Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ്

ഫ്രീക്കൻ 1 : ” എന്താ മച്ചാനെ വൻ ഷോ ആണല്ലോ “

എനിക്ക് തെല്ല് ഭയം തോന്നാതിരുന്നില്ല. എങ്കിലും ഞാൻ അത്‌ പുറത്ത് കാട്ടിയില്ല.

ഞാൻ : “ഓ ഒന്നുമില്ല ബ്രോ ചുമ്മാ തമാശ അല്ലെ “

ഞാൻ എഴുന്നേറ്റു നിന്നു പറഞ്ഞു. മീര എന്റെ പുറകിൽ ഒളിച്ചു നിക്കുവാ. പേടി കാരണം എന്റെ മുതുകിൽ അവൾ അള്ളി പിടിക്കുന്നത് എനിക്കറിയാം.

ഫ്രീക്കൻ 2 : ” മോൻ തമാശ കളിക്കുവാ അല്ല. ഞങ്ങൾ ആരാണെന്ന് അറിയാവോടാ നിനക്ക്. “

ഫ്രീക്കൻ 1 : “ഒരു പെങ്കൊച്ചിനെ പുറകിൽ ഇരുത്താൻ കിട്ടിയപ്പോ അവൻ വലിയ ആൾ കളിക്കുന്നു. “

ഫ്രീക്കൻ 2 : ” ടാ മോനെ പക്ഷെ നീ ചൊറിയാൻ വന്ന ആളുകൾ മാറിപ്പോയി. ചൊറിയുമ്പോൾ നോക്കി ചൊറിയണ്ടേ.”

ഫ്രീക്കൻ 1 : ” ഞങ്ങളെ മല്ലൻ ബഷീറിക്കേടെ ടീമിൽ ഉള്ളതാ. ഞങ്ങളെ ഒക്കെ നിന്നെ പോലെ ചീള് പിള്ളേർ വന്നു ചൊറിയാൻ തുടങ്ങിയാൽ പിന്നെ ഞങ്ങൾക്ക് നാട്ടിൽ വില കാണില്ല.”

ഫ്രീക്കൻ 2 : ” അതുകൊണ്ട് നിനക്കിട്ടു രണ്ടെണ്ണം പൊട്ടിച്ചില്ലെങ്കിൽ ഞങ്ങൾടെ ഇമേജ് പോകും “

സത്യത്തിൽ മല്ലൻ ബഷീർ ആരാണെന്ന് എനിക്കറിയില്ല. എനിക്ക് ആകെ അറിയാവുന്ന ഒരു മല്ലൻ പണ്ട് ബാലഭൂമിയിൽ ഉണ്ടായിരുന്ന മല്ലനുണ്ണിയെ ആണ്. പക്ഷെ ഇവന്മാർ പറയുന്നത് വച്ചിട്ട് ഈ മല്ലൻ ബഷീർ ഗുണ്ട ആവാനാണ് സാധ്യത. ഇവന്മാർ കൊട്ടേഷൻ ടീമുകൾ ആയിരിക്കും. ഇവന്മാരോട് ഒക്കെ മുട്ടാൻ പറ്റില്ല. ഏത് നേരത്താണോ ഇവന്മാരെ ഓവർടേക്ക് ചെയ്യാൻ തോന്നിയത്. പ്രേരിപ്പിച്ചു വിട്ടു അവന്മാരെ കൊഞ്ഞാണവും കുത്തി കാണിച്ച മുതൽ ദേ പുറകിൽ ഒളിച്ചിരിക്കുന്നു. ഭാഗ്യത്തിന് അവന്മാർ അവളോട്‌ പക ഒന്നും ഇല്ല. ഒന്നുകൂടി അപേക്ഷിച്ചു നോക്കാം എന്ന് ഞാൻ കരുതി. അല്ലേലും ഞാൻ ഒറ്റക്ക് എന്ത് ചെയ്യാൻ ആണ്.

ഞാൻ : ” ചേട്ടന്മാരെ അത്‌ പിന്നെ ഒരബദ്ധം പറ്റിയതാ. ഒന്നു ക്ഷമിച്ചേക്ക് പ്ലീസ് “

ഫ്രീക്കൻ 1 : ” അയ്യോടാ അത്‌ പറ്റില്ല. ഇതങ്ങനെ വിട്ടാൽ ഞങ്ങൾ വെറും ഉണ്ണാക്കൻമാർ ആണെന്നൊക്ക ആൾകാർ പറയും. “

” എടാ പിള്ളേരെ നിനക്കൊക്കെ ഒരു ഫോൺ ഉണ്ട് ” ഇതുവരെ സീനിൽ ഇല്ലാതെ ഇരുന്ന മജീദിക്ക ഒരു ഫോൺ നീട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025