Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 2

വെളുത്ത ശരീരമാണ് എന്റെ.. ഗ്ലാമറുള്ള അച്ഛനമ്മമാര്‍ക്ക് ജനിച്ഛതായത്കൊണ്ട്  അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്.. നല്ല രോമവളര്‍ച്ചയുള്ള ഉറച്ച ശരീരമാണ്.. അത് പിന്നെ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ.. അച്ഛന്റെ ശരീരം മൊത്തം രോമമാണ്.. ഞങ്ങള് പുള്ളിയെ കളിയാക്കി കരടി എന്നാണു വിളിക്കുന്നത്.. എന്നാല്‍ എന്റെത് അച്ഛന്റെ പോലെ ചുരുണ്ട രോമങ്ങള്‍ അല്ലായിരുന്നു.. ചീകി വച്ചപോലെയാണ് രോമാങ്ങളൊക്കെ.. കാലിലും കൈയിലും നെഞ്ചിലും വയറിലും ഒക്കെ അങ്ങനെതന്നെ… രാവിലെ ചെറിയമ്മയുടെ നിര്‍ദ്ദേശ പ്രകാരം താടി ട്രിം ചെയ്ത് ഭംഗിയാക്കിയിരുന്നു.. മൊത്തത്തില്‍ കൊള്ളാം..

ഞാന്‍ അമ്പലത്തില്‍ പോകാന്‍ ഇറങ്ങി… അമ്മായിയോട് പോരുന്നുണ്ടോ എന്നു ചോദിച്ചെങ്കിലും താലം എടുക്കുന്നുള്ളത്കൊണ്ട് അശോകന്‍മാമന്റെ ഭാര്യ വിനീത അമ്മായിയോടൊപ്പം വന്നോളാം എന്ന്‍ പറഞ്ഞത്കൊണ്ട് ഞാന്‍ തനിച്ച് അമ്പലത്തിലേയ്ക്ക് പോന്നു..

ബുള്ളറ്റ് ആല്‍ത്തറയ്ക്ക് അടുത്ത് ഒതുക്കി വച്ചിട്ട് ഞാന്‍ അമ്പലത്തിലേയ്ക്ക് ചെന്നപോഴെയ്ക്കും ദീപാരാധന തുടങ്ങിയിരുന്നു… സമയം ആറര കഴിഞ്ഞു..

അമ്പലത്തില്‍ കയറി തൊഴുതിട്ട് ഞാന്‍ പുറത്തിറങ്ങി ആദിയെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല.. ഇനി ചിലപ്പോള്‍ അവളും താലം എടുക്കുന്നുണ്ടാകും.. അങ്ങനെയാണെങ്കില്‍ അവളുടെ വീടിന്റെ ഭാഗത്തു നിന്നുള്ള താലപ്പോലിക്കൊപ്പമാകും അവള്‍ വരുക എന്ന്‍ എനിക്ക് തോന്നി.. എന്നാലും അവളുടെ വീട്ടിലേയ്ക്ക് ഞാന്‍ പോയില്ല.. വരുമ്പോള്‍ കാണാം എന്ന് വിചാരിച്ചു നിന്നു. അങ്ങനെ കറങ്ങി നടന്നു ആനകളെകെട്ടിയിരിക്കുന്ന ഭാഗത്ത് വന്നു വായില്‍നോക്കി നിക്കുമ്പോഴാണ് പുറകില്‍ നിന്നും ആരോ തോണ്ടുന്നത്..

തിരിഞ്ഞു നോക്കിയപ്പോള്‍  മീനാക്ഷിയാണ്.. മീനാക്ഷി എന്റെ അടുത്ത കൂട്ടുകാരിയാണ്‌.. കൂട്ടെന്നു പറഞ്ഞാല്‍ അഞ്ചാം ക്ലാസ്സുവരെ അവള്‍ക്കൊപ്പം ഇവിടത്തെ സ്കൂളിലാണ് ഞാന്‍  പഠിച്ചത്..

പാലക്കാട്ടുകാരന്‍ ദേവനെങ്ങനാ ഈ നാട്ടില്‍ അഞ്ചാം ക്ലാസ്സുവരെ പഠിച്ചതെന്നല്ലേ.. പറയാം…

ഞാന്‍ ജനിക്കുന്ന സമയത്ത് അച്ഛനും സഹോദരങ്ങളും എല്ലാം ശ്രീമംഗലം എന്ന ഞങ്ങളുടെ തറവാട്ടു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.. അവര്‍ മൊത്തം 7 മക്കളായിരുന്നു.. 5  ആണും 2 പെണ്ണും.. കൂട്ടത്തില്‍ പഠിത്തത്തില്‍ പുറകോട്ടു നിന്നിരുന്നത് അച്ഛനും സോമന്‍ ചെറിയച്ഛനും ആയിരുന്നതിനാല്‍ ശ്രീമംഗലത്തെ ബിസ്സിനസ്സുകള്‍ മുഴുവന്‍ നോക്കി നടത്തുന്നതിനു മുത്തച്ഛന്റെ സഹായികള്‍ അച്ഛനും ചെറിയച്ഛനും ആയിരുന്നു.. അച്ഛന്റെ ചേട്ടന്‍ ശങ്കരരാജനും, സോമശേഖരന്‍ ചെറിയച്ചന്റെ താഴെയുള്ള രണ്ടു പെങ്ങന്മാരുമടക്കം മറ്റ് നാല് പേരും പഠിക്കാന്‍ മിടുക്കരായിരുന്നത്കൊണ്ട് അവര്‍ക്കൊക്കെ നല്ല ജോലിയൊക്കെ കിട്ടി.. വല്യച്ഛന്‍ പോലീസിലാണ് ഇപ്പോള്‍ സി.ഐ.. മറ്റുള്ളവരെല്ലാം ബാങ്കിലും ഒക്കെയായി നല്ല നിലയിലായിരുന്നു….

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025