Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 2

ഞാന്‍ നേരെ അമ്പലപ്പറമ്പിലേയ്ക്ക് ചെന്നു… അവിടെ ആളും ബഹളവും, കൊടി തോരണങ്ങളും, കച്ചവടക്കാരുമോക്കെയായി ആകെ ബഹളമയം… നാളെയാണ് പ്രധാന ഉത്സവം.. വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ മൊത്തത്തില്‍ ഒന്ന്‍ നോക്കിയിട്ട് ഞാന്‍ നേരെ അമ്മയുടെ തറവാട്ടിലേയ്ക്ക് പോയി.. തല്‍ക്കാലം ആദിയുടെ വീട്ടിലേയ്ക്ക് പോകുന്നില്ല എന്ന് വച്ചു… വൈകുന്നേരം ഉത്സവം കൂടാന്‍ വരുമ്പോള്‍ സര്‍പ്രൈസായി അവള്‍ എന്നെ കണ്ടാല്‍ മതി എന്നെനിക്ക് തോന്നി… അമ്പലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് അമ്മയുടെ തറവാട് അവിടെ  അനിമാമനും കുടുംബവുമാണ് താമസിക്കുന്നത് ..

അനിമാമന്‍ അമ്മയുടെ ഇളയ ആങ്ങളയാണ്.. അവര്‍ മൊത്തം 5 മക്കളാണ് മൂത്തയാളാണ് അച്ചുമാമ ആദിയുടെ അച്ഛന്‍, രണ്ടാമത് അമ്മ … പിന്നെ അശോകന്‍ മാമന്‍…  അത് കഴിഞ്ഞ് അനിമാമന്‍.. പിന്നെ വസുന്ധര ചിറ്റ… അശോകന്‍ മാമനും തറവാടിന്റെ അടുത്തു തന്നെയാണ് താമസിക്കുന്നത്.. ചിറ്റയെ കെട്ടിച്ചിരിക്കുന്നത് മലപ്പുറം കോട്ടയ്ക്കലിലേയ്ക്കാണ്..

ഞാന്‍ ചെല്ലുമ്പോള്‍ സമയം 5 കഴിഞ്ഞിരുന്നു… തറവാട്ടില്‍ അനിമാമന്റെ ഭാര്യ സുമതി അമ്മായി മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവര്‍ക്ക് രണ്ടു ആണ്‍കുട്ടികളാണ്‌ അശ്വിനും, അരവിന്ദും.. മാമനും പിള്ളേരും ഒക്കെ അമ്പലപ്പറമ്പില്‍ ആയിരുന്നു… ഞാന്‍ വരുമ്പോള്‍ സ്ഥിരം ഉപയോഗിക്കാറുള്ളത് മുത്തച്ഛന്റെ മുറി ആണ് ..

മുത്തച്ഛന്‍ ഇപ്പോള്‍ അച്ചുമാമയുടെ വീട്ടിലാണ് താമസം… പുള്ളിക്ക് ഒരു സ്ട്രോക്ക് വന്നതിനു ശേഷം താമസം അങ്ങോട്ട്‌ മാറ്റിയതാണ്…. മിക്കപ്പോഴും കിടപ്പായിരിക്കും.. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ ആവില്ല.. ആണ്‍ മക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നത് അച്ചുമാമയാത്കൊണ്ട് അവിടെ നിന്നാണ് ചികിത്സ ഒക്കെ.

അമ്മായിയുടെ കൈയ്യില്‍ നിന്നും ഒരു ചായയും വാങ്ങിക്കുടിച്ചിട്ട് ഞാന്‍ ഒന്ന് കുളിച്ചു… ഇടാന്‍ കൊണ്ട് വന്ന ഡ്രെസ്സില്‍ നിന്ന് ഒരു പച്ച ഫുള്‍സ്ലീവ് ഷര്‍ട്ടും പച്ചക്കരയന്‍ മുണ്ടും എടുത്തുടുത്തു.. ഷര്‍ട്ടിന്റെ കൈ മുട്ടുവരെ മടക്കി വച്ചു.. അടിയില്‍ ബോക്സറും ഇട്ടു.. മുണ്ടഴിഞ്ഞു പോയാലും നാണം കെടരുതല്ലോ.. എന്നിട്ട് നിലക്കണ്ണാടിയില്‍ ഞാന്‍ നോക്കി എല്ലാം ഒക്കെ അല്ലെ എന്ന് ഉറപ്പുവരുത്തി..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025