Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 4

മീര : ” മതി മതി.. ദോശ ഞാൻ ചുട്ടോളം. ചമ്മന്തിക്കുള്ള തേങ്ങ എങ്കിലും ചിരണ്ടി തരാമോ തമ്പുരാൻ ”

ഞാൻ : ” ആ ശ്രമിക്കാം ”

മീര തേങ്ങ എടുത്തു.

മീര : ” ദാ വലിയ ശക്തിമാൻ അല്ലെ ഈ തേങ്ങ പൊട്ടിച്ചേ ”

ഞാൻ : ” അതെങ്ങനെയാ ”

മീര : ” എന്റമ്മേ ഇങ്ങനെ ഒരു കിഴങ്ങനെ ആണല്ലോ എനിക്ക് കിട്ടിയത് ”

ഞാൻ : ” നീ പൊടി കിഴങ്ങി ”

മീര : ” ഉവ്വേ ”

മീര അരിവാൾ എടുത്ത് രണ്ട് വെട്ടിനു തേങ്ങ രണ്ടാക്കി.

ഞാൻ : ” ഉഫ് കഴിവ് ”

മീര തേങ്ങാവെള്ളം ഒരു ഗ്ലാസിൽ പിടിച്ചു. എന്നിട്ട് അതെനിക്ക് തന്നു.

മീര : ” ദേ ഇത് കുടിച്ചിട്ട് പെട്ടെന്ന് തേങ്ങ ചിരണ്ട് ”

ഞാൻ കിട്ടിയ തേങ്ങ വെള്ളം അകത്താക്കി. വീട്ടിൽ അടുക്കളയിൽ ഫിക്സഡ് ആയിട്ട് പിടിപ്പിച്ചു വച്ചിരിക്കുന്ന ചിരവ ആണ്. അതിന്റെ അടിയിൽ മീര ഒരു പാത്രം വച്ചു. ഞാൻ തേങ്ങ ചിരണ്ടി ആ പാത്രത്തിലേക്ക് ഇട്ടു.

മീര അപ്പോളേക്കും ദോശ ചുട്ട് ചൂട് പാത്രത്തിൽ നിറയ്ക്കാൻ തുടങ്ങി.

ദോശയും ചമ്മന്തിയും റെഡി ആക്കിയിട്ട് മീര എന്നോട് പോയി ഇരുന്നോളാൻ പറഞ്ഞു.

ഞാൻ ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. മീര ഒരു പ്ലേറ്റ് എനിക്ക് വേണ്ടി കൊണ്ടുവന്നു. അതിൽ അഞ്ചാറു ദോശ ഇട്ടിട്ട് ചമ്മന്തി അതിനു മീതെ ഒഴിച്ചു തന്നു.

മൊരിഞ്ഞ നല്ല കിടിലൻ ദോശ. അമ്മ ഉണ്ടാക്കുന്നതിൽ നിന്നും ഒട്ടും മോശമല്ല. കിടിലൻ തേങ്ങാ ചമ്മന്തിയും. ഇന്ന് ഞാൻ പത്ത് ദോശ തിന്നും.

ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്. മീര കഴിക്കുന്നില്ല. അവൾ ഞാൻ കഴിക്കുന്നത് നോക്കി നില്കുകയാ.

ഞാൻ : ” പ്ലേറ്റ് എടുത്തോണ്ട് വാടി ”

മീര : ” ഞാൻ പിന്നെ കഴിച്ചോളാം ഏട്ടൻ കഴിക്ക് ”

ഞാൻ : ” അതെന്താടി. നീ ഇരിക്ക് ”

മീര : ” ഏട്ടൻ കഴിക്ക് ”

ഞാൻ : ” ഹാ പ്ലേറ്റ് എടുത്തോണ്ട് വാ പെണ്ണെ ”

മീര കൊഞ്ചി കുഴയുകയാണ്.

മീര : ” ഏട്ടന്റെ ബാക്കി മതിയെനിക്ക്. ആ പ്ലേറ്റിൽ നിന്നും കഴിച്ചോളാം ഞാൻ ”

ഓഹോ അപ്പൊ അതാണല്ലേ…..

ഞാൻ : ” പഷ്ട്…… ഇതൊക്കെ പഴയ ഏർപ്പാട് അല്ലെ മോളു ”

മീര : ” അതൊന്നും എനിക്കറിയണ്ട എനിക്ക് ഇങ്ങനെ മതി. ഈ രണ്ടു ദിവസമെങ്കിലും ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025