Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 2

വാവ എന്നും വരാറുള്ള നേരത്താണ് വന്നത്… ഞാന്‍ അവളോട് ഈ കാര്യം ചോദിച്ചപ്പോള്‍ ആദ്യം അവളൊന്നും പറഞ്ഞില്ല… പിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള് കാര്യം പറഞ്ഞു.. ആദി വരുണിന്റെ ബൈക്കിലാണ് വട്ടക്കുളം വരെ വന്നത്.. കവല വരെ അവന്റെ ഒപ്പം വന്നാല്‍ ആരെങ്കിലും കാണുമെന്നു പേടിച്ചാണ് അവള്‍ വട്ടക്കുളത്ത്  ഇറങ്ങിയത്… അവന്‍ പലപ്പോഴായി ആദിയെ ഇങ്ങനെ കൊണ്ടുവന്നു വിടാരുണ്ടെന്നും വാവ പറഞ്ഞു… അവര് തമ്മില്‍ അടുപ്പത്തിലാണ് എന്നാ അവള് പറഞ്ഞത്…

പലപ്പോഴായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടിയിരുന്ന കാര്‍മേഖങ്ങള്‍ അത്രയും മീനുവിന്‍റെ മുഖത്ത് നിന്നും പെയ്തിറങ്ങിയപ്പോള്‍ മരവിച്ച അവസ്ഥയായിരുന്നു എന്റെത്… ആദിയുമായുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പറഞ്ഞു തീര്‍ക്കണം എന്ന് കരുതി വന്നിട്ട് ഞാന്‍ പ്രതീക്ഷിച്ചിതിനപ്പുറം കാര്യങ്ങള്‍ പോയിരിക്കുന്നു.. പക്ഷെ അപ്പോഴും എന്റെ സംശയങ്ങള്‍ ബാക്കിയായിരുന്നു…

കാരണം ഞാനും ആദിയും തമ്മിലുള്ള സ്നേഹം പ്രണയമായി വളരുന്ന കാലത്ത് മീനുവിനും എന്നോട് ഒരു ഇഷ്ടമുള്ളത് ഞാന്‍ മനസ്സിലാക്കിയിരുന്നു.. അതുകൊണ്ട് ഇപ്പോള്‍ ഒരു ചാന്‍സ് കിട്ടിയത് അവള്‍ ഉപയോഗിക്കുകയാണോ എന്ന്‍ എനിക്കു തോന്നി… അവള്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ എനിക്കപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല…

എന്റെ മുഖഭാവം ശ്രദ്ധിച്ചിട്ട് അവള്‍ പിന്നെയും പറഞ്ഞു…

…ദേവാ.. നിനക്ക് ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം… കാരണം നീ അത്രയദ്ധികം ആദിയെ സ്നേഹിക്കുന്നുണ്ട്… പക്ഷെ ഞാന്‍ പറഞ്ഞത് സത്യമാണ്.. നീ വാവയോട് ചോദിച്ചു നോക്ക്…

കുറച്ച് നേരത്തേയ്ക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല.. മനസ്സ് അത്രയ്ക്ക് കലുഷിതമായിരുന്നു.. എന്തായാലും വാവയോടും കൂടി ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു… ഞാന്‍ മീനുവിനോപ്പം അവളുടെ  വീട്ടിലേയ്ക്ക് നടന്നു… റോഡില്‍ നിന്ന് അല്‍പ്പം മുകളിയ്ക്ക് കയറിയാണ് മീനുവിന്റെ വീട്.. ഞങ്ങള്‍ ചെല്ലുമ്പോള്‍ മാനസി താലവും പിടിച്ച് റോഡിലിറങ്ങി നില്‍പ്പുണ്ടായിരുന്നു… കസവ് ദാവണിയാണ് അവളുടെ വേഷം…. മീനുവിനുള്ള താലം തിരി കത്തിച്ച് അടുത്തുള്ള കലുങ്കില്‍ വച്ചിട്ടുണ്ടായിരുന്നു…

എന്നെക്കണ്ട് മാനസി ചിരിച്ചു.. ചെന്നപാടെ മീനുവിനെന്തെങ്കിലും പറയാന്‍ അവസരം കൊടുക്കാതെ ഞാന്‍ വാവയെ മാറ്റി നിര്‍ത്തി അവളോട്‌ മീനു പറഞ്ഞ കാര്യത്തെപറ്റി ചോദിച്ചു… എന്റെ ചോദ്യം കേട്ട് ആദ്യം വാവ ഒന്ന്‍ പരുങ്ങി.. പറയാന്‍ അവള്‍ക്ക് മടിയുള്ളത്പോലെ.. പിന്നെ അവള്‍ പറഞ്ഞു തുടങ്ങി..

…ദേവേട്ടാ… കുഞ്ഞേച്ചി പറഞ്ഞതൊക്കെ ഉള്ളത് തന്നാ.. ആദിയും വരുണും ആയിട്ടുള്ള ഈ ബന്ധം തുടങ്ങിയിട്ട് ഇപ്പൊ ഒന്നുരണ്ട് മാസമായി… ഗീതുവിനു ഞങ്ങടെ കോളേജില്‍ തന്നെ പി.ജിയ്ക്ക് പഠിക്കുന്ന ഒരു ചേട്ടനുമായി ചെറിയ ചുറ്റിക്കളികളൊക്കെ ഉണ്ടായി… അതറിഞ്ഞപ്പോ മുതല്‍ ഈ വരുണ്‍ സെന്റി അടിച്ച് നടക്കുവാരുന്നു.. ആ സമയത്ത് മനസ്സിന്റെ വിഷമം മറക്കാനാണ് എന്നും പറഞ്ഞു ആദിയെ വരുണ്‍ എന്നും രാത്രിയിലൊക്കെ വിളിക്കുമായിരുന്നു… ആദി അവന്‍ പറയുന്നതൊക്കെ കേട്ട് അവനെ സമാധാനിപ്പിക്കുകേം ചെയ്യും.. അങ്ങനെ വിളിക്കുന്ന സമയത്ത് ദേവേട്ടന് ആദിയോട് ഇപ്പോള്‍ പഴയ സ്നേഹമൊന്നുമില്ല എന്ന്‍ അവള്‍ ഒരിക്കല്‍ അവനോടു പറഞ്ഞു.. അതിന്റെ പിറ്റേന്ന് വരുണ്‍ ആദിയെ ഇഷ്ടമാണെന്ന്‍ അവളോട്‌ പറഞ്ഞു… രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആദി അവന്റെ ഇഷടം സമ്മതിച്ചുകൊടുത്തു…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025