Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 11

“…സാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് മനസ്സിലായി പക്ഷേ അവനൊരു ക്രിമിനല്‍ ബുദ്ധിയോടെയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. ഒരെടുത്തു ചാട്ടക്കാരാനാണെങ്കിലും അവനൊരിക്കലും ഇതിനു മുന്‍പ് ഇതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല… അവന്റെ അച്ഛന്റെ മരണശേഷം തനിക്കും പണക്കാരനാവണം എന്നൊക്കെ ചിന്തിച്ചു നടന്നിരുന്നതാണെങ്കിലും അവനൊരിക്കലും അതിനായി തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല… നന്നായി അധ്വാനിച്ചു പഠിച്ചാണ് അവന്‍ എന്‍ജിനീയര്‍ ആയതും… വിദേശത്ത് ജോലി നേടിയതും ഒക്കെ.. ആകാര്യത്തില്‍ എനിക്ക് അവനോട് വലിയ ബഹുമാനം ഉണ്ട്..” ഹമീം സാറിന്റെ അഭിപ്രായം കേട്ടിട്ടും എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു..

“…അതുകൊണ്ടുതന്നെയാണ് അവന്‍ ബുദ്ധിമാനാണെന്നു ഞാന്‍ പറഞ്ഞത്… ആ ബുദ്ധി അവന്‍ ഈ കാര്യത്തില്‍ ഉപയോഗിച്ചു എന്ന് മാത്രം…” ഹമീം സാര്‍ വീണ്ടും പറഞ്ഞു..

“…അങ്ങനെയല്ല സര്‍… പ്രത്യേകിച്ച് ഒരു മുന്‍ധാരണ ഇല്ലാതെയാണ് അവന്‍ പോയത് എന്നാ എനിക്ക് തോന്നുന്നത്… അവനെക്കൊണ്ട് പരിഹാരം കാണാന്‍ കഴിയാത്തതും എന്നാല്‍ മറ്റാരോടും ഷെയര്‍ ചെയ്യാന്‍ കഴിയാത്തതുമായ ഒരു പ്രശ്നം അവനുണ്ടായിക്കാണണം… ബസ്സിനു പോകാതെ അവന്‍ ഓട്ടോ വിളിച്ച് റെയില്‍വേ സ്റ്റെഷനിലേയ്ക്ക് പോയത് ഒരുപക്ഷേ എത്രയുംവേഗം മാക്സിമം ദൂരത്ത് എത്താനുള്ള വ്യഗ്രതകൊണ്ടാവും… ഓട്ടോയില്‍ ഇരുന്നു ആലോചിച്ചപ്പോള്‍ ട്രെയിനിനു പോകുന്നത് സെയ്ഫല്ല എന്ന് അവനു തോന്നിക്കാണും… അതുകൊണ്ടാവാം സ്റ്റേഷന്റെ അടുത്ത് ഇറങ്ങിയ അവന്‍ തീരുമാനം മാറ്റി ബസ്സിനു പോയത്… അതുപോലെ എങ്ങോട്ട് പോകണം എന്നൊരു തീരുമാനം എടുക്കാന്‍ കഴിയാത്തതുകൊണ്ടാവാം അവന്‍ ലോഡ്ജില്‍ മുറി എടുത്തത്… അവിടിരുന്ന് ആലോചിച്ചപ്പോള്‍ പോകേണ്ട സ്ഥല്ലത്തെക്കുറിച്ച് അവന് ഒരു ഐഡിയ കിട്ടിക്കാണും…”

എന്റെ മറുപടി കേട്ട് ഹമീം സര്‍ ആലോചനയിലാണ്ടു… അനുവിന്റെ മുഖത്തും ഒരത്ഭുതം പ്രകടമായിരുന്നു..

“…ശരിയാണ് ദേവാ… താന്‍ പറഞ്ഞ പോസിബിലിറ്റി തള്ളിക്കളയാന്‍ പറ്റില്ല… എന്തായാലും നമുക്ക് അന്വേഷിക്കാം..” അദ്ദേഹത്തിനു കൈകൊടുത്ത് എഴുന്നേറ്റ് ഞങ്ങള്‍ അവിടന്നു പോന്നു.

തിരിച്ചു കാറിലിരിക്കുമ്പോള്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല… പലതും ആലോചിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ഞാന്‍ രാവിലെ മാളു പറഞ്ഞ കാര്യം ഓര്‍ത്തത്… എന്നോട് വെറുപ്പ് മാത്രമുള്ള അനുവിനോട് ഇനി വിരുന്നിനു പോകുന്ന കാര്യം എങ്ങനാ പറയുന്നത്… ഡോറിലെ ഹാന്‍ഡ്‌റെസ്റ്റില്‍ കൈകുത്തി താടിയ്ക്ക് കൈയും കൊടുത്ത് അവള്‍ എന്തോ ആലോചനയിലാണ്… ഏ.സി.വെന്റില്‍ നിന്നുള്ള കാറ്റ് അവളുടെ മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയിഴകളില്‍ കുസൃതി കാണിക്കുന്നു… ആ മനോഹാരിതയില്‍ ഒരു നിമിഷം ഞാന്‍ ലയിച്ചിരുന്നു…

അഴകുള്ള ചക്കയില്‍ ചുളയില്ല എന്ന് പഴമക്കാര്‍ പറയുന്ന പോലെ ഇത്ര മനോഹരിയായ ഇവളുടെ സ്വഭാവമോ തനികൂതറ… ഹമീം സാറിനോട് ഇവള്‍ എന്തൊക്കെയാ എന്നെക്കുറിച്ച് പറഞ്ഞത്…

“…അനൂ…”

“…എന്നെ അനുപമ എന്ന് വിളിച്ചാല്‍ മതി… അല്ലെങ്കില്‍ വിളിക്കണമെന്നില്ല…” അവള്‍ കലിച്ചു… ഹോ… ഇവളോട്‌ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണല്ലോ.

“…ഞാന്‍ നിന്നോട് സ്നേഹംകൂടാന്‍ വന്നതല്ല… മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ വിവാഹം കഴിഞ്ഞ പുതുമോടികളാണ്…. അതുകൊണ്ട് ബന്ധുക്കള്‍ പലരും നമ്മളെ അവരുടെ വീടുകളില്‍ വിരുന്നിനു ചെല്ലാന്‍ പറഞ്ഞു വിളിച്ചിട്ടുണ്ട്… ഇന്ന് രാജേശ്വരി അമ്മായിയുടെ വീട്ടില്‍ നമ്മള്‍ ചെല്ലുമെന്ന് എന്റെ വീട്ടുകാര്‍ പറഞ്ഞിട്ടുള്ളതാ… ഇനി എന്തായാലും അതിന്റെ ആവശ്യമില്ലല്ലോ… എന്തെങ്കിലും കാരണം പറഞ്ഞൊഴിയാം..” എന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി അവള്‍ പിന്നെ ദേഷ്യത്തോടെ തല വെട്ടിച്ചു…

ഇവളെന്താ ഇങ്ങനെ…. ആദിയെപ്പോലെ അനുവും ഒരു കോളേജ് പ്രൊഫസറായിരുന്നു… വിവാഹം കഴിഞ്ഞ് അജു വിദേശത്തേയ്ക്ക് കോണ്ടുപോകും എന്ന് പറഞ്ഞിരുന്നതിനാല്‍ അവള്‍ ആ ജോലി രാജിവച്ചതാണ്… മുന്‍പ് സംസാരിക്കുമ്പോഴൊക്കെ ഓമനത്വമുള്ള ഒരു കുഞ്ഞിന്റെ മുഖഭാവമാണെങ്കിലും നല്ല പക്വതയുള്ള പെരുമാറ്റമായിരുന്നെന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നു.. എന്നാലിപ്പോ കുട്ടികളെപ്പോലെ പിണങ്ങുക… ദേഷ്യം പിടിച്ചു ചുണ്ടു വക്രിക്കുക… പെട്ടന്ന് മുഖം വെട്ടിക്കുക.. ഇങ്ങനെയൊക്കെ പക്വതയില്ലാത്ത ഒരു പെണ്‍കുട്ടിയെപ്പോലെയാണ് ഈ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഇവളുടെ പെരുമാറ്റം..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025