ആണെങ്കിൽ അതും നിങ്ങളുടെ ഇഷ്ടം….. പിന്നെ ഇതൊന്നും പോര എന്നെ ഉപദ്രവിച്ചേ പറ്റൂ എന്നാണ് എങ്കിൽ എനിക്കും ചിലത് ചെയ്യേണ്ടി വരും…. അനിത ചേച്ചിയുടെ നമ്പര്‍ എന്റെ കൈയിൽ ഉണ്ട്… കുറച്ച് തെളിവുകളും…. എന്റെ ജീവിതം തകര്‍ക്കാന്‍ ആണ് എങ്കിൽ എനിക്കും വേറെ വഴി ഇല്ല………ഇനി എന്ത് തീരുമാനം വേണമെങ്കില്‍ എടുക്കാം.
കൈ കെട്ടി വളരെ ശാന്തയായി അജയന്റെ മുഖത്ത് നോക്കി ഇത്രയും പറഞ്ഞ ശേഷം ധന്യ അക്ഷോഭ്യയായി നിന്നു.
ധന്യ തന്നെയാണ് ഇത്രയും പറഞ്ഞത് എന്ന് അജയന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല…. തന്റെ വിരട്ടലില്‍ ഇവള്‍ കീഴടങ്ങി വന്നത് ആയിരുന്നല്ലോ… പിന്നെ സമയം എടുത്ത് ഇത്ര ധൈര്യം അവൾ നേടിയെടുത്തോ?…. എന്താണ് മറുപടി ആയി ചെയ്യേണ്ടത് എന്ന് അയാള്‍ക്ക് പെട്ടെന്ന് ഒരു പിടുത്തം കിട്ടിയില്ല…. ഉള്ളില്‍ ദേഷ്യം നുരഞ്ഞു പൊന്തിയെങ്കിലും അയാളുടെ കൗശലം നിറഞ്ഞ മനസ്സ് അത് പുറത്ത് കാണിച്ചില്ല…
ഇവളെ പൊക്കിയെടുത്ത് കൊണ്ടു പോയി കാര്യം സാധിക്കണം…. പക്ഷേ ഒച്ചപ്പാട് ബഹളം ഇതൊക്കെ ആയാൽ പ്രശ്‌നം ആണ്…. പിന്നെ രാജീവന്‍ ആയി വഴക്ക്….. അതൊക്കെ എങ്ങനെ എങ്കിലും മാനേജ് ചെയ്യാം….. പക്ഷേ ഇവള്‍ അവസാനം പറഞ്ഞ കാര്യം…. അനിത… മക്കള്‍….. ഇല്ല അവർ അറിഞ്ഞാല്‍ പിന്നെ ജീവിച്ച് ഇരുന്നിട്ട് കാര്യം ഇല്ല… തല്‍കാലം ഇവിടെ ബുദ്ധി പ്രയോഗിച്ചു നീങ്ങാം….
…. നീ ഓര്‍ത്തു വച്ചോ ഈ ദിവസം….. നിന്നെ ഇനി ഞാൻ എന്റെ മുന്നില്‍ നൂല് ബന്ധം ഇല്ലാതെ കിടത്തി ചെയ്യേണ്ടത് എല്ലാം ചെയ്യും… അതിനു ഇനി പ്രയോഗിക്കുന്ന മാര്‍ഗം വളരെ ക്രൂരമായിരിക്കും…….
മനസ്സിൽ ഇത്രയും പറഞ്ഞ് കൊണ്ട് അജയ് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.
….. അങ്ങനെ നിങ്ങളെ വഴിയില്‍ ഇറക്കി വിടാനും രാജീവനെ കേസില്‍ കുടുക്കാനും ഒന്നും എനിക്ക് പറ്റില്ല ധന്യാ…. അതൊക്കെ നിന്നെ വേണം എന്ന് അത്രയും ആഗ്രഹം തോന്നിയത് കൊണ്ട് പറഞ്ഞ് പോയതാണ്…. പിന്നെ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെയും നിന്റെയും കുടുംബ ജീവിതത്തിൽ ഒരു പോറല്‍ പോലും ഏറ്റിട്ടു എനിക്ക് ഒന്നും സ്വന്തം ആക്കേണ്ട…. അനിതയും മക്കളും വേദനിക്കുന്ന അപമാനം സഹിക്കേണ്ടി വരുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവില്ല… നിനക്ക് ഇത്രേം പ്രശ്നം ഉണ്ടെങ്കിൽ ഇത് ഞാൻ ഇവിടെ ഉപേക്ഷിക്കുന്നു… ആഗ്രഹം തോന്നി എന്നത് ശെരിയാണ്…. പോട്ടെ… ഇത് ഇവിടെ അവസാനിച്ചു. പെട്ടി ഒന്നും എടുത്ത് വെക്കേണ്ട കാര്യം ഇല്ല….. ഇത് നമുക്ക് ഇടയില്‍ ഇങ്ങനെ അവസാനക്കട്ടെ….
…. മനസില്‍ തോന്നിയ മുഴുവന്‍ പകയും വിദഗ്ധമായി മറച്ചു കൊണ്ട് അജയ് വളരെ സ്വാഭാവികമായി ഇത്രയും പറഞ്ഞ് കൊണ്ട് തിരിഞ്ഞ് മുറിയിലേക്ക് നടന്നു.
……. അജിയേട്ടാ….. ഞാൻ അങ്ങനെ ഒരു പെണ്ണ് അല്ല എനിക്ക് പറ്റില്ല അതാണ്…
പിന്നില്‍ നിന്നും വിളിച്ചു പറയുന്ന ധന്യയെ തിരിഞ്ഞു നോക്കാതെ…….. നോ പ്രോബ്ലം…….
വലതു കൈ ഉയർത്തി ഇത്രയും പറഞ്ഞ് അജയ് മുറിയിലേക്ക് കയറി വാതില്‍ അടച്ചു.
