Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 11

“…ദേവാ… അവള്‍ക്ക് നിന്നെക്കുറിച്ച് എന്തൊക്കെയോ തെറ്റിധാരണകള്‍ ഉണ്ടായിട്ടുണ്ട്.. നീയും ആദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാനാ അവളിവിടെ വന്നേ..” അനുവും വാവയും കുസൃതിയോടെ മുറികടന്നു ഓടുന്നത് നോക്കിയിരുന്ന മീനു ഒരവസരം കിട്ടിയപോലെ പറഞ്ഞു.

“…ഉം… ആദിയെന്തോക്കെയോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട് അതിന്റെയാ…”

“…അവളുടെ മനസ്സില് ഇപ്പഴും അജുവാണോ..??” മീനുവിന്റെ സംശയം..

“…അതെയെന്ന് തോന്നുന്നു… അവര് പ്രേമിച്ച് വിവാഹം വരെ എത്തിയതല്ലേ… അത്ര പെട്ടന്ന് മറക്കാന്‍ പറ്റുന്നുണ്ടാവില്ല…”

“…ഞങ്ങളെല്ലാംകൂടെ അവളെ നിന്റെ തലേല് കെട്ടിവച്ചൂന്നു നിനക്ക് തോന്നണുണ്ടാവൂല്ലേ…”

“..ഏയ്‌… അങ്ങനൊന്നൂല്ല..”

“..ഇനിയെന്താ നിന്റെ പ്ലാന്‍…”

“…മീനൂ…!! അനാവശ്യ സംശയങ്ങള്‍ എന്നും വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും… ആദിയോട് ക്ഷമിക്കാന്‍ കഴിയുമായിരുന്നിട്ടും അതുകൊണ്ട് മാത്രമാ അവളെ വിവാഹം ചെയ്യാന്‍ പറ്റില്ലാന്നു ഞാന്‍ പറഞ്ഞിരുന്നത്… എന്നിട്ടിപ്പോ അനുവിന് എന്നെ സംശയമാണെങ്കില്‍ ഇനി അജു വരുന്നവരെ അവള്‍ കാത്തിരിക്കട്ടെ… അതിനു ശേഷം അവനു സമ്മതമാണെങ്കില്‍ അവരൊന്നിച്ചു ജീവിക്കും… ആദ്യം കേക്കുമ്പോ എല്ലാവര്‍ക്കും ഇതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.. അതൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കാം… അല്ലാതെ എന്നോടുള്ള സംശയവും വച്ചുകൊണ്ട് അനു എന്റെ കൂടെ ജീവിച്ചാ അതൊരിക്കലും നല്ലൊരു ജീവിതമാവില്ല…”

“…അപ്പോ നീ.. നീയെന്ത് ചെയ്യും…??”

“…ഞാന്‍ ആദിയെ വിവാഹം കഴിക്കും… എന്നോട് തെറ്റ് ചെയ്തവളാണെങ്കിലും അവളോട്‌ ഞാനും അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു… പിന്നെ എന്റെ വീട്ടുകാരും ആദിയെയാണ് എനിക്കായി കണ്ടു വച്ചിരുന്നത്.. അവര്‍ക്കൊക്കെ സന്തോഷാവും…” എന്റെ മറുപടി മീനു ഒരു ഞെട്ടലോടെയാണ് കേട്ടത്… കുറച്ചു സമയം ഞങ്ങളൊന്നും മിണ്ടിയില്ല… എനിക്ക് സംഭവിച്ചതിനൊക്കെ അവളാണ് തെറ്റുകാരി എന്നരീതിയില്‍ മീനു എന്നെ ദയനീയമായി നോക്കി… അവളുടെ കണ്ണുകളിലെ ആ ഭാവം താങ്ങാനാവാതെ ഞാന്‍ ജനലിനരികില്‍ പോയി പുറത്തേയ്ക്ക് നോക്കി നിന്നു.. എന്റെ പുറകില്‍ ചാരുകസേരയില്‍ ഇരിക്കുന്ന മീനുവില്‍ നിന്നൊരു നെടുവീര്‍പ്പുയര്‍ന്നു.

തിരിച്ചു പോരുമ്പോള്‍ ഞാനാണ് ആക്റ്റീവ ഓടിച്ചത്.. മീനുവിന്റെ വീട്ടില്‍ വളരെ സന്തോഷവതിയായിരുന്ന അനു പെട്ടന്ന്‍ സൈലന്റ് ആയപോലെ… മിററിലൂടെ ഞാന്‍ നോക്കുമ്പോള്‍ അവള്‍ കാര്യമായ എന്തോ ആലോചനയിലാണ്.

“..ദേവേട്ടാ… നമുക്കൊന്ന് പുറത്ത് പോണം….” വീട്ടിലെത്തി ഊണും കഴിഞ്ഞ് ലാപ്ടോപ്പില്‍ ചില വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിന്ന എന്റെയടുത്ത് വന്ന് അനു പറഞ്ഞു… ഞാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്ന ജോലികള്‍ തീര്‍ത്ത് അതൊക്കെ ഞാന്‍ വെരിഫൈ ചെയ്യുന്നതിനു ശ്രീനിധി അയച്ചുതന്നിരുന്ന ഫയലുകള്‍ പരിശോധിക്കുകയായിരുന്നു ഞാന്‍.. തിങ്കളാഴ്ച്ച മുതല്‍ എനിക്ക് ഓഫീസില്‍ പോകണം..

സ്ക്രീനില്‍ നിന്നും മുഖമുയര്‍ത്തി നോക്കിയ ഞാന്‍ അനുവിന്റെ അതിശയസൗന്ദര്യത്തില്‍ നിര്‍ന്നിമേഷനായി നോക്കിയിരുന്നുപോയി… കുളി കഴിഞ്ഞ് ഈറന്‍മുടി മുന്നിലേയ്ക്കിട്ട് നീളന്‍ വിരലുകളാല്‍ കോതിക്കൊണ്ട് നിന്നിരുന്ന അവള്‍ ധരിച്ചിരുന്ന മഞ്ഞ വോയില്‍ സാരിയില്‍ ആ പൊന്മേനി നിറഞ്ഞു നിന്നു… അവളുടെ ശരീരത്തോട് ഒട്ടിക്കിടക്കുന്ന ആ സാരിയും കാതില്‍ തൂങ്ങിയാടുന്ന നീളന്‍ കമ്മലുകളും, കൈയിലങ്ങിഞ്ഞ മഞ്ഞ വളകളും, കുറുനിരയിലെ സിന്ദൂരത്തിനു താഴെ പുരികക്കൊടികള്‍ക്കിടയിലെ ചെറിയ പൊട്ടുമൊക്കെ അവളുടെ അഴകിനു മാറ്റുകൂട്ടി.

“…ദേവട്ടാ…!! ഞാന്‍ പറയുന്ന കേക്കുന്നുണ്ടോ…” അവളെ അങ്കോപാങ്കം നോക്കിയിരുന്ന എന്നെ തോണ്ടി വിളിച്ചുകൊണ്ട് അവള്‍ ചിരിച്ചു.

“…ങ്ങ്ഹേ… ഉം.. എവിടാ പോണ്ടേ…??”

“…അതൊക്കെപ്പറയാം.. ദേവേട്ടന് ഇടാനുള്ള ഡ്രസ്സ് ഞാന്‍ കട്ടിലില്‍ വച്ചിട്ടുണ്ട്… വേഗം പോയി റെഡിയായി വാ…” ജനലിലെ കണ്ണാടിച്ചില്ലില്‍ നോക്കി മുടി കോതിയുണക്കിക്കൊണ്ട് അവള്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഡ്രസ്സ് മാറി വന്നു… ബ്രൌണ്‍ കളര്‍ ഷര്‍ട്ടും അതെ കരയുള്ള മുണ്ടുമായിരുന്നു അവളെനിക്ക് ഇടാനെടുത്ത് വച്ചിരുന്നത്… മുണ്ട് അച്ചന്റെയാണെന്ന് തോന്നി.

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025