Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 6

അമ്മ : ” നിങ്ങള് പോയാൽ പിന്നെ ഞങ്ങൾക്ക് ആരാ ഉള്ളതെന്ന് ഓർത്തോടാ നീ….. കുരുത്തം കെട്ടവനെ ”

മജീദ് : ” ഹാ ഇവിടെ നിന്ന് കരയാതെ പെട്ടെന്ന് പോകാൻ നോക്ക് സീതേ. ചെല്ല് അവനെ വിളിച്ചു കാറിൽ കയറ്റ് ”

അമ്മ ഉടനെ എന്നെയും മീരയെയും കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി കാറിൽ കയറ്റി. അമ്മ കണ്ണൊക്കെ തുടച്ചു മീരയെ കെട്ടിപിടിച്ചു. അവൾ അമ്മയെ കരഞ്ഞുകൊണ്ട് നോക്കുകയാണ്.

അമ്മ : ” എന്നെ വിട്ട് പോകാൻ ഞാൻ നിന്നെ സമ്മതിക്കില്ല. ”

അമ്മ അവളെ തോളിലേക്ക് തലചായ്പിച്ച് തലോടി.

ബഷീറിക്ക അച്ഛന്റെ അടുത്ത് ചെന്നു.

ബഷീർ : ” എടോ പിള്ളേരുടെ മനസ്സ് മനസിലാക്കി അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്തു കൊടുക്കണം അല്ലാതെ നമ്മുടെ ഇഷ്ടത്തിന് അവരെ നിർബന്ധിക്കാൻ പാടില്ല.”

അച്ഛൻ : ” താനാരാ ”

ബഷീർ : ” ഞാൻ ആരോ ആവട്ടെ. ”

അച്ഛൻ : ” അതല്ല എന്നാലും….. ”

ബഷീർ : ” ഞാൻ ബഷീറ് . ഇത് ജോയല് ഇത് മനു. ”

അച്ഛൻ : ” അപ്പൊ നിങ്ങളാണല്ലേ ഈ ഒളിച്ചോട്ടത്തിന് സഹായിച്ചത് ”

ജോയൽ : ” അതെ അങ്കിൾ……. ഞാൻ ആണ് ഈ ഐഡിയ പറഞ്ഞത് ”

അച്ഛൻ : ” ഓഹോ….. അടിച്ചു കണ്ണ് ഞാൻ പൊട്ടിക്കും. അവനോ ബുദ്ധിയില്ല. നിനക്കെങ്കിലും വെളിവ് പറഞ്ഞു കൊടുത്തൂടെ ”

ജോയൽ ഞെട്ടിപ്പോയി.

ബഷീർ : ” അല്ല ഞങ്ങൾ പിന്നെ….. പ്രണയിക്കുന്നോര് ഒന്നിക്കട്ടെ…… ”

അച്ഛൻ : ” ഒലക്ക…… എടൊ തനിക്ക് പ്രായം ചെന്ന പിള്ളേര് ഇല്ലേ. തനിക്ക് എന്നോട് ഒന്ന് വന്നു പറഞ്ഞുകൂടായിരുന്നോ ”

ബഷീർ(ആത്മഗതം) : ” പുല്ല് ഏത് നേരത്താണോ….. ”

ജോയൽ : ” അങ്കിൾ ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ. ”

അച്ഛൻ : ” ആ ഉവ്വ…… ”

ബഷീർ അച്ഛന്റെ അടുത്തേക്ക് നീങ്ങി ചെന്നു. അച്ഛന്റെ ചെവിയിൽ പറഞ്ഞു
ബഷീർ : ” സാറെ അറിയപ്പെടുന്ന ഗുണ്ടയാണ് അയൽവക്കം ഒക്കെ കാണുന്നുണ്ട് വില കളയരുത് പ്ലീസ് ”

ബഷീർ(ഉറക്കെ) : ” അപ്പൊ എല്ലാം പറഞ്ഞതുപോലെ. സാർ സമ്മതിച്ചു. സാർ ധൈര്യമായി പോണം. ഞമ്മളുണ്ട് കൂടെ. സാർ പോണം സാർ ”

അച്ഛൻ അയാളെ അന്തം വിട്ടു നോക്കി. അയ്യേ ഇതാണോ ഗുണ്ട എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.

അച്ഛനും മജീദിക്കയും കൂടെ വന്നു വണ്ടിയിൽ കയറി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025