Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

”അർജുൻ ,ആ ഇന്നോവയുടെ ഡ്രൈവറാ നിലത്തു വീണു കിടന്നതു , പിന്നെ നാലു ടയറിന്റെയും വെടി തീർത്തിട്ടുണ്ട്…അത് കൊണ്ട് ആ പേടി വേണ്ട….”

”ഹാവൂ…….”

വാസുകി പറഞ്ഞത് കേട്ടപ്പോൾ രക്ഷപ്പെട്ട ആശ്വാസത്തോടെ സീറ്റിലേക്ക് ചാരിയിരുന്നു….അപ്പോഴാണ് വാസുകിയോടു ഒരു താങ്ക്സ് പറഞ്ഞില്ലല്ലോ എന്നോർതത്….

താങ്ക്സ് മാഡം….

ഓ വരവ് വച്ച് ,

അല്ല മാഡം…

.അർജുൻ ആദ്യം മാഡം വിളി ഒഴിവാക്കി ,ചേച്ചിയെന്നോ മറ്റോ വിളിച്ചോളാൻ നേരത്തെ പറഞ്ഞതല്ലേ ,..

”സോറി മാഡം ,അല്ല ചേച്ചി….

”ഹ ഹ ഹ…ചേച്ചി..ശരി താങ്ക്സ് സ്വീകരിച്ചിരിക്കുന്നു…”

”അല്ല ചേച്ചി എങ്ങനെ അവിടെയെത്തി….”

അതാണീ വാസുകി….നമ്മൾ സംസാരിച്ചിരിക്കുമ്പോൾ അർജുനെ ആരോ വിളിച്ചോണ്ടേ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു ,ആ കാൾ അറ്റൻഡ് ചെയ്യാൻ വേണ്ടിയാണു എന്നോട് കള്ളം പറഞ്ഞു പോയത് ,എന്നാൽ പിന്നെ അതെന്താണെന്നു ഒന്നറിയണമെന്നു തോന്നി ,അർജുന് അറിയാമോ ആ സമയം മുതൽ ഒരു അകലം വിട്ടു ഞാൻ നിന്‍റെ പിന്നാലെ തന്നെയുണ്ടായിരുന്നു…പിന്നെ ,അരുൺ തോമസിനെ പോലെ ബ്രില്ലിയൻറ് ആയ ഒരു ക്രിമിനലിനെ നേരിടാനുള്ള വല്ലതും കയ്യിലുണ്ടോ എന്നറിയണമല്ലോ… പക്ഷെ സമ്മതിച്ചു കേട്ടോ.. ആ കറുമ്പൻ പോലീസുകാരന്റെ മുന്നിൽ പെടും വരെ പിടിച്ചു നിന്നില്ലേ…..ഹ ഹ…

പരിഹാസമാണോ ,അതോ അഭിനന്ദനമോ…എന്തെങ്കിലുമാകട്ടെ തല്ക്കാലം അവർ ഞങ്ങൾ രണ്ട് പേരുടെയും ജീവൻ രക്ഷിച്ചു…അത് മതി…

”ഇത്…?”

”എന്‍റെ വീട്ടിലേക്ക് , ഒന്ന് ഫ്രഷായിട്ടു വീട്ടിലേക്ക് പോയാൽ മതി.. ”

ഒരു കൂറ്റൻ ഗേറ്റിനു മുന്നിലേക്കണ് ബെൻസ് ചെന്ന് നിന്നതു , കാറിൽ സെൻസർ ഉണ്ടെന്നു തോന്നി ,ഗേറ്റ് ഒരു സൈഡിലേക്ക് നീങ്ങി . ഇരുനിലകളിലുള്ള യൂറോപ്യൻ രീതിയിലുള്ള വീട് വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് . വാസുകി കാറ് ഉള്ളിലേക്ക് കയറ്റിയതും രണ്ടു ലാബ്രഡോർ നായ്ക്കൾ കുതിച്ചെത്തി കാറിനു അകമ്പടി സേവിച്ചു … ഫ്രണ്ട് ഡോർ തുറന്നു അവർ ഇറങ്ങിയതും നായ്ക്കൾ അവരുടെ അടുത്തെത്തി സ്നേഹപ്രകടനങ്ങൾ നടത്താൻ തുടങ്ങി …

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025