ദേവസ്സി : അതിനു കാശ് വേണ്ട…. താൻ വയറു നിറയെ വാങ്ങി തന്നെ ഭക്ഷണം തന്നെ ധാരാളം….. ഇതെനിക്ക് കച്ചവടം അല്ലെടോ….കഴിയുമെങ്കിൽ വരുമ്പോൾ നല്ല ഭക്ഷണം തരുക…..
എല്ലാവർക്കും ദേവസ്സിയോട് ബഹുമാനം തോന്നി…
ദേവസ്സി ഇറങ്ങുമ്പോൾ മുന്നിലുള്ള വീട്ടുകാർക്ക് കൈ വീശി പോയി……
ആ വീട്ടിൽ അവർ നാല് പേരായി……
രാജു റീന പാച്ചു പപാപ്പി……..
രാജു വണ്ടിയിൽ നിന്നു ബാഗുകൾ എടുത്തു… പാപ്പിയും സഹായിച്ചു…..
11 മണി സമയം….നല്ല വെയിൽ ഉണ്ടെങ്കിലും തണുത്ത കുളിർ കാറ്റ് വീശിക്കൊണ്ടിരുന്നു…..
രാജു സാധനങ്ങൾ എടുത്തു വയ്ക്കുമ്പോൾ മുന്നിലുള്ള വീട്ടിലേക്ക് നോക്കുന്ന റീനയെ കണ്ടു… രാജവും തിരിഞ്ഞുനോക്കി……
ആ വീട്ടിൽ നിന്നു 50 വയസ്സിനോടടുത്ത ചേട്ടൻ ഇവരുടെ വീട്ടിലേക്കായി വന്നു….ആളുടെ പിന്നാലെ ചേട്ടത്തിയും വന്നു…..
റീന കുഞ്ഞിനെ കൊണ്ട് പോയി അകത്തു കിടത്തി പുറത്തേക്ക് വന്നു..
രാജു അവർ വന്നതോടെ ഉമ്മറത്തിന്നു താഴേക്ക് വന്നു….
വർക്കി : നമസ്കാരം…ഞാൻ വർക്കി……ഇതെന്റെ കെട്ട്യോൾ…. സാറാ….
രാജു അവരെ നോക്കി ചിരിച്ചു…. സാറയും വർക്കിയും പുറത്തു വന്നു നിന്ന റീനയെയും കണ്ടു ചിരിച്ചു….
രാജു : ഞാൻ ശ്രീരാജ്…..
സാറ : ഇത്
സാറ റീനയെ നോക്കി
രാജു : എൻ… എന്റെ… ഭാര്യ…..
ചെറിയൊരു വിക്കൽ വന്നു പോയി…
സാറ : മോളുടെ പേര്….
റീന : റീന…..
കഴുത്തിലുള്ള കൊന്ത കണ്ടു സാറ ചോദിച്ചു…
സാറ : മോളു ക്രിസ്തിയാനിയാണോ
റീന : മം
സാറ : റീന… ശ്രീരാജ്…ഓഹ്.. ലവ് ആണല്ലേ…..
രാജുവും റീനയും മുഖതോട് നോക്കി… പക്ഷെ പാപ്പയിയുടെ ചിരി കണ്ടു സാറ നോക്കി….
സാറ : എന്നാ ചിരിക്കുന്നെ… ഇവനാരാ…
രാജു : എന്റെ ചങ്ങാതിയ….
സാറ : കണ്ടാൽ തന്നെ വശപിശകാണല്ലോ
പാപ്പി ചെന്നു സാദനങ്ങൾ എടുത്തു ഉള്ളിലേക്ക് വെച്ചു….
വർക്കി : ആ കാണുന്നത് ഞങ്ങളുടെ വീടാണ്…..
മുന്നിലുള്ള വീട് ചൂണ്ടിയാണു പറഞ്ഞത്…
വർക്കി : ഞാൻ ഭാര്യയും മാത്രമേ ഉള്ളൂ…. ഒരു മോളുണ്ട്….. ഡെയ്സി…. അവളെ കട്ടപ്പന കഴിഞ്ഞാ കെട്ടിച്ചയച്ചേക്കുന്നെ…..
