Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

”അർജുൻ ആലോചിച്ചു നിൽക്കാതെ വേഗം…അവരിങ്ങെത്താറായി..”

സ്മിത അതിനകം തെളിഞ്ഞു കിടന്ന ടോർച്ചു കയ്യിലെടുത്തിരുന്നു , വീണു കിടക്കുന്ന അയാൾക്ക് അനക്കമൊന്നുമില്ല ,

”ഇയാൾ ……………….”

”ചാകുന്നെങ്കിൽ ചാകട്ടെ ,നീയിതു പിടി ”

തോക്ക് പരതിയെടുത്തു എന്‍റെ നീട്ടി കൊണ്ട് സ്മിത പറഞ്ഞു..

”വാ…”

ഒന്ന് കൂടി താഴെ നിന്നു കുതിച്ചു വരുന്ന വെളിച്ചങ്ങൾ അടുത്ത് വരികയാണ് , സമയം കളയാനില്ല ,വേഗം സ്മിതയുടെ കൈപിടിച്ച് തിട്ടയുടെ അരികിലേക്ക് കുതിച്ചു , അവരെ ചേർത്ത് പിടിച്ചു തിട്ട കേറി മറിയുകയായിരുന്നു…

”ഫാസ്റ്റ് …….”

വാസുകി തിരക്ക് കൂട്ടുകയാണ്…അവരുടെ പിന്നാലെ സ്മിതയുടെ കയ്യും പിടിച്ചു താഴേക്ക് കുതിച്ചു… റോഡിൽ ഒരു ഗുണ്ടകൾ വന്ന സ്‌കോർപിയോ കിടപ്പുണ്ട് ,അതിനപ്പുറത്തായി വാസുകിയുടെ ബെൻസും…ഞങ്ങളെക്കാൾ മുന്നേ കുന്നിറങ്ങിയ വാസുകി ഇതിനകം ബെൻസ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തിരുന്നു , അതിന്റെ വെളിച്ചത്തിൽ റോഡിൽ ഒരാൾ കിടപ്പുണ്ട് …

”നോക്കി നിൽക്കാതെ. കേറൂ വേഗം ,..”

ഡോർ തുറന്നു പിടിച്ചവർ അലറി..ബാക് ഡോർ തുറന്നു ഓടിത്തളർന്നു നിന്ന സ്മിതയെ സീറ്റിലേക്ക് തള്ളിയിട്ട ശേഷം ഞാൻ ഉള്ളിലേക്ക് കയറി ഡോർ അടച്ചു…ഗുണ്ടകൾ അലറി വിളിച്ചു ഓടിയിറങ്ങുകയാണ് ,കമ്പിവേലികടന്നു ഒരുത്തൻ പാഞ്ഞു വന്ന കാറിനു മുന്നിലേക്ക് ചാടിയെങ്കിലും വാസുകി കാർ വെട്ടിച്ചു മാറ്റി…..

”മുന്നിലേക്ക് വാ….”

”മാഡം അവർ ..”

”പേടിക്കേണ്ട മുന്നിലെ ടയർ രണ്ടും ശരിയാക്കിയിട്ടുണ്ട് ,അത് മാറ്റി വരുമ്പോഴേക്കും നമ്മൾ എത്തേണ്ടിടത്തു എത്തും ”

”ഹോ…”

മുൻസീറ്റിൽ ചാഞ്ഞിരിക്കുമ്പോൾ രക്ഷപെട്ട ആശ്വാസമായിരുന്നു…

”കുടിച്ചോളൂ ,കുറച്ചവൾക്കും അവൾക്കും കൊടുക്ക്… ”

വാസുകി നീട്ടിയ വെള്ളക്കുപ്പി വാങ്ങി വായിലേക്ക് കമിഴ്ത്തുകയായിരുന്നു…കുപ്പി കാലിയായപ്പോഴാണ് സ്മിതയുടെ കാര്യമോർത്തത് …

”സാരമില്ല ഒന്ന് കൂടിയുണ്ട്..”.

വാസുകി തന്ന കുപ്പി പുറകിലേക്ക് കൊടുത്തിട്ടു സൈഡ് ഗ്ലാസ്സിലൂടെ പിന്നിൽ ആ ഇന്നോവ പാഞ്ഞു വരുന്നുണ്ടോന്നു നോക്കി ,

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025