അങ്ങനെ ഒരാഴ്‌ച കഴിഞ്ഞു…ടീച്ചറുടെ ഒരു വിവരവും ഇല്ല..വീട്ടിൽ പോയെങ്കിലും അതും അടഞ്ഞു കിടക്കുന്നു…എനിക്ക് എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല..
പിറ്റേന്ന് ഞാൻ കോളജിലേക്ക് പോയി…ക്ലാസ് കഴിഞ്ഞു ഞാൻ ഗ്രൗണ്ടിന്റെ അടുത്തുള്ള ഒരു മരത്തിന്റെ അടുത്തു പോയി ഇരുന്നു…ടീച്ചർ എന്നെ വിളിക്കാത്തത്തിലും ഫോൺ എടുക്കാത്തതിലും എനിക്ക് വിഷമം ഉണ്ടായിരുന്നു..
അപ്പോഴാണ് എന്റെ ക്ലാസ്സിൽ പഠിക്കുന്ന രേഷ്മ എന്റെ അടുത്തേക്ക് വന്നത്..
“ഹാലോ…എന്താ പരിപാടി ഇവിടെ ഒറ്റയ്ക്ക് ഇരിപ്പാണല്ലോ..”
“അത് പിന്നെ വെറുതെ..”
“നീ ഒകെ ഗായത്രി ടീച്ചറുമായി നല്ല കമ്പനി അല്ലെ..എന്നിട്ട് നീ എന്താ അന്ന് ടീച്ചർ യാത്ര പറയാൻ വന്നപ്പോൾ വരാഞ്ഞത്..”
അത് കേട്ട ഞാൻ ഞെട്ടി..
“യാത്ര പറയാനോ..”
“അതേ നീ അറിഞ്ഞില്ലേ..ടീച്ചർ നമ്മുടെ കോളേജിൽ നിന്നും രാജി വച്ചിട്ട് പോയി..”
അത് കേട്ട ഞാൻ തകർന്നു..
ഞാൻ ഒന്നും പറയാതെ ഹോസ്റ്റൽ മുറിയിലേക്ക് പോയി…അവിടെ വാസുവും ഫൈസലും ഉണ്ടായിരുന്നു..
ഞാൻ വന്നതും വാസു അവന്റെ ഫോൺ ബെഡിൽ ഇട്ടിട്ടു കുളിമുറിയിൽ കയറി..
“എടാ പെൻഡ്രൈവ് എന്തായി നീ ഓപ്പൺ ചെയ്തോ..”
ഫൈസൽ ചോദിച്ചതും ഞാൻ അവനെ നോക്കി..
