Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ 1

…. ഹേയ് അതൊന്നും ഓർത്ത് താൻ വിഷമിക്കണ്ട അവൾക്ക് കുഴപ്പമൊന്നുമില്ല…. പിന്നെ കുട്ടികൾക്ക് സ്കൂൾ അടക്കുകയല്ലേ അവളും മക്കളും ഒരു മാസത്തേക്ക് നാട്ടിൽ പോവും….. തിരിച്ചു വന്നാലും നിങ്ങളെ കുറച്ച് കാലത്തേക്ക് സഹിക്കാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല….
എന്തായാലും അവിടെ ഒരു മുറി വെറുതെ കിടക്കുകയാണ്……
….. താങ്ക്യൂ അജിയേട്ടാ…..
… ഓഹ് അത് തന്റെ കയ്യിൽ ഇരിക്കട്ടെ
… തന്റെ ഭാര്യ വന്നിട്ട് അവളെക്കൊണ്ട്
നല്ല ഫുഡ് ഉണ്ടാക്കി തന്നാൽ മതി…..
….. അത് പിന്നെ പറയണോ അജിയേട്ടാ…..
രാജീവൻ ആകെ ആഹ്ളാദത്തിലായി
തനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് എന്തായാലും ഇവിടെ ഫാമിലി ആയിട്ട് താമസിക്കുക എന്നത് നടക്കാത്ത കാര്യമാണ്…. ഇതിപ്പോൾ വർഷത്തിൽ മൂന്നു മാസം എങ്കിലും അവളെ കൂടെ നിർത്താൻ പറ്റും….. എല്ലാം അജിയേട്ടൻറെ നല്ല മനസ്സ്….
…… ഇന്ന് തന്നെ ഒന്നു കൂടി എയർപോർട്ടിൽ പോകേണ്ടി വരുമല്ലോ……..
പെട്ടികൾ എടുത്തു വച്ചു കൊണ്ട് അജയ് പറഞ്ഞു….
….. അതെന്താ?….
അനിത ചോദിച്ചു….
….. ഇന്ന് രാത്രി അല്ലേ രാജീവന്റെ ഫാമിലി വരുന്നത്….
…. ഓഹ് ഇന്നാണോ വരുന്നത്?…
….ഉം….
…. എന്നിട്ട് അവൻ എവിടെ?…. ഇങ്ങോട്ട് കണ്ടില്ലല്ലോ…..
അനിത പറഞ്ഞു നാക്ക് വച്ചതും കൈയിൽ ഒന്നു രണ്ടു പാക്കറ്റുകളുമായി രാജീവൻ കടന്നു വന്നു…..
….. ആഹ് എത്തിയോ?…. നിന്റെ കാര്യം ഇപ്പോൾ പറഞ്ഞതേയുളളൂ…. എന്തൊക്കെയാ കയ്യിൽ?…..
…… അത് കുറച്ച് സാധനങ്ങൾ വാങ്ങി…. വീട്ടാവശ്യത്തിനുള്ള….
…. അത്യാവശ്യം സാധനങ്ങൾ ഒക്കെ കിച്ചണിൽ ഉണ്ട്… അതൊക്കെ തീരുന്ന മുറയ്ക്ക് വാങ്ങിയാൽ മതി…. തന്റെ ധന്യയോട് പറയണം എന്റ ചേട്ടന് കൂടെ ഞാൻ വരുന്നത് വരെ ഭക്ഷണം കൊടുക്കാൻ…….
…. അത് പ്രത്യേകം പറയണോ അനിതേച്ചീ….. നിങ്ങളോട് രണ്ടു പേരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…..
…..എടോ നിന്ന് വാചകം അടിക്കാതെ ഈ പെട്ടിയൊക്കെ എടുത്ത് കാറിൽ കൊണ്ട് ചെന്ന് വെക്ക്…. പിള്ളേര് വണ്ടിയിൽ ഉണ്ട്…. വേഗം ഇറങ്ങണം..
അജയന്റെ ആജ്ഞ കേട്ടതും രാജീവൻ പെട്ടികൾ ഉരുട്ടി പുറത്തേക്ക് നീങ്ങി….
….ദേ അജിയേട്ടാ ഞാൻ ഇല്ലെന്ന് കരുതി ഡ്രിങ്ക്സ് അധികം കഴിക്കരുതേ…..
ഹാന്റ് ബാഗ് തോളിൽ ഇട്ട് കൊണ്ട് അനിത അജയന്റെ നേരെ കൈ ചൂണ്ടി ഓർമ്മിപ്പിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025