്ലേ..?? വൃത്തികെട്ടവന്‍..!!” അവള്‍ ചുണ്ടുകോട്ടി പരിഭവിച്ചു.
“…അത് നന്നായില്ലേ… അതല്ലേ ഇപ്പൊ കറക്റ്റ് സൈസ് വാങ്ങാന്‍ പറ്റിയേ.. തന്നെയല്ല അതു വാങ്ങീല്ലാരുന്നെ താനീ നനഞ്ഞതും ഇട്ടോണ്ട് നടക്കേണ്ടി വന്നനേ…”
“അയ്യേ.. നാണമില്ലാത്ത ജന്തു… എന്നാലും വാങ്ങീത് നന്നായി… അതോണ്ട് ക്ഷമിച്ചേക്കണൂ… അല്ലാ…. അപ്പോ ഈ പെയിന്‍കില്ലറോ… അതെങ്ങനെയറിഞ്ഞൂ..??”
“…അത് തന്റെ വേദന കണ്ടപ്പോ അതിനു എന്താ ചെയ്യണ്ടെന്നു ഞാനാ മെഡിക്കല്‍ ഷോപ്പിലെ ചേച്ചിയോട് ചോദിച്ചു… അപ്പോ അവരീ മരുന്ന് തന്നു…”
“…ദേവേട്ടനാള് കൊള്ളാല്ലോ.. ഇതൊക്കെ അറിയാല്ലേ…!! എന്തായാലും നന്നായി… ആ മരുന്ന് കഴിച്ച് ഒന്നുറങ്ങി എഴുന്നേറ്റപ്പോ ആ വേദനകുറഞ്ഞു… താങ്ക്യൂ..!!”
“…ആ… വരവ് വെച്ചിരിക്കണൂ അമ്മിണിയെ…” ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു… വീടെത്തുന്നവരെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു… ഞങ്ങള്‍ക്കിടയിലെ മഞ്ഞുരുകി… ഇപ്പോ ഒരു നേര്‍ത്തപാളി മാത്രമായി അവശേഷിച്ചു.
“…ഹലോ ദേവാ.. താന്‍ തിരക്കിലാണോ..” രാത്രി അത്താഴം കഴിഞ്ഞ് ബാല്‍ക്കണിയിലിരുന്ന് ലാപ്ടോപ്പില്‍ ഫലയുകള്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഹമീം സാറിന്റെ ഫോണ്‍ വന്നു..
“.ഇല്ലാ… പറഞ്ഞോളൂ സാര്‍.. എന്താ വിശേഷിച്ച്…??”
“…ദേവാ… ഈ അര്‍ജുന്റെ ബാംഗ്ലൂര്‍ കണക്ഷന്‍ എന്താ… തനിക്കതിനെപ്പറ്റി വല്ലതും അറിയാമോ…??”
“..അത്…!! ഇപ്പോഴത്തെ ജോലി കിട്ടുന്നതിനു മുന്നേ ഒരു ഒന്നരകൊല്ലക്കാലം അവന്‍ ബാംഗ്ലൂര്‍ ടാറ്റാ സ്റ്റീല്‍സില്‍ ജോലി ചെയ്തിരുന്നു..”
“…ഉം… അവന്‍ മലപ്പുറത്ത് ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ… അവിടന്ന് അവന്‍ പോയത് ചിക്-മാംഗളൂരിലെ ഒരു റിസോര്‍ട്ടിലേയ്ക്കാണ്.. അതിന്റെ മാനേജര്‍ അവന്റെ ഫ്രണ്ടാ… ഇവിടന്നു പോയി അവനൊരു പുതിയ സിം എടുത്തിരുന്നു… പക്ഷേ പഴയഫോണ്‍ തന്നെയാണവന്‍ ഉപയോഗിച്ചത്.. അതുകൊണ്ട് നമുക്ക് ട്രാക്ക് ചെയ്യാന്‍പറ്റി… അന്വേഷിച്ചപ്പോ അവന്റെ ആ ഫ്രണ്ടും ടാറ്റാ സ്റ്റീല്‍സിലെ ഫോര്‍മ്മര്‍ എംപ്ലോയിയാണ്… പക്ഷേ ഇപ്പൊ അവനവിടെ ഇല്ല.. നമ്മള്‍ ട്രാക്ക് ചെയ്യുന്നതറിഞ്ഞ് ആ സിമ്മും അവന്‍ പിന്നെ ഉപയോഗിച്ചിട്ടില്ല… ആ റിസോര്‍ട്ട് മാനേജര്‍ തന്ന വിവരംവച്ച് അവര്‍ക്കൊപ്പം അന്നുണ്ടായിരുന്ന അവന്റെ ചില ഫ്രണ്ട്സിനെ കോണ്ടാക്റ്റ് ചെയ്തിരുന്നു… പക്ഷേ ഇതുവരെ വിവരമൊന്നുമില്ല..”
“…ഒകെ.. സര്‍… ഇനിയിപ്പോ നമുക്ക് കാത്തിരിക്കാമെന്നല്ലാതെ വേറെ വഴിയില്ല അല്ലേ…??”
“..ഉം.. തന്നെയുമല്ല… ഈ കുട്ടികളോ പെണ്ണുങ്ങളോ മിസ്സാവുന്നത്പോലെ നമ്മള്‍ ആണുങ്ങള്‍ മിസ്സായാല്‍ അതിനു വല്യപ്രാധാന്യമൊന്നും ഡിപ്പാര്‍ട്ട്മെന്റ് കൊടുക്കാറില്ല ദേവാ … തന്നെയുമല്ല ഇതവന്‍ സ്വമേധയാ പോയേക്കുന്നതാണ് എന്നറിയാവുന്നകൊണ്ട് അണ്‍ഒഫീഷ്യലാണെങ്കിലും അന്വേഷണത്തില്‍ എനിക്ക് ചില പരിമിതികകളുണ്ട്..”
“…മനസ്സിലായി സര്‍…”
“…പിന്നെ ദേവാ… താന്‍ പത്രത്തിലൊക്കെ വായിച്ചു കാണും നമ്മടെ നാട്ടുകാരന്‍ പയ്യന്‍ ഒരു സിബീഷ് ചാക്കോ കൊല്ലപ്പെട്ട വിവരം…”
“…വായിച്ചിരുന്നു സര്‍… മുംബൈ ബെയ്സ്ഡ് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന…???”
